Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

വീട് വാടകക്ക്‌ കിട്ടാൻ ലോട്ടറി നറുക്കെടുപ്പ്

ഡബ്ലിന്‍ : ടാലയിൽ (Tallaght) 184 കോസ്റ്റ്-റെന്റൽ അപാർട്ട്മെന്റുകൾ വാടകക്ക് കൊടുക്കാൻ ആണ് ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. 1000 യൂറോ മുതൽ 1225 യൂറോ വരെ ആണ് മാസ വാടക. ഇത് ഡബ്ലിനിലെ തന്നെ ഏറ്റവും കുറഞ്ഞ വാടക ആയിരിക്കും എന്നിരിക്കെ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാൻ ആണ് നറുക്കെടുപ്പ് നടത്താൻ തീരുമാനം. കുക്ക്സ്ടൗനിൽ (Cookstown Gateway) സ്ഥിതിചെയ്യുന്ന ഈ അപാർട്ട്മെന്റുകൾ കുക്ക്സ്ടൗൺ ലുവാസ് സ്റ്റോപ്പിനോട് സമീപമായി, The Square ഷോപ്പിംഗ് സെന്ററിനും Tallaght University Hospital-നും സമീപമാണ്. ഓൺലൈൻ അപേക്ഷ പോർട്ടൽ ഇന്ന് 12pm-നു തുറക്കും, ഒരു ആഴ്ചത്തേക്ക് തുറന്നു പ്രവർത്തിക്കും .

ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയുടെ പ്രോജക്റ്റ് ടോസൈഗ് പ്രകാരം ആണ് വികസനം നടപ്പാക്കിയിരിക്കുന്നത് . സ്റ്റുഡിയോ, ഒന്ന് ബെഡ്, രണ്ട് ബെഡ് അപാർട്ട്മെന്റുകൾ എന്നിവയാണ് ഇവിടെ ഉള്ളത്.

പ്രോജക്റ്റ് ടോസൈഗ് : സർക്കാർ സംരംഭം

പ്രോജക്റ്റ് ടോസൈഗ് – ഗവണ്മെന്റ് സംരംഭം വഴിയാണ് ഈ വികസനം നടപ്പാക്കിയത്.  പുതിയ A റേറ്റഡ് വീടുകൾ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആണ് ഈ സംരംഭം ആരംഭിച്ചത്.

വീടുകളുടെ പ്രധാന സ്ഥാനം

കുക്ക്സ്ടൗൺ ഗേറ്റ്വേയിലെ വീടുകൾ സ്റ്റുഡിയോ, ഒന്ന്, രണ്ട് ബെഡ്‌റൂം അപ്പാർട്മെന്റുകൾ എന്നിവ ആണ് . വീടുകൾ കുക്ക്സ്ടൗൺ ലുവാസ് സ്റ്റോപ്പിന് സമീപമാണ്, Tallaght University Hospital, The Square ഷോപ്പിംഗ് സെന്റർ എന്നിവയ്ക്കു നടക്കാവുന്ന ദൂരത്തിലാണ്.

പുതിയ ഷോപ്പുകളും സൗകര്യങ്ങളും

വളരെ പെട്ടെന്ന് കോംപ്ലെക്സിൽ ഒരു പുതിയ ഗ്ലോസറി കടയും തുറക്കുന്നു. കടകൾക്കും സേവനങ്ങൾക്കുമടുത്താണ് ഈ സമുച്ചയം. അപേക്ഷകർ യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കാനും ലോട്ടറി അപേക്ഷ പ്രക്രിയയിൽ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ആവശ്യമായ രേഖകൾ നൽകുകയും വേണം

കോസ്റ്റ്-റെന്റൽ വിവരണം

Affordable Housing Act 2021 പ്രകാരം സൃഷ്ടിച്ച കോസ്റ്റ്-റെന്റൽ Long Term സുരക്ഷിതമായ വാടക ഓപ്ഷൻ ആണ് ഇത് . ഡബ്ലിനിൽ €66,000-യും ഡബ്ലിനിന് പുറത്ത് €59,000-യും ആയോ അല്ലെങ്കിൽ അതിൽ താഴെയോ വരുമാനമുള്ളവർക്കാണ് അപേക്ഷയുടെ യോഗ്യത.

കഴിഞ്ഞ വർഷം 900-ലധികം കോസ്റ്റ്-റെന്റൽ വീടുകൾ LDA യുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു, 500-ലധികം വാടകക്കാർ ഇപ്പോൾ ഡബ്ലിൻ, വിക്ക്ലോ, കിൽഡെയർ എന്നിവിടങ്ങളിലെ LDA വീടുകളിൽ താമസിക്കുന്നു.

error: Content is protected !!