Headline
ചാറ്റ്ജിപിടിക്ക് വട്ടായോ?! ഓസ്‌ട്രേലിയൻ സർക്കാർ വെബ്സൈറ്റ് സ്വയം ഭേദിച്ച് AI; സാം ആൾട്ട്മാനെ ശാസിച്ച് പ്രധാനമന്ത്രി!
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
ഡബ്ലിനിൽ ഹിന്ദി ദിനം 2026: ഭാഷാ പൈതൃകം ആഘോഷിക്കാൻ ഒരുങ്ങി പ്രവാസി സമൂഹം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
2009 നു ശേഷം ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങൾ കിട്ടില്ല, പുകവലി മുക്ത തലമുറ ലക്ഷ്യം: പുതിയ നിയമനിർമാണം
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
ചൈൽഡ് ട്രാഫിക്കിംഗ് തടയാൻ സംവിധാനങ്ങളില്ല: കടുത്ത മുന്നറിയിപ്പുമായി IHREC
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
അശ്രദ്ധമായ ഡ്രൈവിംഗ്: രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന കർശന പരിശോധനയുമായി Gardaí
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഭവന പ്രതിസന്ധിയിൽ കുടുങ്ങി ഗാർഹിക പീഡനത്തിന് ഇരയായവർ; പീഡകർക്കൊപ്പം മടങ്ങാൻ നിർബന്ധിതരാകുന്നു
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു

ഡബ്ലിനിൽ ഇന്ത്യൻ ഡെലിവറി ഡ്രൈവർക്ക് വെടിയേറ്റു; പരിക്കുകൾ ഗുരുതരമല്ല

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ക്ലെയര്‍ഹാളിൽ (Clarehall) പിസ്സ ഡെലിവറി നടത്തുന്നതിനിടെ മലയാളി യുവാവിന് വെടിയേറ്റു. കഴിഞ്ഞ വ്യാഴാഴ്ച (ഡിസംബർ 11) രാത്രിയാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. ഡബ്ലിൻ 17-ലെ ടെമ്പിള്‍വ്യൂ അവന്യൂവിലാണ് (Templeview Avenue) വെടിവെപ്പ് നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

സംഭവത്തെക്കുറിച്ച്: ഡിസംബർ 11 വ്യാഴാഴ്ച വൈകുന്നേരം 7:49-ഓടെയാണ് സംഭവം. പിസ്സ ഡെലിവറിയ്ക്കായി എത്തിയതായിരുന്നു മലയാളി യുവാവ്. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചയുടൻ ഗാർഡയും (Gardaí) ആംബുലൻസ് സർവീസും സ്ഥലത്തെത്തുകയും, പരിക്കേറ്റയാളെ ബൂമോണ്ട് ആശുപത്രിയിൽ (Beaumont Hospital) പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അന്വേഷണം പുരോഗമിക്കുന്നു: സംഭവത്തിൽ കൂലോക്ക് (Coolock) ഗാർഡ സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിവിഷണല്‍ സീന്‍സ് ഓഫ് ക്രൈം യൂണിറ്റ് സ്ഥലത്തെത്തി സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി.

ഗാർഡയുടെ അഭ്യർത്ഥന (Garda Appeal): ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ദൃക്‌സാക്ഷികളോ മുന്നോട്ട് വരണമെന്ന് ഗാർഡ വക്താവ് അഭ്യർത്ഥിച്ചു. പ്രത്യേകിച്ചും വ്യാഴാഴ്ച രാത്രി 7:30-നും 8:15-നും ഇടയിൽ ഡബ്ലിന്‍ 17-ലെ ക്ലെയര്‍ഹാളിലെ ടെമ്പിള്‍വ്യൂ എസ്റ്റേറ്റിന് സമീപം സഞ്ചരിച്ച വാഹന ഉടമകൾ തങ്ങളുടെ കൈവശം ഡാഷ്‌ക്യാം (Dash-cam) ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അവ കൈമാറണം.

വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

  • കൂലോക്ക് ഗാര്‍ഡ സ്റ്റേഷൻ: 01 666 4200

  • ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈന്‍: 1800 666 111

  • അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഗാർഡ സ്റ്റേഷൻ.

error: Content is protected !!