Headline
ചിരിയുടെയും സംഗീതത്തിന്റെയും പൂരമൊരുക്കാൻ ദിലീപും നാദിർഷായും അയർലൻഡിലേക്ക്; ‘ദിലീപ് നാദിർഷാ ഷോ’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഐആർപി കാർഡ് കാലാവധി കഴിഞ്ഞോ? നാട്ടിൽ പോകാൻ ഇനി ടെൻഷൻ വേണ്ട! പുതിയ ഇളവുകൾ പ്രഖ്യാപിച്ച് അയർലൻഡ്
അയർലണ്ടിൽ നിന്നും മറ്റൊരു സങ്കടവാർത്ത; ഗാൽവേയിലെ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി സുഹൃത്തുക്കൾ!
“നീ ഏത് നാടുകാരനാടാ?” ഒരൊറ്റ ചോദ്യം, ഉത്തരം കേട്ടതും പാഞ്ഞടുത്ത് കൗമാരക്കാർ; അയർലണ്ടിൽ ഇന്ത്യൻ പ്രവാസിയെ ക്രൂരമായി തല്ലിച്ചതച്ചു!
ലണ്ടനിൽ ഉറങ്ങിക്കിടന്ന 24-കാരിയായ ഇന്ത്യൻ അമ്മയെ അജ്ഞാതൻ കുത്തിക്കൊന്നു; പിഞ്ചുകുഞ്ഞിന്റെ അവസ്ഥ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം!
കാർ കഴുകിയാൽ 5,000 യൂറോ പിഴ! അയർലണ്ടിൽ ഹോസ് പൈപ്പ് നിരോധനം വരുന്നു, അറിയേണ്ടതെല്ലാം!
രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും; ഭൂരിഭാഗം കൗണ്ടികളിലും ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അയർലൻഡ് പൗരത്വത്തിന് ഇനി മുതൽ ഐറിഷ് ഭാഷ പഠിച്ചു പരീക്ഷ പാസാകേണ്ടി വരുമോ?
കില്ലർണിയിൽ കുഴഞ്ഞുവീണ് മലയാളി ബസ് ഡ്രൈവർ മരിച്ചു

അയർലണ്ടിൽ ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം; സർക്കാർ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും ഇന്ത്യൻ അംബാസഡർക്കും പരാതി നൽകി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌

ഡബ്ലിൻ:
കഴിഞ്ഞ ദിവസം ഡബ്ലിനിലെ താല പ്രദേശത്ത് ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരെയുണ്ടായ ക്രൂരമായ അക്രമം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തിൽ പരിക്കേറ്റ വ്യക്തി ഇപ്പോൾ ചികിത്സയിലാണ്, എന്നാൽ സംഭവത്തെക്കുറിച്ചുള്ള വീഡിയോയും വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ഈ സംഭവത്തിനെതിരെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.
അയർലണ്ട് പ്രധാനമന്ത്രി മൈകിൽ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, ഇന്ത്യൻ അമ്പാസിഡർ അഖിലേഷ് മിശ്ര എന്നിവർക്കു കോൺഗ്രസ്‌ നേതാക്കൾ അടിയന്തിരമായി നിവേദനം നൽകി.
“ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അയർലണ്ടിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം,” എന്നായിരുന്നു പ്രധാന ആവശ്യം.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രതിഷോധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.ഒ.സി. അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ, സാൻജോ മുളവരിക്കൽ, പുന്നമട ജോർജ്കുട്ടി, റോണി കുരിശിങ്കൽപ്പറമ്പിൽ, വിനു കളത്തിൽ, സുബിൻ ഫിലിപ്പ്, കുരുവിള ജോർജ്, സിനു മാത്യു, ലിജു ജേക്കബ്, ലിജോ ജോസഫ്, ഡെൻസൺ കുരുവിള എന്നിവർ അറിയിച്ചു.

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!