ഗോർമാൻസ്റ്റൺ, കോ. മീത്ത് — തിങ്കളാഴ്ച രാവിലെ ഏകദേശം 6:30-ന് ഗോർമാൻസ്റ്റണിലെ R132 റോഡിൽ നടന്ന ബഹുവാഹന കൂട്ടിയിടിയിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. . ലോറിയുടെയും Bus Éireann ബസിന്റെയും ഡ്രൈവർമാരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽപ്പെട്ട കാറിലെ യാത്രികർ മലയാളികൾ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാർ ഡ്രൈവറും (40 വയസ്സോളം പ്രായമുള്ള സ്ത്രീ), കൗമാരക്കാരിയായ യാത്രക്കാരിയും മലയാളികളാണെന്നാണ് വിവരം.
ആശുപത്രിയിൽ: ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ ഡബ്ലിനിലെ Beaumont Hospital-ലും കൗമാരക്കാരി Temple Street Children’s Hospital-ലും ചികിത്സയിൽ തുടരുകയാണ്..
മറ്റ് പരിക്കുകൾ: ജീവന് ഭീഷണിയല്ലാത്ത പരിക്കുകളോടെ മറ്റ് 10 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അന്വേഷണം തുടരുന്നു: അപകടം നടന്ന R132 റോഡ് ഫോറൻസിക് പരിശോധനകൾക്കായി അടച്ചിരുന്നു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ, ഡാഷ് ക്യാമറ ദൃശ്യങ്ങൾ പതിയുകയോ ചെയ്തിട്ടുള്ളവർ ബന്ധപ്പെടണമെന്ന് ഗാർഡ (Gardaí) അഭ്യർത്ഥിച്ചിട്ടുണ്ട്.
Ashbourne Garda Station – (01) 801 0600
Garda Confidential Line – 1800 666 111












