Headline
ടിക്‌ടോക്കിന് 500 മില്യൺ യൂറോ പിഴ: ഡാറ്റാ ലംഘനം അയർലൻഡിലെ ടിക്‌ടോക്കേർസിനെ ആശങ്കയിലാഴ്ത്തുന്നു
ലിമറിക്കിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിന് 57,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
കോർക്കിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ: മലയാളി സമൂഹത്തെ ഞെട്ടിച്ച വിധി
നാവൻ ആശുപത്രിയിൽ മനപ്പൂർവം തെറ്റായ സ്കാൻ റിപ്പോർട്ടുകൾ നൽകിയെന്ന സൂചന, രോഗികൾ ആശങ്കയിൽ
ഐറിഷ് പാസ്‌പോർട്ട് 2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്.
യംഗ് ഫിനെ ഗെയിൽ ദേശീയ സെക്രട്ടറിയായി കുരുവിള ജോർജ് അയ്യൻകോവിൽ തെരഞ്ഞെടുക്കപ്പെട്ടു
ഡബ്ലിനിലെ ഡൺലെയ്‌റിയിൽ വ്യാജ പാർക്കിംഗ് ടിക്കറ്റ് തട്ടിപ്പ്: സമൂഹം ജാഗ്രതയിൽ
ദീപ ദിനമണി കൊലപാതക വിചാരണ: കുറിപ്പിൽ ക്ഷമാപണവുമായി പ്രതി
യുകെ ചരിത്രകാരി നാടുകടത്തൽ നേരിടുന്നു: ഗവേഷണ യാത്രകൾ മൂലം കൂടുതൽ കാലം രാജ്യത്തിന് പുറത്ത് കഴിഞ്ഞതാണ് കാരണം

അയർലണ്ടിലെ ആശുപത്രിയിൽ 90-കാരിയായ സ്ത്രീയ്‌ക്കെതിരായ ലൈംഗിക അതിക്രമം: ഗാർഡ അന്വേഷണം തുടരുന്നു

ഡബ്ലിൻ: ഉത്തര അയർലണ്ടിലെ ഒരു ആശുപത്രിയിൽ 90-കാരിയായ ആൽസൈമേഴ്സ് രോഗി  ലൈംഗിക അതിക്രമത്തിന്  ആഇരയായ കേസിൽ  ഗാർഡ  അന്വേഷണം തുടങ്ങി. Irish Independent റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇരയുടെ ആരോഗ്യസ്ഥിതി മൂലം ഗാർഡക്ക് അവരിൽ നിന്ന് ഔദ്യോഗിക പ്രസ്താവന ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിയെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു:

സംഭവം ഡിസംബർ മാസം നടന്നതായാണ് സൂചന. ഗാർഡ പ്രതിയെ സംഭവത്തിനു പിന്നാലെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട്  ഡയറക്ടർ ഓഫ് പബ്ലിക് പ്രോസികൂഷൻ   (DPP) നായി ഫയൽ തയ്യാറാക്കുന്നതിനായി തിരിച്ചുവിട്ടു.

ആശുപത്രിയിലെ സഹരോഗിയാണെന്ന് സൂചന:

ആരോപണ വിധേയനായ പുരുഷൻ സംഭവസമയത്ത് രോഗിയായി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇയാൾ മുതിർന്ന സ്ത്രീയുടെ ആശുപത്രി കിടക്കയിലേക്ക് കയറിയതായി ആരോപണം ഉയർന്നിട്ടുണ്ട്.

മറ്റൊരു രോഗിയുടെ ഇടപെടൽ:

മറ്റ് ഒരു രോഗി പ്രതിയെ കിടക്കയിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കുകയും തുടർന്ന് ആശുപത്രി ജീവനക്കാർ ഇടപെടുകയുമായിരുന്നു.

“അന്വേഷണം”:

ഈ കേസ് ഗാർഡക്കായി വളരെ ബുദ്ധിമുട്ടേറിയത് ആണെന്ന്  അന്വേഷണം സംബന്ധിച്ച സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. DPPയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് തുടർ നടപടികൾ ആവിഷ്കരിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *