Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

കോർക്കിലെ മേയർക്കുമുന്നിൽ മലയാളി സംഗീതത്തിന്റെ വേദിയൊരുക്കി ‘ഡാഫോഡിൽസ്’: ഒന്നര വർഷം കൊണ്ട് 23 വേദികൾ

ഒരു കൂട്ടം മലയാളി സഗീത പ്രേമികൾ  ചേർന്ന് 2023ൽ സൗഹൃദ സദസ്സുകളിൽ പാടി  തുടങ്ങിയ ചെറു കൂട്ടായ്മ  ഏറെ പ്രശംസ നേടുന്ന സംഗീതവേദികളെ കീഴടക്കുന്ന ബാൻഡായ “ഡാഫോഡിൽസ്” എന്ന ബാൻഡ് ആയി വളർന്നു. തുടക്കമിട്ട് വെറും 18 മാസം കൊണ്ട് 23 വേദികൾ കീഴടക്കി, ഈ ബാൻഡ് അയർലൻഡിലെ പ്രമുഖ സംഗീതസംഘങ്ങളിലൊന്നായി മാറി.

വിവിധ വേദികളിലെ പ്രകടനങ്ങൾ
18 മാസത്തിനിടെ ഡാഫോഡിൽസ് 23 വേദികളിൽ പ്രകടനങ്ങൾ നടത്തി. ആദ്യമായി വേൾഡ് മലയാളി കൗൺസിലിന്റെ 2023 ഓണാഘോഷ വേദിയിലാണ് ഇവർ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിലെ പരീക്ഷണങ്ങളും വെല്ലുവിളികളും മറികടന്ന്, തകർപ്പൻ മ്യൂസിക് ഫെസ്റ്റുകൾ മുതൽ ചാരിറ്റി ഇവന്റുകൾ വരെ നിരവധി പരിപാടികളിലൂടെ ബാൻഡ് തന്റെ കഴിവു തെളിയിച്ചു.

മെഗാ ചാരിറ്റി ഇവന്റ്: ശ്രദ്ധ നേടിയ നിമിഷങ്ങൾ
2023 നവംബറിൽ, ഐറിഷ് ക്യാൻസർ സൊസൈറ്റിക്കായി ഡാഫോഡിൽസ് നടത്തിയ മെഗാ ചാരിറ്റി സംഗീത പരിപാടി ശ്രദ്ധനേടി. അറുന്നൂറോളം ആളുകൾ പങ്കെടുത്ത ഈ പരിപാടിയിൽ നിന്ന് 2,500 യൂറോ സൊസൈറ്റിക്ക് സംഭാവന ചെയ്തു. ഈ സംഭവം സംഗീതപ്രേമികളുടെ ഇടയിൽ ഡാഫോഡിൽസിന് നല്ലൊരു പേര് നേടിക്കൊടുത്തു.

സംഗീത പ്രേമിയായ കോർക്കിലെ മേയർ, ഡാഫോഡിൽസിന്റെ പ്രകടനത്തിൽ ആകൃഷ്ടനായി, ബാൻഡിനെ ഒരു സൗഹൃദ സദസിലേക്ക് ക്ഷണിച്ചു. ഈ പ്രത്യേക ചടങ്ങിൽ ബാൻഡിന്റെ പ്രകടനം മേയർ ഉൾപ്പെടെയുള്ള പ്രേക്ഷകർ ആസ്വദിച്ചു. അയർലൻഡിൽ നിലവിലുള്ള  മികച്ച പത്ത് സംഗീതബാൻഡുകളുടെ പട്ടികയിൽ ഒന്നായി , ഡാഫോഡിൽസ് ഇപ്പോൾ  മാറിയിരിക്കുന്നു . ഡാഫോഡിൽസ്, ഐറിഷ് മലയാളി സംഗീതത്തിന് ഒരു പുതു പ്രതീക്ഷയായി മാറുകയാണ്.

ബുക്കിംഗിനായി ബന്ധപ്പെടുക: 0874167077, 0830276399

 

error: Content is protected !!