Headline
നാറ്റോ രാജ്യത്തെ അക്രമിച്ചു് റഷ്യ. ഇത് അടുത്ത ലോകമഹായുദ്ദമോ? ഡ്രോൺ പതിച്ചു ജനവാസ കേന്ദ്രത്തിൽ രണ്ടുപേർക്ക് പരിക്ക്
ഗാൽവേയിലെ IPAS കേന്ദ്രത്തിന് സമീപം യുവതി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി ഗാർഡ
അയർലണ്ടിൽ ഇരുപതോളം സ്കൂളുകൾക്ക് നേരെ കൂട്ടക്കൊല ഭീഷണി; ജാഗ്രതയോടെ അധികൃതർ
അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുതിച്ചുയരും; ബജറ്റ് പ്രവചനങ്ങൾ തിരുത്തി ധനകാര്യമന്ത്രി സൈമൺ ഹാരിസ്
പ്രവാസി മലയാളികൾക്ക് വീണ്ടും അഭിമാന നിമിഷം; മലയാളി രാജേഷ് അലക്സാണ്ടർ പീസ് കമ്മീഷണറായി നിയമിതനായി
കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അയർലണ്ടിന് വീണ്ടും പരാജയം; 2030-ഓടെ നിശ്ചയിച്ച പരിധിയേക്കാൾ അമിതമായി മലിനീകരണം തുടരുമെന്ന് EPA
ഡബ്ലിനിൽ സുരക്ഷാ ജീവനക്കാരുടെ മർദ്ദനമേറ്റ് കോംഗോ സ്വദേശി മരിച്ച സംഭവം: ‘നീതി വേണം’ എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം
അയർലണ്ടിൽ ചൂട് റെക്കോർഡുകളിലേക്ക്; താപനില 28 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ കടുത്ത കാലാവസ്ഥാ വ്യതിയാനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറവിൽ വൻ പിരിച്ചുവിടൽ; ‘എഐ-വാഷിങ്’ ആരോപണങ്ങൾക്കിടെ അയർലണ്ടിൽ 350 ഓളം ജോലികൾ വെട്ടിക്കുറയ്ക്കാൻ മെറ്റാ

വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി

ശ്യാം കൃഷ്ണൻ (37) വാട്ടർഫോർഡിൽ നിര്യാതനായി. സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു.

ഭാര്യ വൈഷ്ണയും രണ്ട് ചെറിയ കുട്ടികളായ ഈഥൻ (3), ഏന്യ (1) എന്നിവരുമാണ് അദ്ദേഹത്തിന്റെ കുടുംബം. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം അസുഖ അവധിയിലായിരുന്നു.

ഇന്ന് വൈകുന്നേരം 3 മണിക്ക് സെന്റ് പാട്രിക്സ് ഹോസ്പിറ്റൽ, വാട്ടർഫോർഡിൽ പൊതുദർശനം നടത്തും. സംസ്കാരം നാളെ നടക്കും.

ശവസംസ്കാര ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ഒരു GoFundMe സമാഹരണം ആരംഭിച്ചിട്ടുണ്ട്. Link: GoFundMe
All funds will go directly to Vaishna, the sole beneficiary.
മരണത്തിൽ സുഹൃത്തുക്കൾ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിലും പ്രാർത്ഥനയിലും പങ്കുചേരുന്നു.

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!