Headline
അയർലൻഡ് അതീവ ജാഗ്രതയിൽ: 100km/h-ൽ അധികം വേഗതയുള്ള കാറ്റും വെള്ളപ്പൊക്ക സാധ്യതകളുമായി പുതിയ കൊടുങ്കാറ്റ് ഭീഷണി പ്രവചിച്ച് Met Éireann.
അയർലൻഡ് അതീവ ജാഗ്രതയിൽ: 100km/h-ൽ അധികം വേഗതയുള്ള കാറ്റും വെള്ളപ്പൊക്ക സാധ്യതകളുമായി പുതിയ കൊടുങ്കാറ്റ് ഭീഷണി പ്രവചിച്ച് Met Éireann.
അക്രമാസക്തമായ ആകാശ അടിപിടിക്ക് ശേഷം ഡബ്ലിൻ എയർപോർട്ടിൽ Ryanair വിമാനത്തിലേക്ക് ഗാർഡൈ ഇരച്ചുകയറി.
അക്രമാസക്തമായ ആകാശ അടിപിടിക്ക് ശേഷം ഡബ്ലിൻ എയർപോർട്ടിൽ Ryanair വിമാനത്തിലേക്ക് ഗാർഡൈ ഇരച്ചുകയറി.
ഡബ്ലിൻ തെരുവിലെ തീപിടിത്തം: സൗത്ത് സർക്കുലർ റോഡിൽ പുലർച്ചെയുണ്ടായ തീവെപ്പ് ആക്രമണത്തിൽ നിരവധി കാറുകൾ കത്തിനശിച്ചു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ അയർലൻഡ് 1.7 ബില്യൺ യൂറോയുടെ പ്രതിരോധനിക്ഷേപം പ്രഖ്യാപിച്ചു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ അയർലൻഡ് 1.7 ബില്യൺ യൂറോയുടെ പ്രതിരോധനിക്ഷേപം പ്രഖ്യാപിച്ചു.
ഐറിഷ് കടലിലെ നിഗൂഢമായ 'ഡാർക്ക് വെസ്സൽ' സെലെൻസ്കിയുടെ ഡബ്ലിൻ വിമാനത്തിന് സമീപമുണ്ടായ ഡ്രോൺ സംഭവവുമായി ബന്ധമോ?
ഐറിഷ് കടലിലെ നിഗൂഢമായ ‘ഡാർക്ക് വെസ്സൽ’ സെലെൻസ്കിയുടെ ഡബ്ലിൻ വിമാനത്തിന് സമീപമുണ്ടായ ഡ്രോൺ സംഭവവുമായി ബന്ധമോ?
അയർലൻഡ് 'സൂപ്പർ ഫ്ലൂ' വ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; ശ്രദ്ധിച്ചില്ലേഗിൽ പണി കിട്ടും
അയർലൻഡ് ‘സൂപ്പർ ഫ്ലൂ’ വ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; ശ്രദ്ധിച്ചില്ലേഗിൽ പണി കിട്ടും
അയർലൻഡിന് ഇക്കൊല്ലവും വൈറ്റ് ക്രിസ്മസ് ഇല്ല; Met Éireann
അയർലൻഡിന് ഇക്കൊല്ലവും വൈറ്റ് ക്രിസ്മസ് ഇല്ല; Met Éireann
HSE 2025-2030 Health Strategy അനാവരണം ചെയ്തു; ഇനി പുതിയ തന്ത്രങ്ങൾ
HSE 2025-2030 Health Strategy അനാവരണം ചെയ്തു; ഇനി പുതിയ തന്ത്രങ്ങൾ
അയർലൻഡ് വിദ്യാർത്ഥി വിസകൾ പൊളിച്ചെഴുതുന്നു: 10,000 യൂറോയുടെ സാമ്പത്തിക ഭദ്രത തെളിയിക്കണം
അയർലൻഡ് വിദ്യാർത്ഥി വിസകൾ പൊളിച്ചെഴുതുന്നു: 10,000 യൂറോയുടെ സാമ്പത്തിക ഭദ്രത തെളിയിക്കണം

കുരുവിള ജോർജ് ആയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിൻ: കുരുവിള ജോർജ് അയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി.മിനിസ്ട്രി ഓഫ് ജസ്റ്റീസിന്റെ ഹോണററി നിയമനമാണ് പീസ് കമ്മീഷണർ.

സാമൂഹിക പ്രതിബദ്ധതയുള്ള, സമദർശിത്വവും നിയമപരമായ നൈപുണ്യവും ഉള്ള വ്യക്തികൾക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തലും, സത്യപ്രസ്താവനകൾ അംഗീകരണവും, വാറന്റുകളും സമൻസ് നൽകലും പോലുള്ള ചുമതലകൾ കൈവശം വയ്ക്കുന്ന ഹോണററി നിയമനമാണ് പീസ് കമ്മീഷണർ.

നിലവിൽ, കുരുവിള ജോർജ് അയ്യങ്കോവിൽ ഫിനെ ഗെയിൽ ഗെയ്ൽ നേതാവും, ട്രിനിറ്റി കോളേജ് ഡബ്ലിനിലെ എഐ ഗവേഷകനും, ഒരു യൂറോപ്യൻ പാർലമെന്ററി അംഗത്തിന്റെ എഐ ഉപദേശകനുമാണ്. കൂടാതെ, മലങ്കര ഓർത്തഡോക്സ് സഭയുടെ സജീവ അംഗമാണ്. ഭരണനേതൃത്വം, സാങ്കേതികവിദ്യ, സമൂഹസേവനം എന്നിവയിലുള്ള വൈദഗ്ദ്ധ്യം അദ്ദേഹത്തെ പീസ് കമ്മീഷണർ എന്ന പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കാൻ കൂടുതൽ യോഗ്യനാക്കുന്നു.

വർക്ക്ഡേയിലെ ഫുൾടൈം സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അദ്ദേഹം ഡബ്ലിനിൽ ജോലി ചെയ്യുന്നു.പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം ആണ് സ്വദേശം.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

error: Content is protected !!