ഡബ്ലിൻ എയർപോർട്ടിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനായി ഒരു വോട്ടെടുപ്പ് നടക്കുന്നു. ഈ സുപ്രധാന സംരംഭത്തിന്റെ ഭാഗമായി, ഡബ്ലിൻ എയർപോർട്ട് അധികൃതർ ഒരു ഓപ്പൺ പോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള എട്ട് സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ഇന്ത്യയിലെ ഡൽഹിയും ഒരു പ്രധാന ഓപ്ഷനാണ്. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥലത്തേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനാണ് പദ്ധതി. മലയാളി സമൂഹത്തിന് ഈ സർവീസ് എങ്ങനെ പ്രയോജനകരമാകുമെന്നും, എന്തുകൊണ്ട് ഡൽഹിക്ക് വോട്ട് […]
സ്ലൈഗോ മണിചെയിൻ തട്ടിപ്പ്, ചേർന്നവർക്കും പണി കിട്ടുമോ?
അയർലൻഡിലെ സ്ലൈഗോ കൗണ്ടിയിൽ നടന്ന വൻ മണിചെയിൻ തട്ടിപ്പിന്റെ പുതിയ ഞെട്ടിപ്പിക്കുന്ന വാര്ത്തകൾ ആണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഈ തട്ടിപ്പിൽ സ്ലൈഗോയിലും പരിസര കൌണ്ടികളിലും ഉള്ള നിരവധി മലയാളികൾക്കും ആയിരക്കണക്കിന് യൂറോ നഷ്ടപ്പെട്ടു എന്ന ഞെട്ടലിൽ ആണ് അയർലൻഡിലെ മലയാളി സമൂഹം. 2025 ഫെബ്രുവരി ആദ്യ വാരം ആണ് ഈ തട്ടിപ്പ് പുറത്തു വന്നത്, ഇതിനോടകം തന്നെ പലർക്കും പണം നഷ്ട്ടപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. ഗാർഡ (അയർലൻഡ് പോലീസ്) ഈ കേസ് അന്വേഷിക്കുമ്പോൾ, അയർലൻഡിലെ മലയാളി സമൂഹം […]
ഡബ്ലിൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയുടെ തിളക്കം
ഡബ്ലിൻ, അയർലൻഡ് – ഫെബ്രുവരി 24, 2025 – അയർലൻഡിന്റെ സിനിമാ ഹൃദയമായ ഡബ്ലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) 2025 ഫെബ്രുവരി 20-ന് തുടങ്ങി, മാർച്ച് 1 വരെ നീളുന്ന ഈ ആഘോഷം ആഗോള സിനിമകളുടെ വർണവിസ്മയം അവതരിപ്പിക്കുന്നു. പക്ഷേ, എന്താണ് ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണം? മലയാളത്തിന്റെ മണം പേറുന്ന രണ്ട് സിനിമകൾ—‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘ആട്ടം’ എന്നീ മലയാളം സിനിമകൾ അയർലൻഡിന്റെ തീരത്ത് കേരളത്തിന്റെ കഥ പറയാൻ എത്തിയിരിക്കുന്നു! […]
മീത്ത് കൗണ്ടിയിൽ റോഡിലെ കുഴികൾ മൂലം ഒരു വർഷത്തിനുള്ളിൽ 55,000 യൂറോയിലധികം നഷ്ടപരിഹാരം
നാവൻ, കൗണ്ടി മീത്ത് – റോഡിലെ കുഴികൾ മൂലം വാഹനങ്ങൾക്ക് നാശം സംഭവിക്കുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. മീത്ത് കൗണ്ടി കൗൺസിൽ ഒരു വർഷത്തിനിടെ 55,239 യൂറോ കുഴികളിൽ വീണ വാഹനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയെന്ന വാർത്ത ആരെയും അമ്പരപ്പിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിജയകരമായ ക്ലെയിമുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചു. കുഴികൾ മൂലം ടയറുകൾ തകർന്ന് നഷ്ടം നേരിടുന്ന ഡ്രൈവർമാർക്ക് ആണ് നഷ്ടപരിഹാരം കിട്ടുന്നത്. മീത്ത് കൗണ്ടി കൗൺസിൽ കഴിഞ്ഞ വർഷം 218 ഡ്രൈവർമാർക്ക് നഷ്ടപരിഹാരം നൽകി. […]
ഐറിഷ് ഫാഷൻ റീടെയിൽ ചെയിൻ ‘ന്യൂ ലുക്ക്’ അയർലൻഡ് വിടുന്നു: 347 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.
ഡബ്ലിൻ, ഫെബ്രുവരി 20, 2025 – അയർലൻഡിലെ ഫാഷൻ ലോകത്ത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രശസ്ത ഫാഷൻ റീട്ടെയ്‌ലർ ന്യൂ ലുക്ക് രാജ്യത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ, 26 സ്റ്റോറുകളിലായി ജോലി ചെയ്യുന്ന 347 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത തെളിയുന്നു. വർഷങ്ങളായി നഷ്ടവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും നേരിട്ട ഈ കമ്പനി എന്തുകൊണ്ടാണ് ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്? ഇതിന്റെ പിന്നിലെ കാരണങ്ങളും തൊഴിലാളികളുടെ ഭാവിയും എന്താകും? ന്യൂ ലുക്ക് റീട്ടെയ്‌ലേഴ്‌സ് […]
സ്ലൈഗോയിൽ വൻ മണിചെയിൻ തട്ടിപ്പ് ,നിരവധി മലയാളികൾക്ക് പണം നഷ്ടപ്പെട്ടതായി സൂചന … ഗാർഡ അന്വേഷണം ആരംഭിച്ചു.
സ്ലൈഗോ :സ്ലൈഗോയിലും പരിസരപ്രദേശങ്ങളിലുമായി ‘ബിസിനെസ്സ് പ്ലാൻ’ എന്ന വ്യാജേന വൻ മണി ചെയിൻ തട്ടിപ്പു അരങ്ങേറിയതായി സൂചന.മോർട്ടഗേജിനായി വച്ചിരുന്ന തുക മുതൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വരുക്കൂട്ടിയിരുന്ന തുക വരെ നഷ്ടമായതായി തുക നഷ്ടപ്പെട്ടവർ പറയുന്നു,തിരികെ ചോദിച്ചവർക്കു ഭീഷണിയും ലഭിച്ചു അയർലണ്ടിലെ പ്രമുഖ പത്രങ്ങളായ independent.ie യും സ്ലൈഗോ ചാംപ്യൻ പത്രവുമാണ് തട്ടിപ്പു പുറത്തു കൊണ്ടുവന്നത് .റിപ്പോർട്ടർ ജെസീക്ക ഫാരിയുടെ മുഴുപേജ് റിപ്പോർട്ടിൽ തട്ടിപ്പിന്റെ വിശദാംശങ്ങളുണ്ട് .7000 യൂറോ ‘ഇൻവെസ്റ്റ് ‘ ചെയ്ത ഒരു വ്യക്തി ‘ഗ്യാരന്റീഡ് […]
ഐർലൻഡ് GMT-യിൽ നിന്ന് പിന്മാറി സ്വന്തം സമയമേഖല രൂപീകരിക്കുമോ?
ഡബ്ലിൻ, ഫെബ്രുവരി 18, 2025 – ഐർലൻഡ് ഗ്രീനിച്ച് മീൻ ടൈമിൽ (GMT) നിന്ന് പിന്മാറി സ്വന്തം സ്വതന്ത്ര സമയമേഖല സ്ഥാപിക്കാനുള്ള ചരിത്രപരമായ മാറ്റം പരിഗണിക്കുന്നു. ഈ നീക്കം നടപ്പാക്കിയാൽ, രാജ്യത്തിന്റെ ഔദ്യോഗിക സമയക്രമത്തിൽ ഒരു നൂറ്റാണ്ടിനുശേഷമുള്ള ആദ്യത്തെ പ്രധാന മാറ്റമായിരിക്കും ഇത്. ഇത് വ്യാപാരം, യാത്ര, ദൈനംദിന ജീവിതം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. കൂടാതെ, ഈ തീരുമാനം റിപ്പബ്ലിക് ഓഫ് അയർലണ്ടും നോർത്ത് അയർലണ്ടും തമ്മിൽ സമയ വ്യത്യാസത്തിന് കാരണമാകാനും സാധ്യത ഉണ്ട്. 2025 […]
ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഐറിഷ് ട്രാവലറിന്റെ കൊലയാളിക്ക് ജീവപര്യതം തടവ് വിധിക്കപ്പെട്ടു
2017 മാർച്ചിൽ ഇന്ത്യയിലെ ഗോവയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഡാനിയൽ മക്ലാഫ്ലിന്റെ (Danielle McLaughlin) കേസിൽ വിചാരണ കഴിഞ്ഞ് എട്ടു വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചു. 31 വയസ്സുള്ള വികത് ഭഗത് (Vikat Bhagat), ഡാനിയലിന്റെ പീഡനവും കൊലപാതകവും നടത്തിയതായി കണ്ടെത്തപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഡോനെഗാലിലെ ബൺക്രാനയിൽ നിന്നുള്ള 28 വയസ്സുള്ള ഡാനിയൽ മക്ലാഫ്ലിൻനെ , 2017 മാർച്ചിൽ ഗോവയിലെ കനാക്കോണയിലെ ഒരു മൈതാനിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോളി ഉത്സവത്തിൽ പങ്കെടുത്തതിന് ശേഷം, അടുത്ത […]
പണി ഒന്നും എടുക്കണ്ട, സർക്കാർ സാലറി, അയർലഡിലെ പുതിയ അടിസ്ഥാന വരുമാന പരീക്ഷണങ്ങൾ
അയർലൻഡിൽ 27 വയസ്സുള്ള എലിനോർ ഒ’ഡൊണോവൻ എന്ന കലാകാരിക്ക് പ്രതിവാരം 330 യൂറോ ഒരു പണിയും എടുക്കാതെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നു. ചിത്രകാരിയും ചലച്ചിത്ര നിർമ്മാതാവുമായ എലിനോർന് കിട്ടുന്ന ഈ തുക തന്റെ കലാസൃഷ്ടികൾക്കായുള്ള പ്രതിഫലമല്ലെന്നതാണ് ശ്രദ്ധേയം. ഈ തുക ലഭിക്കാൻ അവൾക്ക് പ്രത്യേകമായും നിർദ്ദേശങ്ങളോ നിർബന്ധങ്ങളോ ഇല്ല; ഈ പണം എന്തിന് വേണമെങ്കിലും ഉപയോഗിക്കാം. ഇത്തരത്തില് ബേസിക് ഇൻകം കിട്ടുന്ന 2,000 കലാകാരന്മാരിൽ ഒരാളാണ് എലിനോർ , ഇപ്പോൾ അയർലൻഡിൽ നടപ്പിലാക്കുന്ന ഒരു അടിസ്ഥാന വരുമാന […]
ഡബ്ലിനിലെ സ്റ്റോണിബാറ്ററിലെ കത്തിക്കുത്ത് ആക്രമണം: പുതിയ വിവരങ്ങൾ, അക്രമി പൊലീസ് കസ്റ്റഡിയിൽ
ഡബ്ലിനിലെ സ്റ്റോണിബാറ്റർ പ്രദേശത്ത് ഞായറാഴ്ച (ഫെബ്രുവരി 4) വൈകുന്നേരം നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഡബ്ലിൻ 7 മേഖലയിൽ ഓക്സ്മാന്ടൗൺ റോഡ്, നയൽ സ്റ്റ്രീറ്റ്, കാർന്യു സ്റ്റ്രീറ്റ് എന്നിവിടങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ആക്രമണത്തിൽ, 20 മുതൽ 40 വരെ പ്രായമുള്ള മൂന്ന് പുരുഷന്മാർ ആണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 30 നോട് അടുത്ത് പ്രായമുള്ള ഒരു യുവാവിനെ ഗാർഡ (ഐറിഷ് പോലീസ്) അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒരു വീട്ടുവാതിൽക്കൽ നിന്നയാളെ ആക്രമിച്ചതിനും, നഗരത്തിലെ […]