Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’

ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യൻ റെസ്റ്റോറന്റ് രംഗത്ത് മലയാളിയുടെ മറ്റൊരു പൊൻതൂവൽ. ഡബ്ലിൻ ടാലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ഒലിവ്‌സ് (Olivez), ഏഷ്യൻ റെസ്റ്റോറന്റ് അവാർഡ്‌സ് 2025-ൽ (Asian Restaurant Awards) ഡബ്ലിനിലെ ‘മികച്ച Neighbourhood Restaurant ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഐറിഷ് മലയാളി സമൂഹത്തിന് ഏറെ സുപരിചിതനും പ്രമുഖ സംരംഭകനുമായ എബ്രഹാം മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഒലിവ്‌സ്. വർഷങ്ങളായി അയർലണ്ടിലെ സാമൂഹിക, സംരംഭക മേഖലകളിൽ സജീവ സാന്നിധ്യമായ എബ്രഹാം മാത്യുവിന്റെ ഈ നേട്ടം ഐറിഷ് മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനിക്കാവുന്നതാണ്.

Olivez Indian Restaurant owner Abraham Mathew and family

ടാല ഹൈ സ്ട്രീറ്റിലെ സെന്റ് ജോൺസ് ഹൗസിൽ പ്രവർത്തിക്കുന്ന ഒലിവ്‌സ്, കുറഞ്ഞ കാലം കൊണ്ടുതന്നെ തനതായ ഇന്ത്യൻ രുചികളാലും മികച്ച ഉപഭോക്തൃ സേവനത്താലും ഭക്ഷണപ്രേമികൾക്കിടയിൽ പ്രശസ്തി നേടിയിരുന്നു. ഒരു സ്ഥാപനം അതിന്റെ പ്രാദേശിക സമൂഹവുമായി എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതിന്റെ വലിയ അംഗീകാരമാണ് ‘മികച്ച Neighbourhood Restaurant’ എന്ന പുരസ്കാരം. ഈ ബഹുമതി ഒലിവ്‌സിന്റെ ഭക്ഷണത്തിന്റെ ഗുണമേന്മയ്ക്ക് മാത്രമല്ല, ടാലയിലെ പ്രാദേശിക സമൂഹവുമായുള്ള ഊഷ്മളമായ ബന്ധത്തിനും അടിവരയിടുന്നു.

Olivez Indian Restaurant Team

പുരസ്കാര വിവരം ഒലിവ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവെച്ചത്. തങ്ങളെ പിന്തുണച്ച എല്ലാ ഉപഭോക്താക്കൾക്കും അവർ ഹൃദയംഗമമായ നന്ദി അറിയിച്ചു. “ഈ നേട്ടം സാധ്യമായത് ഞങ്ങളിലുള്ള നിങ്ങളുടെ സ്നേഹവും വിശ്വാസവും കൊണ്ട് മാത്രമാണ്. നല്ല ഭക്ഷണത്തിന്റെയും മികച്ച ഓർമ്മകളുടെയും കൂടുതൽ നിമിഷങ്ങൾക്കായി ഒരുമിച്ചു മുന്നോട്ട് പോകാം,” എന്ന് റെസ്റ്റോറന്റ് അധികൃതർ കുറിച്ചു.

 

 

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!