Headline
അയർലൻഡിലെ നിരത്തുകളിൽ ഇനി ‘ഓട്ടോണമസ്’ വാഹനങ്ങളും; സുപ്രധാന ഉത്തരവിൽ ഒപ്പുവെച്ച് ഗതാഗത മന്ത്രി ഷോൺ കാനി
ടെക്സസ് വെസ്റ്റ് സിക്സ്ത് സ്ട്രീറ്റ് വെടിവയ്പ്പ്: കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയും; ഇറാൻ ബന്ധമെന്ന് സംശയം
ഗൾഫ് സംഘർഷം അടിയന്തര ലാൻഡിംഗിന്: കറാച്ചിയിൽ കുടുങ്ങിയ എട്ട് ഇന്ത്യക്കാരിൽ മലയാളി കുടുംബവും.
ഗൾഫ് സംഘർഷം അടിയന്തര ലാൻഡിംഗിന്: കറാച്ചിയിൽ കുടുങ്ങിയ എട്ട് ഇന്ത്യക്കാരിൽ മലയാളി കുടുംബവും.
യുദ്ധവിമാനങ്ങൾ ഐറിഷ് ആകാശത്തു് പരിഭ്രാന്തി പരത്തി: അയർലൻഡിന് മുകളിലെ നിഗൂഢമായ ശബ്ദം
യുദ്ധവിമാനങ്ങൾ ഐറിഷ് ആകാശത്തു് പരിഭ്രാന്തി പരത്തി: അയർലൻഡിന് മുകളിലെ നിഗൂഢമായ ശബ്ദം
ഐറിഷ് സർക്കാർ ആയിരക്കണക്കിന് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള അടിയന്തര പദ്ധതികൾ ആരംഭിച്ചു
ഐറിഷ് സർക്കാർ ആയിരക്കണക്കിന് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള അടിയന്തര പദ്ധതികൾ ആരംഭിച്ചു
ഐറിഷ് വാടക വിപണിയെ മാറ്റിമറിച്ചുകൊണ്ട് സമഗ്രമായ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.
ഐറിഷ് വാടക വിപണിയെ മാറ്റിമറിച്ചുകൊണ്ട് സമഗ്രമായ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.
അയർലൻഡിന്റെ ആരോഗ്യമേഖല കുതിച്ചുയരുന്നു: 2026-ൽ ശക്തമായ നഴ്സിംഗ് അവസരങ്ങൾ
അയർലൻഡിന്റെ ആരോഗ്യമേഖല കുതിച്ചുയരുന്നു: 2026-ൽ ശക്തമായ നഴ്സിംഗ് അവസരങ്ങൾ
76 പുതുതായി യോഗ്യത നേടിയ പാരാമെഡിക്കുകൾക്ക് തൊഴിൽ അനിശ്ചിതത്വം
76 പുതുതായി യോഗ്യത നേടിയ പാരാമെഡിക്കുകൾക്ക് തൊഴിൽ അനിശ്ചിതത്വം
ഡബ്ലിനിലെ ചെറീവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി.

അയർലൻഡിലെ നിരത്തുകളിൽ ഇനി ‘ഓട്ടോണമസ്’ വാഹനങ്ങളും; സുപ്രധാന ഉത്തരവിൽ ഒപ്പുവെച്ച് ഗതാഗത മന്ത്രി ഷോൺ കാനി

അയർലൻഡ് ഗതാഗത രംഗത്ത് വൻ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ലെവൽ 2, ലെവൽ 2+ (ഉദാഹരണത്തിന് FSD സൂപ്പർവൈസ്ഡ്) ഓട്ടോണമസ് വാഹനങ്ങൾക്ക് രാജ്യത്തെ നിരത്തുകളിൽ പരിശോധനയ്ക്കും ഉപയോഗത്തിനുമായി അനുമതി. ഇതുമായി ബന്ധപ്പെട്ട സുപ്രധാന നിയമനിർമ്മാണമായ സ്റ്റാറ്റ്യൂട്ടറി ഇൻസ്ട്രുമെന്റിൽ (S.I. No. 63 of 2026) ഗതാഗത വകുപ്പ് സഹമന്ത്രി ഷോൺ കാനി ഒപ്പുവെച്ചു. 2023-ലെ റോഡ് ട്രാഫിക് ആൻഡ് റോഡ്‌സ് ആക്ടിലെ സെക്ഷൻ 5(a) പ്രാബല്യത്തിൽ കൊണ്ടുവരുന്നതാണ് ഈ ഉത്തരവ്. 2026 മാർച്ച് 16 മുതൽ പുതിയ നിയമം ഔദ്യോഗികമായി നിലവിൽ വരുന്നതോടെ ഇത്തരം ഓട്ടോണമസ് വാഹനങ്ങൾ അയർലൻഡിൽ നിയമപരമായി മാറും.

മന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ നിന്നും ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു:

Advertisements

എന്താണ് ലെവൽ 2 ഓട്ടോണമസ് വാഹനങ്ങൾ?

അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളാണിവ (eg:Tesla with Full self Driving). ഇത്തരം വാഹനങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഡ്രൈവർക്ക് സ്റ്റിയറിങ്ങിൽ നിന്നും താൽക്കാലികമായി കൈകൾ മാറ്റാൻ സാധിക്കും. എന്നാൽ വാഹനത്തിന്റെ പൂർണ്ണ നിയന്ത്രണവും ഉത്തരവാദിത്തവും എപ്പോഴും ഡ്രൈവർക്കായിരിക്കും.

സുരക്ഷയാണ് പ്രധാനം

പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് മുന്നോടിയായി രണ്ട് വിശദമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായി മന്ത്രി ഷോൺ കാനി വ്യക്തമാക്കി. വാഹനങ്ങളുടെ ഗുണനിലവാരം, റോഡ് ഗതാഗതം, പാർക്കിംഗ് നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. നിലവിലെ റോഡ് സാഹചര്യങ്ങൾക്കും നിയമങ്ങൾക്കും മാറ്റം വരുത്താതെ തന്നെ ലെവൽ 2 സംവിധാനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെന്ന് ഈ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.

സാമ്പത്തിക രംഗത്തും കുതിച്ചുചാട്ടം

ഈ തീരുമാനം അയർലൻഡിന്റെ സാമ്പത്തിക-സാങ്കേതിക മേഖലകൾക്കും വലിയ കരുത്തേകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്യാധുനിക ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഓട്ടോണമസ് വാഹന സാങ്കേതികവിദ്യ എന്നിവയിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിലുള്ള ‘വാലിയോ’ (Valeo) പോലെയുള്ള കമ്പനികൾ അയർലൻഡിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ തീരുമാനം ഇത്തരം മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും സഹായിക്കും.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി നാഷണൽ വെഹിക്കിൾ ആൻഡ് ഡ്രൈവർ ഫയൽ സിസ്റ്റത്തിലും ആവശ്യമായ അപ്‌ഡേറ്റുകൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ മാറ്റങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ ഉടൻ ആരംഭിക്കുമെന്നും, ഭാവിയിൽ കൂടുതൽ നൂതനമായ ലെവൽ 3 സാങ്കേതികവിദ്യകൾ കൂടി രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Minister Canny approves Level 2+ autonomous vehicles in Ireland

error: Content is protected !!