Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

ഐറിഷ് റഗ്ബി ടീം സ്കോട്ട്ലാൻഡിനെ തകർത്തു: സിക്‌സ് നേഷൻസിൽ അനായാസ വിജയം

എഡിൻബർഗ്, ഫെബ്രുവരി 9, 2025മുറെയ്ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച്  സ്കോട്ട്ലാൻഡിനെ 32-18 എന്ന സ്കോറിന് തോൽപ്പിച്ച് സിക്‌സ് നേഷൻസിൽ ഐറ്ലാൻഡ് തങ്ങളുടെ വിജയപരമ്പര തുടരുന്നു. ഇത് സ്കോട്ട്ലാൻഡിനെതിരെ ഐറ്ലാൻഡിന് 11-ആം തുടർച്ചയായ വിജയം കൂടിയാണെന്ന് തെളിയിക്കുകയാണ്.

മത്സരത്തിലെ പ്രധാന സംഭവം:

  • സ്കോട്ട്ലാൻഡിന് ആദ്യ അതിജീവന പ്രതിസന്ധി: സ്കോട്ടീഷ് താരം ഫിൻ റസ്സൽ, സഹതാരമായ ഡാർസി ഗ്രഹാമുമായി കൂട്ടിയിടിച്ച് തലക്ക് പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പുറത്ത് പോകേണ്ടിവന്നു. ഈ സംഭവത്തിന് സ്കോട്ട്ലാൻഡിന്റെ ആക്രമണ തന്ത്രം സാരമായി ബാധിച്ചു.
  • ഐറിഷ് ടീത്തിന്റെ അതിവേഗ മുന്നേറ്റം: ഐറ്ലാൻഡ് മത്സരത്തിൽ ആധിപത്യം പുലർത്തി നാല് ട്രൈകൾ നേടി ഒരു ബോണസ് പോയിന്റ് ഉറപ്പാക്കി. പ്രത്യേകിച്ച് ജെയിംസ് ലോയുടെ പ്രകടനം മികച്ചതായിരുന്നു.
  • പ്രതിഭാപൂർണ്ണ പ്രകടനം: യുവ പ്ലെയ്മേക്കർ സാം പ്രെൻഡർഗാസ്റ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് പെനാൽറ്റികളും മൂന്ന് കൺവേഴ്ഷനുകളും ചേർത്ത് 12 പോയിന്റ് സ്വന്തമാക്കി.

    മുൻ മത്സരങ്ങൾ: ഐറ്ലാൻഡ് vs. ഇംഗ്ലണ്ട്

    2025 ഫെബ്രുവരി 1-ന് ഐറ്ലാൻഡ് ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ 27-22 എന്ന സ്കോറിന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ 10-5 ന് പിന്നിൽ നിന്നെങ്കിലും, രണ്ടാം പകുതിയിൽ ബുണ്ടീ അക്കി, ടൈഗ് ബേർൺ, ഡാൻ ഷീഹാൻ എന്നിവരുടെ ട്രൈകളുടെ കരുത്തിൽ ടീം വിജയം പിടിച്ചെടുത്തു.

    ഇന്ത്യൻ ടയർ കമ്പനി BKT സിക്‌സ് നേഷൻസ് സ്പോൺസറാകുന്നു

    ഇന്ത്യൻ ടയർ നിർമ്മാതാക്കളായ BKT, സിക്‌സ് നേഷൻസ് റഗ്ബിയുടെ ഔദ്യോഗിക ടയർ പങ്കാളിയാണ് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.

    ഐറ്ലാൻഡിന്റെ അടുത്ത മത്സരങ്ങൾ

    തീയതിഎതിരാളിസ്റ്റേഡിയംസമയം (GMT)
    ഫെബ്രുവരി 22വെയിൽസ്പ്രിൻസിപാലിറ്റി സ്റ്റേഡിയം, കാർഡിഫ്2:15 PM
    മാർച്ച് 8ഫ്രാൻസ്അവീവ സ്റ്റേഡിയം, ഡബ്ലിൻ2:15 PM
    മാർച്ച് 15ഇറ്റലിസ്റ്റാഡിയോ ഒളിമ്പിക്കോ, റോം2:15 PM

    ഐറ്ലാൻഡ് തുടർച്ചയായ മൂന്നാം സിക്‌സ് നേഷൻസ് കിരീടം ലക്ഷ്യമാക്കിയാണ് ഇത്തവണ മത്സരം തുടരുന്നത്.
    അടുത്ത മത്സരങ്ങളിലും ഇതേ ആവേശം തുടരുമോ എന്ന് കാത്തിരുന്നു കാണാം.

error: Content is protected !!