Headline
മെറ്റയ്ക്കെതിരെ യു.എസ്. ട്രയൽ: ഇൻസ്റ്റാഗ്രാമിന്റെയും വാട്സാപ്പിന്റെയും വിൽപ്പന ഉണ്ടായേക്കാം, ടെക് സമൂഹത്തിൽ ആശങ്ക
യൂറോ-ഇന്ത്യൻ രൂപ വിനിമയ നിരക്ക് 100 രൂപയിലേക്കോ? സാമ്പത്തിക വിദഗ്ധർ പറയുന്നു
അയർലൻഡിൽ മോട്ടോർ ടാക്സ് ഡിസ്കുകൾ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല: പുതിയ നിയമം 2025-ൽ
ഡബ്ലിനിൽ മന്ന ഡ്രോൺ ഭക്ഷണ വിതരണം: സാങ്കേതികവിദ്യയുടെ പുതിയ മുഖം
യുകെയിലെ ആഷ്ബോണിൽ ചെറു വിമാനം തകർന്ന് രണ്ടു മരണം
ഡബ്ലിനിൽ മരുമകളുടെ ‘കുളിസീൻ’ പകർത്തിയതിന് 50,500 യൂറോ പിഴയും മൂന്ന് വർഷം ജയിലും
കൊച്ചി സ്വദേശി ബെലന്റ് മാത്യുവിന്റെ കാനഡ തിരഞ്ഞെടുപ്പ് പോരാട്ടം
ടിക്‌ടോക്കിന് 500 മില്യൺ യൂറോ പിഴ: ഡാറ്റാ ലംഘനം അയർലൻഡിലെ ടിക്‌ടോക്കേർസിനെ ആശങ്കയിലാഴ്ത്തുന്നു
ലിമറിക്കിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിന് 57,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.

യൂറോ-ഇന്ത്യൻ രൂപ വിനിമയ നിരക്ക് 100 രൂപയിലേക്കോ? സാമ്പത്തിക വിദഗ്ധർ പറയുന്നു

യൂറോ-ഇന്ത്യൻ രൂപ (EUR/INR) വിനിമയ നിരക്ക് ഉടൻ 1 യൂറോ = 100 രൂപയിലെത്തുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നതായി റിപ്പോർട്ടുകൾ. LiteFinance.org പോലുള്ള ഓൺലൈൻ സ്രോതസ്സുകൾ, 2025-ൽ യൂറോ-രൂപ നിരക്ക് ₹93.32- to ₹111.05 വരെ എത്തുമെന്ന് പ്രവചിച്ചിരുന്നു, ഇന്നത്തെ 1 യൂറോ = 97.11 എന്ന നിരക്ക്, 100 രൂപ എന്ന അനുമാനത്തെ ശക്തിപ്പെടുത്തുന്നു. എന്നാൽ, ഈ പ്രവചനം യാഥാർഥ്യമാകുമോ എന്ന് സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങൾ നിർണയിക്കും.

2025-ലെ വിനിമയ നിരക്ക് പ്രവചനങ്ങൾ

CoinCodex അനുസരിച്ച്, 2025-ൽ യൂറോ-രൂപ നിരക്ക് ₹94.67-₹116.63 വരെ ഉയരാം, ഒക്ടോബറിൽ ₹116.63-എന്ന ഉയർന്ന നിരക്ക് പ്രതീക്ഷിക്കുന്നു. ശരാശരി വാർഷിക നിരക്ക് ₹106.68 ആയിരിക്കുമെന്നും, 19.69% ROI (നികുതികൾ ഒഴിവാക്കി) ലഭിച്ചേക്കാമെന്നും അവർ കണക്കാക്കുന്നു. LiteFinance.org പ്രവചിക്കുന്നത്, 2025 സെപ്റ്റംബറിൽ ₹111.05-ന്റെ ഉയർന്ന നിക്ക് ആണ്. WalletInvestor, 2025 ഡിസംബറിൽ ₹97.493-ന് അടുത്ത് മിതമായ വളർച്ച പ്രവചിക്കുന്നു എന്നാല് ഇപ്പോൾ തന്നെ ഈ നിരക്ക് എത്തിക്കഴിഞ്ഞു. LongForecast.com ഏപ്രിലിൽ അവസാനം  ₹101.18-ന്റെ ഉയർച്ചയും, വർഷാവസാനം ₹103.93-ന്റെ നിരക്കും പ്രതീക്ഷിക്കുന്നു.

നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ

യൂറോ-രൂപ നിരക്കിനെ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെയും (ECB) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും (RBI) നയങ്ങൾ, പലിശനിരക്കുകൾ, പണപ്പെരുപ്പം, വ്യാപാര ബാലൻസ് എന്നിവയാണ്  സ്വാധീനിക്കുന്നത്. യൂറോസോണിന്റെ GDP വളർച്ച, ഇന്ത്യയുടെ എണ്ണ ഇറക്കുമതി, ഭൗമരാഷ്ട്രീയ സംഭവങ്ങൾ, ആഗോള സാമ്പത്തിക പ്രതിസന്ധികൾ എന്നിവയും നിർണായകമാണ്.  ECB 2025-ൽ 125-150 ബേസിസ് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന് കണക്കാക്കുന്നു, ഇത് യൂറോയെ ദുർബലമാക്കാം. എന്നാൽ, CoinCodex-ന്റെ ടെക്നിക്കൽ അനാലിസിസ്, 20 ബുള്ളിഷ് (bullish) സിഗ്നലുകളോടെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

100 രൂപ പ്രവചനം: യാഥാർഥ്യമോ?

30rates.com-ന്റെ ഏപ്രിൽ 18-ന് ₹100.47, ഏപ്രിൽ 29-ന് ₹103.17 എന്ന പ്രവചനങ്ങൾ 100 രൂപ എന്ന അടയാളം 2025-ന്റെ ആദ്യ പാദത്തിൽ തന്നെ സാധ്യമാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ, യൂറോസോണിന്റെ സാമ്പത്തിക തിരിച്ചുവരവും ഇന്ത്യയുടെ വളർച്ചയും തമ്മിലുള്ള ബാലൻസ്, ഈ നിരക്കിന്റെ ദിശ നിർണയിക്കും.

മലയാളി സമൂഹത്തിന്റെ പ്രതികരണം

അയർലൻഡിലെ മലയാളികൾ, പ്രത്യേകിച്ച് യൂറോ-രൂപ വിനിമയത്തെ ആശ്രയിക്കുന്നവർ, ഈ വാർത്തയെ ആകാംക്ഷയോടെ നോക്കുന്നു. “നിരക്ക് 100 കടന്നാൽ, ഇന്ത്യയിലേക്ക് പണം അയക്കുന്നത് ലാഭകരമാകും,” എന്ന് ഡബ്ലിനിലെ IT ജീവനക്കാരനായ ഹരീ IrelandMalayali.com-നോട് പറഞ്ഞു. എന്നാൽ, “വിനിമയ നിരക്കിന്റെ ചാഞ്ചാട്ടം ആശങ്കയുണ്ടാക്കുന്നുമുണ്ട്, “നൂറ് രൂപ ഉടൻ എത്തുമോ?” എന്ന ചോദ്യം അയർലൻഡിൽ ഇതിനോടകം ചൂടുള്ള ചർച്ചയായിരികുന്നു.