ന്യൂഡൽഹി: അയർലൻഡിലെ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി അയർലൻഡ് എംബസി. ന്യൂഡൽഹിയിലെ എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വംശീയതയ്ക്കും വിദേശ വിദ്വേഷത്തിനും ഐറിഷ് സമൂഹത്തിൽ സ്ഥാനമില്ലെന്നും ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
അയർലൻഡ് എംബസിയുടെ പ്രസ്താവന പ്രകാരം, രാജ്യത്തെ 100,000-ലധികം ഇന്ത്യക്കാർ അയർലൻഡിനെ സ്വന്തം വീടായി കണക്കാക്കുന്നു. അയർലൻഡിന്റെ ചരിത്രം തന്നെ കുടിയേറ്റങ്ങളുടേതാണ്. കുടിയേറ്റ സമൂഹത്തിന്റെ സംഭാവനകൾ അയർലൻഡിന് ഏറെ ഗുണകരമാണെന്നും പ്രസ്താവനയിൽ എടുത്തുപറയുന്നുണ്ട്.
അയർലൻഡിലെ ഇന്ത്യൻ മിഷനുമായി എംബസി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് അയർലൻഡിലെ പോലീസ് സേനയായ ‘അൻ ഗാർഡ സിയോച്ചാന’ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും എംബസി അറിയിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായി അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഓഗസ്റ്റ് 11-ന് അയർലൻഡിൽവെച്ച് കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഐർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali