മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിൻ: ഐറിഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവും മുൻ പ്രധാനമന്ത്രിയുമായ ലിയോ വരദ്കർ ഡബ്ലിൻ നഗരമധ്യത്തിൽ നടന്നുപോകുന്നതിനിടെ രണ്ട് പേരുടെ ഭീഷണിക്കും വാക്കേറ്റത്തിനും വിധേയനായി. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയതായി വരദ്കർ അറിയിച്ചു. സെപ്റ്റംബർ 29-ന് തിങ്കളാഴ്ച ഡബ്ലിനിലെ പാർണൽ സ്ട്രീറ്റിലൂടെ നടന്നുപോകുന്നതിനിടെയാണ് വരദ്കർ രണ്ട് പേരുടെ ആക്രോശങ്ങൾക്ക് വിധേയനായത്. അതിവലതുപക്ഷ പ്രവർത്തകനായ പോൾ നോളൻ എന്നയാൾ സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, രണ്ട് പേർ വരദ്കറിനെ പിന്തുടരുകയും “രാജ്യദ്രോഹി” എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നത് കാണാം. […]
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
ഡബ്ലിൻ: അയർലണ്ടിലെ ഇന്ത്യൻ റെസ്റ്റോറന്റ് രംഗത്ത് മലയാളിയുടെ മറ്റൊരു പൊൻതൂവൽ. ഡബ്ലിൻ ടാലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ഒലിവ്‌സ് (Olivez), ഏഷ്യൻ റെസ്റ്റോറന്റ് അവാർഡ്‌സ് 2025-ൽ (Asian Restaurant Awards) ഡബ്ലിനിലെ ‘മികച്ച Neighbourhood Restaurant ആയി തിരഞ്ഞെടുക്കപ്പെട്ടു. ഐറിഷ് മലയാളി സമൂഹത്തിന് ഏറെ സുപരിചിതനും പ്രമുഖ സംരംഭകനുമായ എബ്രഹാം മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഒലിവ്‌സ്. വർഷങ്ങളായി അയർലണ്ടിലെ സാമൂഹിക, സംരംഭക മേഖലകളിൽ സജീവ സാന്നിധ്യമായ എബ്രഹാം മാത്യുവിന്റെ ഈ നേട്ടം ഐറിഷ് മലയാളി സമൂഹത്തിന് […]
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
അയർലൻഡിൽ ഈ ആഴ്ചയുടെ അവസാനം ശക്തമായ കാറ്റും കനത്ത മഴയും കൊണ്ടുവരാൻ പോകുന്ന സ്റ്റോം ആമി എത്തുന്നതിനെ മുന്നിട്ട് മെറ്റ് ഏറിൻ (Met Éireann) മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്. 2025-26 കാലഘട്ടത്തിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ സ്റ്റോം ആമി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാജ്യത്തുടനീളം കനത്ത മഴയും ശക്തമായ കാറ്റും കൊണ്ടുവരുമെന്ന് പ്രവചിക്കപ്പെടുന്നു. മുന്നറിയിപ്പുകൾ യുകെ മെറ്റ് ഓഫീസ് ബുധനാഴ്ച രാവിലെയാണ് സ്റ്റോം ആമിക്ക് പേരിട്ടത്. ഇതിനെ തുടർന്ന് മെറ്റ് ഏറിൻ രണ്ട് പ്രധാന മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്: മഴ മുന്നറിയിപ്പ്: […]
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
ഡ്രോൺ നിയന്ത്രണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന ഐറിഷ് വ്യോമയാന അതോറിറ്റിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ തന്നെ നിയമലംഘനത്തിൽ കുരുങ്ങി. ഫിയാന ഫെയിൽ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഐറിഷ് വ്യോമയാന അതോറിറ്റിയുടെ (IAA) സുരക്ഷാ മേധാവിയുമായ ജിം ഗാവിൻ, ഡബ്ലിനിലെ പാർക്ക്റൺ ഇവന്റിൽ പങ്കെടുക്കുന്നതിന്റെ പ്രമോഷണൽ വീഡിയോ “റെഡ് സോണിൽ” അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതായി ആണ് വിവാദം. ഐറിഷ് വ്യോമയാന അതോറിറ്റിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ആയിരിക്കെത്തന്നെ, ഗാവിൻ ഈ സംഭവത്തിന് പേരു വെളിപ്പെടുത്താത്ത ഡ്രോൺ പൈലറ്റിന്റെ “മേൽനോട്ടക്കുറവ്” […]
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ഡബ്ലിനിലെ ഡൺ ലിയറിയിൽ 2020-ൽ ഇന്ത്യൻ സംരംഭകനായ ഗൗരവ് ഗാർഗിനെ ആക്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പാസായത് ആഘോഷിക്കുന്നതിനിടെ നടന്ന ഈ ആക്രമണം ഗൗരവ്ന്റെ ജീവിതത്തിൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു . ആക്രമണത്തിന്റെ വിശദാംശങ്ങൾ 2020-ൽ ഡൺ ലിയറിയിലെ ഒരു പബ്ബിന് പുറത്ത് സുഹൃത്തിനൊപ്പം ഇരിക്കുമ്പോഴാണ് ഗൗരവ് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിൽ ഗൗരവ്ന്റെ കാലിൽ മൂന്ന് ഫ്രാക്ചറുകളും കവിളെല്ലിൽ ഒരു ഫ്രാക്ചറും സംഭവിച്ചു. “സുഹൃത്തിന്റെ അടുത്തേക്ക് തിരിച്ചു […]
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
അയർലണ്ടിലെ ലൗത്ത് കൗണ്ടിയിലെ ടാലൻസ്ടൗൺ പ്രദേശത്തെ ഒരു വീട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ അന്നാഗ്മിന്നൻ/ഡ്രംഗോവ്ന പ്രദേശത്ത് നടന്ന ഈ സംഭവത്തിൽ മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം (ആംഡ് റെസ്പോൺസ് യൂണിറ്റ്) ഉൾപ്പെടെയുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. മരിച്ചവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. അറസ്റ്റിലായ പ്രതിയെ […]
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ നടന്ന ചരിത്രപരമായ എൻഎഫ്എൽ (നാഷണൽ ഫുട്ബോൾ ലീഗ്) മത്സരത്തിന് മുന്നോടിയായി പിറ്റ്സ്ബർഗ് സ്റ്റീലേഴ്സ് ടീമിലെ ക്വാർട്ടർബാക്ക് സ്കൈലർ തോംപ്സൺ (28) ഡബ്ലിനിൽ വച്ച് ആക്രമിക്കപ്പെടുകയും കവർച്ചയ്ക്ക് ഇരയാവുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 2:30-ഓടെ ഡബ്ലിനിലെ ടെമ്പിൾ ബാർ പ്രദേശത്തെ ഡെയിം സ്ട്രീറ്റിൽ വച്ചാണ് സംഭവം നടന്നത്. ഒരു സംഘം പുരുഷന്മാരുമായുള്ള സംഭാഷണത്തിനിടെയാണ് ആക്രമണം നടന്നതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ താരത്തിന്റെ ഫോൺ മോഷ്ടിക്കപ്പെട്ടതായി സൂചനയുണ്ട്. നേരിയ പരിക്കുകളോടെ സ്ഥലത്തുവച്ച് തന്നെ അടിയന്തിര സേവനങ്ങൾ […]
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ex hurricane ഈ ആഴ്ചയുടെ അവസാനം അയർലൻഡിലേക്ക് എത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കരീബിയൻ മേഖലയിൽ രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് കഴിഞ്ഞ ആഴ്ചയിൽ കാറ്റഗറി 5 ആയി ഉയർന്നിരുന്നു, എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ശക്തി കുറഞ്ഞ് ‘എക്സ്-ഹറിക്കേൻ’ ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയർലൻഡിൽ പ്രതീക്ഷിക്കുന്ന ആഘാതം മെറ്റ് ഏറിയൻ അറിയിപ്പ് പ്രകാരം, വെള്ളിയാഴ്ച (ഒക്ടോബർ 3) മുതൽ ഹംബർട്ടോയുടെ അവശിഷ്ടങ്ങൾ അയർലൻഡിന്റെ കാലാവസ്ഥയെ സാരമായി ബാധിക്കും. “അറ്റ്ലാന്റിക്കിൽ എക്സ്-ഹറിക്കേൻ ഹംബർട്ടോയുടെ സാന്നിധ്യം […]
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ
അഭയാർത്ഥികളായി അയർലൻഡിൽ എത്തിയ കുടുംബങ്ങൾക്ക് അവരുടെ അഭയാർത്ഥി അപേക്ഷ പിൻവലിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിന് 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ തീരുമാനിച്ചു. വ്യക്തികൾക്ക് 2,500 യൂറോയും നൽകും. നിലവിലുള്ള സ്വമേധയാ മടക്ക പദ്ധതിയുടെ (വോളണ്ടറി റിട്ടേൺ പ്രോഗ്രാം) ഭാഗമായി നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ നീതി മന്ത്രി ജിം ഓ’കലഹാൻ ഒപ്പുവെച്ചു. പുതിയ നിരക്കുകൾ 2025 സെപ്റ്റംബർ 28-ന് മുമ്പ് അഭയാർത്ഥി പദവിക്കായി അപേക്ഷിച്ചവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നിലവിൽ ഒരു വ്യക്തിക്ക് […]
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ് – അയർലഡിനുള്ള പണി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് 100% നികുതി ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നികുതി നയം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന പേറ്റന്റ് ചെയ്ത എല്ലാ മരുന്നുകൾക്കും ബാധകമാകും. പുതിയ നികുതി നയത്തിന്റെ വിശദാംശങ്ങൾ ട്രംപ് പ്രസിഡന്റ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ, അമേരിക്കയിൽ മരുന്ന് നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് ഈ നികുതിയിൽ നിന്ന് ഒഴിവാക്കൽ ലഭിക്കുമെന്ന് വ്യക്തമാക്കി. നിർമ്മാണ പ്ലാന്റുകളുടെ നിർമ്മാണം […]