അയർലൻഡിലെ ഒരു ലക്ഷത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന Heating സംവിധാനങ്ങളുടെ പ്രധാന ഘടകം മാരകമായ വൈദ്യുതാഘാത അപകടസാധ്യത ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചുവിളിക്കുന്നു. 2017 മുതൽ 2024 വരെ നിർമ്മിച്ച ടക്സൺ 5m, 6m, 8m പമ്പുകളാണ് അപകടകരമായി കണ്ടെത്തിയിരിക്കുന്നത്.
ഉപഭോക്താക്കൾക്കുള്ള നിർദ്ദേശങ്ങൾ:
- പമ്പുമായി ഒരു തരത്തിലുള്ള സമ്പർക്കവും പാടില്ല
- ടക്സൺ ബ്രാൻഡ് ഉള്ള പമ്പുകൾ പരിശോധിക്കുക
- നിങ്ങളുടെ പമ്പ് ടക്സൺ ആണെങ്കിൽ, പമ്പിന്റെ മുൻഭാഗത്തുള്ള സീരിയൽ നമ്പർ കണ്ടെത്തുക
- സീരിയൽ നമ്പർ https://tucsonpumps.com/serial-number-checking-tool/ എന്ന വെബ്സൈറ്റിൽ പരിശോധിക്കുകയോ 01 842 6255 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുകടക്സൺ 5m, 6m, 8m പമ്പുകളാണ് ബാധിക്കപ്പെട്ടിരിക്കുന്നത്, പമ്പിന്റെ ലേബലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന S/N എന്ന് തുടങ്ങുന്ന അക്കങ്ങളുടെ ശ്രേണിയായ സീരിയൽ നമ്പർ പരിശോധിച്ച് തിരിച്ചറിയാൻ കഴിയും.
ഉപയോക്താക്കൾ പമ്പിന്റെ വൈദ്യുത കണക്ഷനുമായി യാതൊരു സമ്പർക്കവും പുലർത്തരുത്.
താഴെ പറയുന്ന ഏതെങ്കിലും സീരിയൽ നമ്പറുകളിൽ തുടങ്ങുന്നവ പമ്പ് മാറ്റിസ്ഥാപിക്കേണ്ടതാണ്. സീരിയൽ നമ്പർ CCPC.ie അല്ലെങ്കിൽ https://tucsonpumps.com/serial-number-checking-tool/ എന്നിവിടങ്ങളിലും പരിശോധിക്കാവുന്നതാണ്:
S/N A
S/N B
S/N C
S/N D44 അല്ലെങ്കിൽ അതിനു മുമ്പുള്ളവ
S/N 2017
S/N 2018
S/N 2019
S/N 2020
- More info: https://www.ccpc.ie/
ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ അടിയന്തിരമായി അവയുടെ ഉപയോഗം നിർത്തി, നിർമ്മാതാക്കളുമായോ വിതരണക്കാരുമായോ ബന്ധപ്പെടേണ്ടതാണ്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ജീവന് ഭീഷണിയാകാം.
അയർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali