Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ മോഷണശ്രമം തടയുന്നതിനിടെ ഗാർഡയ്ക്ക് കുത്തേറ്റു

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്‌ടൗണിനടുത്തുള്ള  ഒരു പബ്ബിലെ കവർച്ചാശ്രമം തടയുന്നതിനിടെ ഗാർഡ ഉദ്യോഗസ്ഥന് കുത്തേറ്റു. പുലർച്ചെയുണ്ടായ സംഭവത്തിൽ കൈയ്ക്കു  പരിക്കേറ്റ ഗാർഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ പിന്നീട് ഡിസ്ചാർജ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്  ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 3.45 ഓടെ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഷോപ്പിംഗ് സെന്ററിന് സമീപമുള്ള  ഒരു പബ്ബിലാണ് സംഭവം. പബ്ബിൽ കവർച്ച നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സ്റ്റേഷനിലെ ഗാർഡ സംഘം സ്ഥലത്തെത്തിയത്.

പരിശോധനയിൽ കവർച്ച നടന്നതായി വ്യക്തമായതിനെ തുടർന്ന് ഗാർഡ ഉദ്യോഗസ്ഥർ കൂടുതൽ സഹായത്തിനായി റേഡിയോ സന്ദേശം നൽകി. തുടർന്ന് പബ്ബിനുള്ളിൽ നടത്തിയ തിരച്ചിലിൽ, മൂർച്ചയേറിയ ആയുധവുമായി നിന്ന പ്രതിയെ കണ്ടെത്തി. ഇയാൾ ഗാർഡയ്ക്ക് നേരെ ആക്രമണോത്സുകനാവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് ഗാർഡ ഉദ്യോഗസ്ഥന്റെ കൈക്ക് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയും, ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധവും €1,500 പണവും പിടിച്ചെടുക്കുകയും ചെയ്തു.

ആക്രമണത്തിനിരയായ യുവ ഗാർഡയ്ക്ക് ആവശ്യമായ എല്ലാ ക്ഷേമ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗാർഡ വക്താവ് അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥനെ കോണോലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

അയർലൻഡിൽ ഡ്യൂട്ടിക്കിടെ ഗാർഡ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന വിഷയം ഗാർഡ റെപ്രസന്റേറ്റീവ് അസോസിയേഷൻ മുൻപും ഉന്നയിച്ചിട്ടുണ്ട്. വേണ്ടത്ര വിഭവങ്ങളുടെ അഭാവം ഇത്തരം സംഭവങ്ങൾക്ക് ഒരു കാരണമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൃത്യസമയത്ത് വിവരം ലഭിക്കുകയും ഉടൻതന്നെ ഗാർഡ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തതുകൊണ്ടാണ് പ്രതിയെ പിടികൂടാനായത്. ഡ്യൂട്ടിക്കിടയിൽ ഗാർഡ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഗാർഡ പ്രതിനിധി സംഘടനകൾ ആശങ്ക രേഖപ്പെടുത്തി.

error: Content is protected !!