Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

യംഗ് ഫിനെ ഗെയിൽ ദേശീയ സെക്രട്ടറിയായി കുരുവിള ജോർജ് അയ്യൻകോവിൽ തെരഞ്ഞെടുക്കപ്പെട്ടു

ഡബ്ലിൻ, ഏപ്രിൽ 3, 2025 —  ഫിനെ ഗെയിൽ യുവജനവിഭാഗമായ യംഗ് ഫിനെ ഗെയിലിന്റെ (Young Fine Gael – YFG) ദേശീയ സെക്രട്ടറിയായി കുരുവിള ജോർജ് അയ്യൻകോവിലനെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ സമ്മേളനത്തിൽ പുതിയ പ്രവർത്തകസമിതിക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ ഈ ഉത്തരവാദിത്വത്തിലേക്ക് തെരഞ്ഞെടുത്തത്.
 YFG യുടെ വിവിധ പ്രവർത്തനങ്ങളിലും നയപരമായ ചർച്ചകളിലും അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി മുഖ്യഭാഗം വഹിച്ചു. ദേശവ്യാപകമായ അംഗങ്ങളുടെ  പിന്തുണയോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്,  അദ്ദേഹത്തിന്റെ നേതൃത്വത്തെപ്പറ്റിയുള്ള വിശ്വാസം വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിനുശേഷം പ്രതികരിച്ച കുരുവിള പറഞ്ഞു:
“ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. യംഗ് ഫിനെ ഗെയിൽ എന്നും ധൈര്യത്തോടെ മുന്നോട്ടു പോകുന്ന, പുതിയ ആശയങ്ങൾക്ക് വേദിയായ സംഘടനയാണ്. ഞങ്ങളുടെ തലമുറ ഐറിഷ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തേണ്ട സമയമാണിത്, അത് ഉറപ്പാക്കുന്നതിനായി ഞാൻ ഞങ്ങളുടെ ടീമിനൊപ്പം പ്രവർത്തിക്കും.”
സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന കുരുവിള, ഡബ്ലിന്റെ ട്രിനിറ്റി കോളജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഗവേഷകനായി പ്രവർത്തിക്കുന്നതിന്റെ പുറമെ, ഐറിഷ് ജസ്റ്റിസ് വകുപ്പ് നിയമിച്ച പീസ് കമ്മീഷണറായും സേവനം അനുഷ്ഠിക്കുന്നു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ
error: Content is protected !!