Headline
അയർലൻഡ് അതീവ ജാഗ്രതയിൽ: 100km/h-ൽ അധികം വേഗതയുള്ള കാറ്റും വെള്ളപ്പൊക്ക സാധ്യതകളുമായി പുതിയ കൊടുങ്കാറ്റ് ഭീഷണി പ്രവചിച്ച് Met Éireann.
അയർലൻഡ് അതീവ ജാഗ്രതയിൽ: 100km/h-ൽ അധികം വേഗതയുള്ള കാറ്റും വെള്ളപ്പൊക്ക സാധ്യതകളുമായി പുതിയ കൊടുങ്കാറ്റ് ഭീഷണി പ്രവചിച്ച് Met Éireann.
അക്രമാസക്തമായ ആകാശ അടിപിടിക്ക് ശേഷം ഡബ്ലിൻ എയർപോർട്ടിൽ Ryanair വിമാനത്തിലേക്ക് ഗാർഡൈ ഇരച്ചുകയറി.
അക്രമാസക്തമായ ആകാശ അടിപിടിക്ക് ശേഷം ഡബ്ലിൻ എയർപോർട്ടിൽ Ryanair വിമാനത്തിലേക്ക് ഗാർഡൈ ഇരച്ചുകയറി.
ഡബ്ലിൻ തെരുവിലെ തീപിടിത്തം: സൗത്ത് സർക്കുലർ റോഡിൽ പുലർച്ചെയുണ്ടായ തീവെപ്പ് ആക്രമണത്തിൽ നിരവധി കാറുകൾ കത്തിനശിച്ചു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ അയർലൻഡ് 1.7 ബില്യൺ യൂറോയുടെ പ്രതിരോധനിക്ഷേപം പ്രഖ്യാപിച്ചു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ അയർലൻഡ് 1.7 ബില്യൺ യൂറോയുടെ പ്രതിരോധനിക്ഷേപം പ്രഖ്യാപിച്ചു.
ഐറിഷ് കടലിലെ നിഗൂഢമായ 'ഡാർക്ക് വെസ്സൽ' സെലെൻസ്കിയുടെ ഡബ്ലിൻ വിമാനത്തിന് സമീപമുണ്ടായ ഡ്രോൺ സംഭവവുമായി ബന്ധമോ?
ഐറിഷ് കടലിലെ നിഗൂഢമായ ‘ഡാർക്ക് വെസ്സൽ’ സെലെൻസ്കിയുടെ ഡബ്ലിൻ വിമാനത്തിന് സമീപമുണ്ടായ ഡ്രോൺ സംഭവവുമായി ബന്ധമോ?
അയർലൻഡ് 'സൂപ്പർ ഫ്ലൂ' വ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; ശ്രദ്ധിച്ചില്ലേഗിൽ പണി കിട്ടും
അയർലൻഡ് ‘സൂപ്പർ ഫ്ലൂ’ വ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; ശ്രദ്ധിച്ചില്ലേഗിൽ പണി കിട്ടും
അയർലൻഡിന് ഇക്കൊല്ലവും വൈറ്റ് ക്രിസ്മസ് ഇല്ല; Met Éireann
അയർലൻഡിന് ഇക്കൊല്ലവും വൈറ്റ് ക്രിസ്മസ് ഇല്ല; Met Éireann
HSE 2025-2030 Health Strategy അനാവരണം ചെയ്തു; ഇനി പുതിയ തന്ത്രങ്ങൾ
HSE 2025-2030 Health Strategy അനാവരണം ചെയ്തു; ഇനി പുതിയ തന്ത്രങ്ങൾ
അയർലൻഡ് വിദ്യാർത്ഥി വിസകൾ പൊളിച്ചെഴുതുന്നു: 10,000 യൂറോയുടെ സാമ്പത്തിക ഭദ്രത തെളിയിക്കണം
അയർലൻഡ് വിദ്യാർത്ഥി വിസകൾ പൊളിച്ചെഴുതുന്നു: 10,000 യൂറോയുടെ സാമ്പത്തിക ഭദ്രത തെളിയിക്കണം

പണി ഒന്നും എടുക്കണ്ട, സർക്കാർ സാലറി, അയർലഡിലെ പുതിയ അടിസ്ഥാന വരുമാന പരീക്ഷണങ്ങൾ

അയർലൻഡിൽ 27 വയസ്സുള്ള എലിനോർ ഒ’ഡൊണോവൻ എന്ന കലാകാരിക്ക് പ്രതിവാരം 330 യൂറോ ഒരു പണിയും എടുക്കാതെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നു. ചിത്രകാരിയും ചലച്ചിത്ര നിർമ്മാതാവുമായ എലിനോർന് കിട്ടുന്ന ഈ തുക തന്റെ കലാസൃഷ്ടികൾക്കായുള്ള പ്രതിഫലമല്ലെന്നതാണ് ശ്രദ്ധേയം. ഈ തുക ലഭിക്കാൻ അവൾക്ക് പ്രത്യേകമായും നിർദ്ദേശങ്ങളോ നിർബന്ധങ്ങളോ ഇല്ല;  ഈ പണം എന്തിന് വേണമെങ്കിലും ഉപയോഗിക്കാം.

ഇത്തരത്തില് ബേസിക് ഇൻകം കിട്ടുന്ന 2,000 കലാകാരന്മാരിൽ ഒരാളാണ് എലിനോർ ,  ഇപ്പോൾ അയർലൻഡിൽ നടപ്പിലാക്കുന്ന ഒരു അടിസ്ഥാന വരുമാന (Universal Basic Income – UBI) പരീക്ഷണത്തിൽ പങ്കെടുക്കുന്നവരാണ് ഈ 2000 ആളുകൾ. കലാകാരന്മാർ, സംഗീതജ്ഞർ, ചലച്ചിത്ര നിർമ്മാതാക്കൾ, എഴുത്തുകാർ, അഭിനേതാക്കൾ, നർത്തകർ, 13 സർകസ് കലാകാരന്മാർ എന്നിവരടങ്ങുന്ന ഈ സംഘം, 8,000 അപേക്ഷകരിൽ നിന്ന് അയർലൻഡ് സർക്കാർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവർക്ക് മൂന്ന് വർഷത്തേക്ക് പ്രതിവാരം ഈ തുക ലഭിക്കും.

“ഇത് അത്ഭുതകരമാണ്,” എലിനോർ പറയുന്നു. “ഞാൻ എന്റെ കലാസൃഷ്ടികളിൽ കൂടുതൽ സമയം ചെലവഴിക്കാനായി ഇത് ഉപയോഗിക്കും. മൂന്ന് വർഷത്തേക്ക് ഈ പണം ലഭിക്കുമെന്ന് അറിയുന്നത് വലിയൊരു ആശ്വാസമാണ്. എന്റെ ജീവിത നിലവാരം മെച്ചപ്പെട്ടു, കലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് എന്നെ സഹായിക്കുന്നുണ്ട്.”

അയർലൻഡിലെ ഈ പദ്ധതി, ലോകമെമ്പാടും നടക്കുന്ന നൂറുകണക്കിന് സമാന പരീക്ഷണങ്ങളിൽ ഒന്നാണ്. യൂണിവേഴ്സൽ ബേസിക് ഇൻകം (UBI) എന്ന ആശയം, സമൂഹത്തിലെ എല്ലാവർക്കും നിശ്ചിത ഇടവേളകളിൽ, നിബന്ധനകളില്ലാതെ, ഒരു നിശ്ചിത തുക നൽകുന്നതാണ്. സ്കോട്ട്ലാൻഡും വെയിൽസും ചെറിയ തോതിൽ സമാന പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഇപ്പോൾ ഇംഗ്ലണ്ടിലെ ആദ്യ പരീക്ഷണത്തിനായി ഫണ്ടിംഗ് ശേഖരണം അവസാന ഘട്ടത്തിലാണ്. ജാരോ (Jarrow) എന്ന സ്ഥലത്തും (നോർത്ത് ഈസ്റ്റ്) ഈസ്റ്റ് ഫിൻച്ലി (East Finchley) എന്ന സ്ഥലത്തും (നോർത്ത് ലണ്ടൻ) 30 പേർക്ക് പ്രതിമാസം £1,600 നൽകും, ഇത് അവരുടെ മാനസികവും ശാരീരികവും ആരോഗ്യത്തിലും, അവർ ജോലി തിരഞ്ഞെടുക്കുന്നതിലും എന്ത് സ്വാധീനം ഉണ്ടാക്കും എന്നും മറ്റും ഉള്ള വിവരശേകരണം ആണ് ഉദ്ദേശം.

UBI എന്ന ആശയം 1516-ൽ തോമസ് മോർ തന്റെ ‘യൂട്ടോപിയ’ എന്ന കൃതിയിൽ പരാമർശിച്ച കാലം മുതൽ നിലനിൽക്കുന്നു. ഇന്നും പലരും ഇതിനെ വിപ്ലവകരമായും, ചിലപ്പോൾ സാമ്പത്തികമായി അസാധ്യമായും കാണുന്നു. മാഞ്ചസ്റ്റർ മേയർ ആൻഡി ബർൻഹാം പോലെയുള്ള പിന്തുണക്കാർ, ഇത് ആധുനിക ലോകത്തിന്റെ വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരമാണെന്ന് വാദിക്കുന്നു, കൂടാതെ ഇത് സാമൂഹിക പ്രശ്നങ്ങൾ കുറച്ച് സർക്കാരുകൾക്ക് പണം ലാഭിക്കാനാകും എന്നും പറയുന്നു.

AI കാലഘട്ടത്തിൽ UBI എന്ന ആശയം അനിവാര്യം

കൃത്രിമ ബുദ്ധിയുടെ (AI) പുരോഗതിയോടെ, ഭാവിയിൽ ജോലി എന്നത് ഒരു അനിവാര്യമല്ലാത്ത കാര്യം ആയി മാറും, എലോൺ മസ്ക് അടക്കം പ്രമുഖ ടെക് വ്യവസായികൾ UBI എന്ന ആശയം മുന്നോട്ട് വച്ചിട്ടുള്ളതാണ്. “ഭാവിയിൽ ആളുകൾക്ക് ജോലി ആവശ്യമാകില്ല, അവർക്കു വേണമെങ്കിൽ മാത്രം അവർ ജോലി ചെയ്യാം എന്ന സാഹചര്യം ഉണ്ടാകും,” എന്നാണ് മസ്കിന്റെ വാക്കുകൾ. AI കൊണ്ട് 300 ദശലക്ഷത്തിലധികം ജോലി നഷ്ടപ്പെടും എന്ന ഗോൾഡ്മാൻ സാച്ച്‌സ് നിഗമനം വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഓട്ടോമേഷൻ ചുവടു വെക്കുന്ന തൊഴിലുകളിൽ മാത്രമല്ല, നിയമം, ഫിനാൻസ്, മെഡിസിൻ പോലെയുള്ള ഉയർന്ന ശമ്പളമുള്ള, സ്കിൽ ആവശ്യമുള്ള ജോലികളും ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഒരു യൂണിവേഴ്സൽ ബേസിക് ഇൻകം (UBI) പോലെ ഒരു സാമ്പത്തിക സുരക്ഷിതത്വ സംവിധാനം അനിവാര്യമാണ്. ഉയർന്ന വരുമാനമുള്ളവർക്കുള്ള നികുതി വർധിപ്പിച്ച്, തൊഴിലില്ലായ്മ നേരിടുന്നവർക്കുള്ള അടിസ്ഥാന വരുമാന മാർഗങ്ങൾ ഒരുക്കണമെന്ന നിലപാടിലാണ് പല UBI അനുകൂലികളുമുള്ളത്. UBI ജനങ്ങൾക്ക് ശമ്പളമുള്ളതോ ഇല്ലാത്തതോ ആയ പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു സ്വാതന്ത്ര്യവും സുരക്ഷിതത്വവും നൽകും, കൂടാതെ അവർക്ക് താത്പര്യമുള്ള മേഖലയിലേയ്ക്കു മാറാനും കൂടുതൽ ആഴത്തിലുള്ള പഠനം തുടരാനും അവസരം നൽകും.

UBI-യുടെ ഏറ്റവും ജനപ്രിയ മാതൃക, താമസസൗകര്യം, ശിശു പരിചരണം, വൈകല്യം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങൾ നിലനിർത്തി, UBI-യെ കൂടെ നൽകുന്നതാണ്, ഇതിലൂടെ ആരും നഷ്ടത്തിലാകില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും.

UBI-യുടെ പ്രായോഗികതയെക്കുറിച്ച് ചർച്ചകൾ തുടരുന്നു. University of Bath-ലെ ഡോ. ലൂക്ക് മാർട്ടിനെല്ലി പോലെയുള്ള വിമർശകർ, ഇത് താഴ്ന്ന വരുമാനക്കാരെ കൂടുതൽ ദുർബലമാക്കുമെന്ന് വാദിക്കുന്നു, കാരണം ഇപ്പോൾ അവർക്കായി ചെലവഴിക്കുന്ന പണം, ഉയർന്ന വരുമാനക്കാരായ, അതിന് ആവശ്യമില്ലാത്തവർക്കും നൽകും. മറ്റുള്ളവർ പറയുന്നു, ഇത് കൂടുതൽ അസമത്വം സൃഷ്ടിക്കും.

നമ്മുടെ ജോലി രീതികൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. UBI-യ്ക്ക് വേണ്ടിയുള്ള ആവശ്യം വർദ്ധിക്കുന്നത്, AI ജോലികളിൽ ഉണ്ടാക്കുന്ന സ്വാധീനം അവഗണിക്കാനാവാത്തതുകൊണ്ടാണ്. ChatGPT പുറത്തിറങ്ങിയതിന് ശേഷം, US-ൽ 14% തൊഴിലാളികൾക്ക്  “AI” കാരണം ജോലി നഷ്ടപ്പെട്ടു എന്നൊരു കണക്കുണ്ട്.

ടെക് നേതാവായ  എലോൺ മസ്ക് മുന്നറിയിപ്പ് നൽകുന്നത്, AI-യുടെ ഏറ്റവും വലിയ ഭീഷണി, റോബോട്ടുകളുടെ ആക്രമണം അല്ല, മറിച്ച് 300 ദശലക്ഷം ജോലികൾ നഷ്ടപ്പെടും എന്നാണ്.

error: Content is protected !!