ഡ്രൈവിംഗ് ടെസ്റ്റ് പാസാകാത്ത ലെർണർ പെര്മിറ്റുകാർക്ക് വീണ്ടും റോഡിൽ വാഹനമോടിക്കുന്നതിന് അധിക പരിശീലനം നിർബന്ധമാക്കി അയർലൻഡ് സർക്കാർ. ഏഴ് വര്ഷം ആണ് ലേർണർ പെര്മിറ്റുകാർക്ക് ടെസ്റ്റ് പാസ് ആകാൻ ഉള്ള സമയപരിധി ആയി നിശ്ചയിക്കുന്നത്. റോഡ് സുരക്ഷയ്ക്കായുള്ള പുതിയ നിയമ നിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
റോഡ് സുരക്ഷാ വിഷയങ്ങൾക്ക് ചുമതലയുള്ള മന്ത്രി ഷോൺ കാനി ആർടിഇയുടെ ‘ദിസ് വീക്ക്’ പരിപാടിയിൽ പറഞ്ഞതനുസരിച്ച്, മൂന്നാമത്തെ ലേണർ പെർമിറ്റിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് എഴുതേണ്ടത് നിർബന്ധമാക്കുന്ന നിയമ ഭേദഗതികൾ അടുത്ത മാസം കൊണ്ട് നടപ്പിലാക്കും.
ടെസ്റ്റിൽ പരാജയപ്പെട്ടാൽ, അവർക്ക് മൂന്ന് പ്രാവശ്യം വരെ പെർമിറ്റുകൾ പുതുക്കാനാകും . എന്നാൽ തുടർച്ചയായി പരാജയപ്പെടുകയും ഏഴ് വർഷത്തിനുള്ളിൽ ടെസ്റ്റ് പാസാകാതിരിക്കുകയും ചെയ്താൽ, അവരെ തുടക്കക്കാരായി കണക്കാക്കി, തിയറി ടെസ്റ്റ് പാസാകുകയും 12 പരിശീലന ക്ലാസുകൾ എടുക്കുകയും ചെയ്ത ശേഷമേ വീണ്ടും റോഡിൽ വാഹനമോടിക്കാൻ അനുവദിക്കൂ.
ഗതാഗത വകുപ്പിന്റെ വക്താവ് പറഞ്ഞതനുസരിച്ച്, ഏഴ് വർഷത്തിന് ശേഷം ലേണർ പെർമിറ്റ് പുതുക്കുന്നതിനുള്ള ഏതൊരു അപേക്ഷയും ആദ്യത്തെ ലേണർ പെർമിറ്റ് അപേക്ഷയായി കണക്കാക്കുകയും, പഠിതാവ് വാഹനമോടിക്കാൻ പഠിക്കുന്ന പ്രക്രിയ ആദ്യം മുതൽ തുടങ്ങേണ്ടതുമാണ് (തിയറി ടെസ്റ്റ്, ലേണർ പെർമിറ്റ്, 12 അവശ്യ ഡ്രൈവർ പരിശീലന പാഠങ്ങൾ, പ്രായോഗിക പരീക്ഷ).”
മന്ത്രി ഷോൺ കാനി ഇങ്ങനെ പറഞ്ഞു: “ഇതെല്ലാം റോഡുകളിലെ സുരക്ഷയെക്കുറിച്ചാണ്, ജനങ്ങൾ റോഡുകളിൽ നിയമപരമായി വാഹനങ്ങൾ ഓടിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ നിയമത്തിന്റെ ലക്ഷ്യം റോഡുകളിലുള്ള എല്ലാവരും യോഗ്യതയുള്ള ഡ്രൈവർമാരാണെന്നും സുരക്ഷിതമായി വാഹനമോടിക്കാനുള്ള ആവശ്യമായ കഴിവുകൾ ഉണ്ടെന്നും ഉറപ്പാക്കുക എന്നതാണ്.”
ഈ മാറ്റങ്ങൾക്ക് നിയമനിർമ്മാണം ആവശ്യമില്ലെന്നും ഡെയിലിന്റെ അംഗീകാരം ആവശ്യമില്ലാത്ത ചട്ടങ്ങളായി ഒപ്പിട്ട് നിയമമാക്കാമെന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായി ടെസ്റ്റുകളിൽ പരാജയപ്പെടുന്ന ആളുകൾ “എന്താണ് തെറ്റായി ചെയ്യുന്നത്, അവർക്ക് കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കേണ്ടതുണ്ടോ, വീണ്ടും ടെസ്റ്റ് എഴുതുന്നതിന് മുമ്പ് കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali