Headline
പാക്കിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ നടപടികൾ ട്രംപ് ഭരണകൂടം നിർത്തി
അയർലൻഡിൽ യുഎസ് അഭയാർത്ഥി അപേക്ഷകൾ കുതിച്ചുയരുന്നു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
അയർലൻഡിലെ കാവനിൽ മലയാളി നിര്യാതനായി; മരിച്ചത് ചേർത്തല സ്വദേശി സജി സുരേന്ദ്രൻ
ഡബ്ലിനിലെ ഇന്ത്യൻ ബിസിനസ് വിദ്യാർത്ഥിക്ക് സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കുറ്റത്തിന് ശിക്ഷ വിധിക്കും
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ 'വളരെ ശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ‘വളരെ ശക്തമായ നടപടി’ ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.

ഡബ്ലിൻ: അഭയാർത്ഥി കേന്ദ്രത്തിന് സമീപം വൻ സംഘർഷം; പോലീസ് വാഹനത്തിന് തീയിട്ടു, ഹെലികോപ്റ്ററിന് നേരെ ലേസർ ആക്രമണം

അയർലൻഡിലെ തലസ്ഥാനമായ ഡബ്ലിനിലെ അഭയാർത്ഥി കേന്ദ്രമായ സിറ്റി വെസ്റ്റ് IPAS സെന്ററിന് (International Protection Accommodation Service Centre) സമീപം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളും ഇഷ്ടികകളും ഉൾപ്പെടെയുള്ളവ എറിയുകയും ചെയ്തു.

അക്രമാസക്തമായ പ്രതിഷേധം

ഏകദേശം 2,000-ത്തോളം പേർ പങ്കെടുത്ത പ്രതിഷേധമാണ് കലാപത്തിലേക്ക് വഴിമാറിയതെന്ന് ഐറിഷ് പോലീസ് അറിയിച്ചു. അക്രമികൾ റോഡരികിലെ വസ്തുക്കൾ ശേഖരിച്ചും, ചപ്പുചവറുകൾ നിറച്ച ബിന്നുകളിൽ ഉണ്ടായിരുന്ന ഗ്ലാസ് കുപ്പികൾ എറിഞ്ഞും പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ ഒരു പോലീസ് വാൻ അഗ്നിക്കിരയാക്കുകയും ചെയ്തു.

പ്രേധിരോധത്തിനു മേൽനോട്ടം വഹിച്ചിരുന്ന പോലീസിന്റെ ഹെലികോപ്റ്ററിന് നേരെ പ്രതിഷേധക്കാർ ലേസർ രശ്മി ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇത് പോലീസുകാരുടെ കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. സംഘർഷത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കാലിന് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് റയറ്റ് ഷീൽഡുകൾ, water cannon ഉപയോഗിക്കേണ്ടി വന്നു.

കലാപത്തിന് കാരണമായ സംഭവം

കഴിഞ്ഞ ദിവസങ്ങളിൽ സിറ്റി വെസ്റ്റ് ഐപിഎഎസ് സെന്ററിന് സമീപം ഒരു 10 വയസ്സുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി എന്ന റിപ്പോർട്ടുകളാണ് പ്രതിഷേധങ്ങൾക്ക് തീവ്രത നൽകിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള ഒരു അഭയാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഈ സംഭവം ആയുധമാക്കി സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിക്കുന്ന ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയ വഴി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

അക്രമങ്ങളെ “തെമ്മാടിത്തം” (Thuggery) എന്നും “കലാപകാരികളുടെ കൂട്ടം” എന്നും വിശേഷിപ്പിച്ച ഗാർഡാ കമ്മീഷണർ ജസ്റ്റിൻ കെല്ലി, സമാധാനപരമായ പ്രതിഷേധം അനുവദിക്കുമെങ്കിലും പോലീസിന് നേരെയുള്ള ആക്രമണങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി.

ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ, ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഗൻ എന്നിവരുൾപ്പെടെ രാജ്യത്തെ ഉന്നത നേതാക്കൾ അക്രമ സംഭവങ്ങളെ ശക്തമായി അപലപിച്ചു. അക്രമത്തിൽ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ജസ്റ്റിസ് മന്ത്രി അറിയിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ ഏറ്റവും പുതിയ പ്രകടനമായാണ് ഡബ്ലിനിലെ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s Facebook: https://www.facebook.com/irelandmalayali

error: Content is protected !!