ഐർലണ്ടിലെ ഡബ്ലിനിൽ ഒരു ഇന്ത്യൻ ടെസ്കോ തൊഴിലാളി ആക്രമണത്തിന് ഇരയായതായി. 27 വയസ്സുള്ള ഇന്ത്യക്കാരൻ Clifford Thomas ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്ന വഴിയാണ് ഒരു കൂട്ടം കൗമാരക്കാരുടെ ആക്രമണത്തിന് ഇരയായത്. എന്നാൽ ഈ ആക്രമണം വംശീയതയുമായി ബന്ധപ്പെട്ടതല്ലെന്ന് അദ്ദേഹം കരുതുന്നു എന്ന് ആക്രമിക്കപ്പെട്ട ഡബ്ലിൻ ബിസിനസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയായ Clifford പറഞ്ഞു.
ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ Cliffordനു പരിക്കേറ്റു. സംഭവം കണ്ട അയൽവാസികൾ ഇടപെട്ടതോടെ ആക്രമണകാരികൾ സ്ഥലം വിട്ടു.
ഈ സംഭവം കഴിഞ്ഞ ശനിയാഴ്ച രാത്രി ഡബ്ലിനിലെ സാന്ട്രി പ്രദേശത്തെ നോർത്ത്വുഡിന് സമീപമാണ് നടന്നത്. Cliffordനു ആശുപത്രിയിൽ ചികിത്സ നൽകുകയും 10 ദിവസത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തു. Clifford ഡബ്ലിൻ ബിസിനസ് സ്കൂളിലെ വിദ്യാർത്ഥിയും ടെസ്കോയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ആളുമാണ്. ഗാർഡ (ഐറിഷ് പോലീസ്) ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ഐർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali