Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

Crumlin ലെ ഡോൾഫിൻസ് ബാർനിൽ പുതിയ സ്റ്റാറ്റിക് സ്പീഡ് ക്യാമറ പ്രവർത്തനം ആരംഭിക്കുന്നു

ഡബ്ലിനിലെ ഡോൾഫിൻസ് ബാർനിൽ, ക്രംലിൻ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാറ്റിക് സേഫ്റ്റി സ്പീഡ് ക്യാമറ 2025 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഗാർഡ (അയർലണ്ടിലെ പോലീസ് സേന) അറിയിച്ചു. ഈ ക്യാമറ മാക്സോൾ ഗാരേജിന് സമീപം ക്രംലിൻ റോഡിൽ, ഡോൾഫിൻസ് ബാർന് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുണ്ട്. നിർദ്ദിഷ്ട വേഗപരിധി കവിഞ്ഞ് വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഓഗസ്റ്റ് 1 ഉച്ചയ്ക്ക് 12 മണി മുതൽ നിയമനടപടികൾ നേരിടേണ്ടി വരും.

ഡോൾഫിൻസ് ബാർനിലെ ഈ റോഡ്, കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ മാരകവും ഗുരുതരവുമായ അപകടങ്ങളുടെ ഡാറ്റ, വേഗതയുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൂടാതെ പ്രാദേശിക ജനങ്ങളുടെ അഭിപ്രായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലം ക്യാമറ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുത്തത്. 2023 നവംബറിൽ ഡോൾഫിൻസ് ബാർന് പാലത്തിൽ സൈക്കിൾ യാത്രക്കിടെ മരണപ്പെട്ട ബ്രസീലിയൻ കെയർ വർക്കർ ജോസിലൈൻ റിബൈറോയുടെ കുടുംബം ഈ പ്രദേശത്ത് റോഡ് സുരക്ഷ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. UCD WeCount Traffic Impact ഡാറ്റാ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ സ്പീഡ് സർവേകൾ, ഈ പ്രദേശത്ത് മണിക്കൂറിൽ 100-ലധികം കാറുകൾ വേഗപരിധി ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു.

ശിക്ഷാ നടപടികൾ

വേഗപരിധി ലംഘിക്കുന്നവർക്ക് ഫിക്സഡ് ചാർജ് നോട്ടീസ് (FCN) മുഖേന ശിക്ഷ നൽകും. നിലവിലെ FCN പ്രകാരം 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും ലഭിക്കും. ഈ ക്യാമറ റോഡിന്റെ ഇരുദിശകളിലും വാഹനങ്ങളുടെ വേഗത നിരീക്ഷിക്കും.

ഡബ്ലിൻ സിറ്റി കൗൺസിൽ ഈ സംരംഭത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. “ഡബ്ലിൻ സിറ്റി കൗൺസിൽ ഏരിയയിൽ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ സ്റ്റാറ്റിക് സ്പീഡ് ക്യാമറയുടെ സ്ഥാപനത്തിനും പ്രാരംഭ പ്രവർത്തനത്തിനും ഞങ്ങൾ ഗാർഡയുമായി അടുത്ത് പ്രവർത്തിച്ചു,”  “റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി ഞങ്ങൾ തുടർന്നും ഗാർഡയുമായി സഹകരിക്കും.” എന്ന് കൗൺസിൽ വക്താവ് പറഞ്ഞു.

ദേശീയ പദ്ധതിയുടെ ഭാഗം

ഈ ക്യാമറ, അയർലണ്ടിൽ സ്ഥാപിക്കപ്പെടുന്ന ഒമ്പത് പുതിയ സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിൽ ഒന്നാണ്. മറ്റ് ക്യാമറകൾ ഗാൽവേ (N59), വാട്ടർഫോർഡ് (N25), വിക്ലോ (R772), ഡോണഗൽ (N13), കാർലോ (N80), മായോ (N17), കോർക്ക് (N22), ലിമറിക്ക് (N69) എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെടും. ഈ ക്യാമറകൾ ഗാർഡ ബജറ്റിൽ നിന്ന് 2.4 മില്യൺ യൂറോ ചെലവിൽ ആണ്  സ്ഥാപിക്കപ്പെടുന്നത് . 2025-ലെ ബജറ്റിൽ 100 പുതിയ സ്റ്റാറ്റിക് ക്യാമറകൾക്കായി 9 മില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്.

അയർലഡിലെ എല്ലാ സ്പീഡ് ക്യാമറകളുടെയും ലൊക്കേഷൻ മനസിലാക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ. irishspeedtraps

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!