ഡബ്ലിൻ: അയർലൻഡിലെ കൗണ്ടി കാവനിലുള്ള വെർജീനിയയിൽ താമസിച്ചിരുന്ന മലയാളി സജി ചിറയിൽ സുരേന്ദ്രൻ (53) അന്തരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശിയാണ്.
ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ആംബുലൻസും മെഡിക്കൽ സംഘവും അടിയന്തരമായി സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന സജി 2008-ലാണ് അയർലൻഡിലേക്ക് കുടിയേറിയത്. ഭാര്യ അയർലൻഡിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. ഒരു മകളുണ്ട്.












