Headline
ഒരൊറ്റ സിനിമ കൊണ്ട് ചരിത്രം സൃഷ്ടിച്ച് പ്രവാസി Ireland മലയാളി! ആദ്യ ചിത്രത്തിന് തന്നെ ഫിലിം ക്രിട്ടിക്സ് അവാർഡ്!
അയർലണ്ടിലെ ലേണേഴ്സ് പെർമിറ്റ് ഉള്ളവർക്ക് വമ്പൻ പണി വരുന്നു! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾ വീണ്ടും ഡ്രൈവിംഗ് ആദ്യം മുതൽ പഠിക്കേണ്ടി വരും!
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; ഒടുവിൽ ബ്രിട്ടനെ അമ്പരപ്പിച്ച് ഈ തിരുവനന്തപുരം സ്വദേശി ജെബി ജോസഫിന് പുരസ്കാരം
അടിയന്തര ഡ്യൂട്ടിക്കിടെ പൊലീസ് കാറിന്റെ ചാർജ് തീർന്നു; ഒടുവിൽ റോഡിൽ കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് ഗാർഡ! ഐറിഷ് പൊലീസിന്റെ ഗതികേട് കേട്ടാൽ ഞെട്ടും
ഇന്ധന, വൈദ്യുതി നിരക്കുകളും വാടകയും കുതിച്ചുയർന്നു; പണപ്പെരുപ്പം 2024-ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിൽ.സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം! ഒറ്റ വർഷം കൊണ്ട് കൂടിയത് 58 ശതമാനം
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ

തീന്മുറയുമായി ഒലിവ്സ് ഈ ക്രിസ്മസിനും: അയർലൻഡിലെ ഭക്ഷണപ്രേമികൾക്ക് ക്രിസ്മസ് രുചിയുടെ രാജകീയ വിരുന്ന്

ഡബ്ലിൻ: അയർലൻഡിലെ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട രുചി ഇടമായ ഒലിവ്സ് (Olivez), ഈ ക്രിസ്മസ് കാലത്ത് തനതായ ‘തീന്മുറ’യുമായി എത്തുന്നു. മധ്യതിരുവിതാംകൂറിലെ പരമ്പരാഗത സിറിയൻ ക്രിസ്ത്യൻ വിരുന്നു സൽക്കാരങ്ങളുടെ രുചിക്കൂട്ടുമായി, 20-ലധികം വിഭവങ്ങളാണ് ഇത്തവണ ഭക്ഷണപ്രേമികൾക്കായി ഒലിവ്സ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ-കേരളീയ വിഭവങ്ങളെ അയീഷ് കമ്മ്യൂണിറ്റിക്ക് പരിചയപ്പെടുത്തിക്കൊടുത്ത് ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധയാകർഷിച്ച ഒലിവ്സ്, മികച്ച ‘നെയ്ബർഹുഡ് റെസ്റ്റോറന്റ്’ (Neighborhood Restaurant Award) അവാർഡ് കരസ്ഥമാക്കിയ സ്ഥാപനം കൂടിയാണ്. ഒലിവ്സിന്റെ മൂന്നാമത്തെ ക്രിസ്മസ് ആഘോഷമാണിത്.

വിഭവസമൃദ്ധമായ മെനു പ്ലം കേക്കും ഹൗസ് സ്പെഷ്യൽ ഗ്രേപ്പ് വൈനും നൽകി തുടങ്ങുന്ന വിരുന്ന്, കട്‌ലറ്റ്, സാലഡ് എന്നിവയിലൂടെ Steamed Bread & കള്ളപ്പവും കടന്ന് പ്രധാന വിഭവങ്ങളിലേക്ക് നീങ്ങുന്നു. കുത്തരി ചോറ്, നെയ്ച്ചോറ് എന്നിവയ്‌ക്കൊപ്പം താറാവ് മപ്പാസ്, നാടൻ ചിക്കൻ ഫ്രൈ, പോത്ത് (Pothu) ഫ്രൈ, മീൻ മുളകിട്ടത്, ചിക്കൻ കറി, ഓംലെറ്റ് എന്നിങ്ങനെ വിഭവസമൃദ്ധമായ നോൺ-വെജ് വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സദ്യക്ക് മാറ്റുകൂട്ടാൻ മോരുകറി, പരിപ്പ്, കാബേജ് തോരൻ, അച്ചാർ, പപ്പടം എന്നിവയും ഒടുവിൽ മധുരത്തിനായി അടപ്രഥമനും ഗുലാബ് ജാമുനും ഉണ്ടാകും.

സമ്മാനങ്ങളും കാത്തിരിക്കുന്നു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രത്യേക സമ്മാനപദ്ധതിയും ഒലിവ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് സിറ്റി ഗ്രോസറിയിലോ (City Grocery) ഒലിവ്സിലോ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.

തിയതിയും സമയവും ഡിസംബർ 20, 21 and 24 (ശനി, ഞായർ, ബുധൻ ) തീയതികളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 6 വരെയാണ് ‘തീന്മുറ’. തിരക്ക് ഒഴിവാക്കാനും ഈ രുചി വൈവിധ്യം ആസ്വദിക്കാനും ഇപ്പോൾ തന്നെ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Time Slots:

  • 12:30 PM

  • 02:00 PM

  • 04:00 PM

രുചികരമായ ഈ ക്രിസ്മസ് വിരുന്ന് ആസ്വദിക്കാൻ ഏവരെയും ഒലിവ്സ് സ്വാഗതം ചെയ്യുന്നു.

Olivez Instagram: olivez_ireland

Olivez Google Map:Olivez Indian Restaurant

error: Content is protected !!