Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

Category: International

ഗ്രീഷ്മയ്ക്ക് തൂക്കുകയർ – ചരിത്രത്തിലെ അപൂർവ കേസായി പാറശാല കൊലപാതക കേസ്

2022 ഒക്ടോബർ 14-ന്, പാറശാല മുരിയങ്കരയിൽ 23 വയസ്സുകാരനായ ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഗ്രീഷ്മ (24) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്, കേരളത്തിന്റെ നിയമചരിത്രത്തിൽ വീണ്ടും ശ്രദ്ധേയ സംഭവമായി. ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് കീടനാശിനി കലർത്തിയ ഔഷധ കഷായം നൽകി നടത്തിയ കൊലപാതകമാണ് ഈ വിധിക്ക് പിന്നിൽ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ആണ് ഗ്രീഷ്മയ്‌ക്കെതിരെ തൂക്കുകയർ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ കോടതി വിശേഷിപ്പിച്ചു. കേസിന്റെ പശ്ചാത്തലവും കൊലപാതകത്തിന്റെ നിഗൂഢത 2021-ൽ […]

അയർലണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വളർച്ച

2023-24 വർഷത്തിൽ അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനങ്ങൾ 40,400 എന്ന പുതിയ റെക്കോഡ് ഉയർച്ചയിലെത്തി, 2022-23 വർഷത്തെ അപേക്ഷിച്ച് 15% വർധനവാണിത്. ApplyBoard നടത്തിയ പുതിയ പഠനമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വളർച്ചയുടെ പ്രധാന കാരണം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഉയർന്ന ജീവിത ചെലവുകൾക്കുമപ്പുറം മികച്ച പോസ്റ്റ്-സ്റ്റഡി ജോലിസാധ്യതകളും ആകർഷകമായ ഉപരിപഠനത്തിനുള്ള അവസരങ്ങളും ലഭ്യമാകുന്നത് അയർലണ്ടിനെ മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നു. “വിദ്യാർത്ഥികൾ പാരമ്പര്യ ‘വലിയ നാലു’ രാജ്യങ്ങളിൽ നിന്ന് മാറി ജീവിത ചെലവ് കുറവായ, ജോലിയുമായി കൂടുതൽ പൊരുത്തമുള്ള […]

ടൈറോണിൽ ഖനന പദ്ധതിക്കെതിരായ പ്രതിഷേധം ശക്തം

നോർത്തേൺ അയർലണ്ട്.  കാനഡയിലെ ഡാൽറേഡിയൻ കമ്പനി ടൈറോണിലെ സ്പെറിൻ മലനിരകളിൽ 20 വർഷം നീണ്ടുനിൽക്കുന്ന ഒരു ഭൂഗർഭ സ്വർണ്ണ ഖനി നിർമ്മിക്കാനുള്ള അനുമതി തേടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ പ്രദേശം പ്രകൃതി മനോഹാരിതയുടെ സാംരക്ഷിത മേഖല ആയി പ്രഖ്യാപിച്ച പ്രദേശം ആണെന്നുള്ളതാണ് പ്രശ്നത്തിന് ആധാരം. പദ്ധതിയുടെ പ്രധാന വിവരങ്ങൾ 3.5 മില്യൺ ഔൺസ് സ്വർണ്ണം, 8.5 ലക്ഷം ഔൺസ് വെള്ളി, 15,000 ടൺ ചെമ്പ് എന്നിവയെ ഉത്ഖനനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 350 സ്ഥിര തൊഴിൽ […]

കോനോളി സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് തോക്ക് കണ്ടെടുത്തു

ഡബ്ലിൻ: ബുധനാഴ്ച വൈകിട്ട് Connolly Station-ൽ എത്തിച്ചേർന്ന ഒരു ട്രെയിനിൽ ആളെ ആയുധവുമായി കണ്ടതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിൽ Gardaí നിർണ്ണായക ഇടപെടൽ നടത്തി. ഇതോടനുബന്ധിച്ച് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയും സംശയാസ്പദമായ ആയുധം കണ്ടെടുത്തതായും ഗാർഡ  സ്ഥിരീകരിച്ചു. വൈകുന്നേരം 6.20 ഓടെ, ഡബ്ലിനിലെ Connolly Station-ലേക്ക് എത്തിച്ചേർന്ന ഒരു യാത്രക്കാരൻ  ആണ് ട്രെയിനിൽ മറ്റൊരു യാത്രക്കാരനെ ആയുധവുമായി കണ്ടെന്ന വിവരം ഗാർഡയെ  അറിയിച്ചത് . അതേസമയം, ആയുധമായി കയറിയ യാത്രക്കാരനിൽ നിന്ന് മറ്റു യാത്രികർക്കു നേരെ […]

ഇസ്രായേൽ ഡബ്ലിനിലെ എംബസി അടയ്ക്കുന്നു: അയർലണ്ടിന്റെ ‘ആന്റി-ഇസ്രായേൽ നയങ്ങൾ’ കാരണമെന്ന് റിപ്പോർട്ട്

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ എംബസി അടച്ചുപൂട്ടാനുള്ള തീരുമാനം Israeli Foreign Minister ഗീഡിയോൺ സാർ  പ്രഖ്യാപിച്ചു. “ഇസ്രായേൽ വിരുദ്ധ നയങ്ങൾ” സ്വീകരിക്കുന്നതിൽ അയർലണ്ടിന്റെ നിലപാടുകൾ മൂലമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, 2023 ഒക്ടോബർ 7-നു Gaza-യിൽ ആരംഭിച്ച സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ  ഇസ്രായേലിനെതിരെ International Court of Justice (ICJ)-ൽ  നടക്കുന്ന കൂട്ടക്കൊല കേസ്സിൽ അയർലണ്ട് South Africaയെ   പിന്തുണച്ചതായി ഇസ്രായേൽ ആരോപിക്കുന്നു.   അയർലണ്ട് ആവർത്തിച്ച് ഇസ്രായേലിനെതിരേ […]

പീഡനശ്രമം; മലയാളി നഴ്‌സിന് എതിരെ ഉള്ള കേസ് Mullingar കോടതിയിൽ

മധ്യ അയർലണ്ടിലെ Mullingar റീജിനൽ ഹോസ്പിറ്റലിൽ വച്ച്  രണ്ട് സ്ത്രീകളെ ലൈംഗികാതിക്രമം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ Eldhose Yohannan (38) Mullingar കോടതി കുറ്റവിജാരണ നടത്തി. ഇന്ത്യയിൽ നിന്നുള്ള Eldhose, Co. Sligoയിലെ Milltown, Dromcliff-ൽ താമസിക്കുന്നതിനിടെയാണ് 2022-ൽ നടന്ന ഈ സംഭവങ്ങൾക്ക് വിചാരണ നേരിടുന്നത്. ഒരു  കേസിൽ 15-കാരിയായ പെൺകുട്ടിയും, മറ്റൊന്നിൽ ഇരുപതിനും മൂപ്പത്തിനും ഇടയിൽ  പ്രായം ഉള്ള  യുവതിയുമാണ് ഇരകളായത്. ഒരു Phlebotomist (രക്തസാമ്പിളുകൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണൽ) ആയിരുന്ന Eldhose, […]

2024-ലെ ഏറ്റവും തിരഞ്ഞെടുത്ത Google സെർച്ച് ഫലങ്ങൾ: Euros, US Election, Kate Middleton എന്നിവ മുന്നിൽ

ഡബ്ലിൻ: 2024-ലെ Google സെർച്ചിൽ അയർലണ്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സേർച്ച് ചെയ്‌ത വിഷയങ്ങളിൽ Euro 2024, US Election, Kate Middleton എന്നിവ മുന്നിൽ. Google പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, രാജ്യത്തെ ആളുകൾ എങ്ങനെയാണ് കഴിഞ്ഞ വര്ഷം വിവിധ വിഷയങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചതെന്നതെന്ന് ഇത് വെളിവാക്കുന്നു. Euro 2024 മുൻനിരയിൽ അയർലണ്ട് Euro 2024 ടൂർണമെന്റിന് യോഗ്യത നേടാത്തതിനാൽ വെറും പ്രേക്ഷകരായിരുന്നുവെങ്കിലും, ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം ഫൈനലിലും പരാജയപ്പെട്ടതോടെ, ഫുട്ബോൾ പ്രേമികൾ ഇത് തീവ്രതയോടെ വീക്ഷിച്ചതായി […]

അയർലണ്ടിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വീകരണം: വലിയ നാല് നയമാറ്റങ്ങൾ  ഇതിനായി കൊണ്ടുവരുന്നു

അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ Kevin Kelly പറഞ്ഞതനുസരിച്ചു , അയർലണ്ടിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾ നിലനിൽക്കുന്നു. “മാൾട്ട, സൈപ്രസ് പോലുള്ള ചെറു ജനസംഖ്യയുള്ള രാജ്യങ്ങളെ ഒഴിവാക്കിയാൽ, അയർലണ്ടിൽ ഇപ്പോൾ യൂറോപ്യൻ യൂണിയനിലെ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ per capita ഉണ്ട്,” എന്ന് Kevin Kelly പറഞ്ഞു. അദ്ദേഹം OneStep Global’s Global Education Conclave 2024 ലെ മുഖ്യാതിഥിയായിരുന്നു. “അയർലണ്ടിലെ ഓരോ 10,000 ആളുകളിലും 21 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ട്. […]

ദിപാവലി ആഘോഷിച്ച് ഇന്ത്യയിലെ അയർലണ്ട് അംബാസഡർ Kevin Kelly

ന്യൂഡൽഹി: സംസ്കാരപരമായ ഐക്യവും സൗഹൃദവും മുന്നിൽ വെച്ച്, ഇന്ത്യയിലെ അയർലണ്ട് അംബാസഡർ Kevin Kelly തന്റെ ന്യൂഡൽഹിയിലെ വസതിയിൽ ഡിവാലി ലഞ്ച് സംഗമം സംഘടിപ്പിച്ചു. അദ്ദേഹം ഹൃദയസ്പർശിയായ ഒരു സന്ദേശവും പങ്കുവെച്ചു: “ഇന്ത്യ, അയർലണ്ട്, ലോകമെമ്പാടുമുള്ള എല്ലാ ഡിവാലി ആഘോഷകരുകൾക്കും എന്റെ ഹൃദയപൂർവ്വമായ ആശംസകൾ! ഈ പ്രകാശത്തിന്റെ ഉത്സവം നിങ്ങൾക്ക് സന്തോഷം, സമൃദ്ധി, സമാധാനം കൊണ്ടുവരട്ടെ!” Kevin Kelly, മുമ്പ് അയർലണ്ട് വിദേശകാര്യ വകുപ്പിലെ പ്രസ് & കമ്മ്യൂണിക്കേഷൻ വിഭാഗം നയിച്ചിരുന്ന ആളാണ് , ഈ ആഘോഷത്തിലൂടെ […]

ഗൾഫ് രാജ്യങ്ങൾ ഇസ്രായേലിന് വ്യോമാതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കയെ അറിയിച്ചു

മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാനെതിരെ ആക്രമണം നടത്തുന്നതിന് ഇസ്രായേൽ അവരുടെ വ്യോമാതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ ഇറാനിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് സമ്മർദ്ദം ചെലുത്തി, ഇസ്രായേലിനെ ഇറാനിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം വർദ്ധിച്ചാൽ അവരുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് ഭീഷണി ഉണ്ടാകാമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. […]

error: Content is protected !!