Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

ഉറങ്ങുന്നവനെ പോലും വെറുതെ വിടാതെ കൌമാരക്കാരുടെ ആക്രമണം.

ഉറങ്ങുകയായിരുന്ന ഒരു യുവാവിനെ മുഖംമൂടി ധരിച്ച കൗമാരക്കാരൻ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഈ സംഭവം  ഇന്ത്യൻ സമൂഹത്തിൽ വീണ്ടും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഡബ്ലിനിൽ ഒരു ഇന്ത്യൻ യുവാവിനെ ഒരു സംഘം ആക്രമിക്കുകയും വംശീയ ആക്രമണമായി ഗാർഡ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നത്.

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, മുഖംമൂടി ധരിച്ച ഒരു കൗമാരക്കാരൻ ബസിന്റെ സീറ്റിന്റെ പുറകിൽ വന്ന് ഉറങ്ങുകയായിരുന്ന ഇന്ത്യൻ യുവാവിന്റെ മുഖത്ത് ആവർത്തിച്ച് മർദ്ദിക്കുന്നത് വ്യക്തമാണ്. ആക്രമണത്തിന്റെ ആഘാതത്തിൽ ഞെട്ടിപ്പോയ യുവാവിന് പ്രതിരോധിക്കാൻ പോലും സാധിക്കുന്നില്ല. അടുത്തിരുന്ന ഒരു യുവതി ആക്രമിക്കപ്പെട്ടയാളെ സഹായിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മുഖംമൂടി ധരിച്ച മറ്റൊരു കൗമാരക്കാരനും അക്രമിക്കൊപ്പം ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഒരു ഡബിൾ ഡെക്കർ ബസിലാണ് സംഭവം നടന്നതെന്നാണ് സൂചനയെങ്കിലും, എവിടെ, എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

‘മല്ലൂസ് ഇൻ അയർലൻഡ്’ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “ഓൺലൈനിൽ പ്രചരിക്കുന്ന ഈ വീഡിയോ അതീവ ദുഃഖകരമാണ്. ഒരു യുവാവിനെ മുഖംമൂടി ധരിച്ച മറ്റൊരു വ്യക്തി ക്രൂരമായി ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഇരുവരും ഏകദേശം ഒരേ പ്രായക്കാരാണെന്ന് തോന്നുന്നു. അക്രമത്തെ ഞങ്ങൾ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. എന്നാൽ, നിങ്ങളോ നിങ്ങളുടെ കുട്ടിയോ ഇത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടാൽ, നിശബ്ദരായി ഇരിക്കരുത്.

Video by Mallusinireland:

മാതാപിതാക്കൾക്കുള്ള ഒരു സന്ദേശവും അടിക്കുറിപ്പിൽ നൽകിയിട്ടുണ്ട്: “ഇതൊരു മുന്നറിയിപ്പായി എടുക്കുക. ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ അപൂർവമല്ല – അവ നമ്മുടെ പൊതു ഇടങ്ങളിൽ എല്ലാ ദിവസവും സംഭവിക്കുന്നു. നിങ്ങളുടെ കുട്ടികളെ സ്വയം പ്രതിരോധിക്കാൻ പഠിപ്പിക്കുക. ആത്മവിശ്വാസവും തയ്യാറെടുപ്പും ജീവൻ രക്ഷിക്കാൻ സഹായിക്കും.”

അധികാരികളോടുള്ള ചോദ്യവും ഇൻസ്റ്റാഗ്രാം പേജ് ഉന്നയിക്കുന്നു: “ഇനിയും എത്ര വീഡിയോകൾ വേണ്ടിവരും? യുവജന അക്രമങ്ങളെയും കൗമാരക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെയും നേരിടാൻ കൃത്യമായ നിയമങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് എത്ര നിരപരാധികൾ ആക്രമിക്കപ്പെടണം? ഈ മുഖംമൂടി ധരിച്ച വ്യക്തികൾ സൈക്കിൾ മോഷണത്തിൽ നിന്ന് പകൽവെളിച്ചത്തിൽ ആളുകളെ ആക്രമിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. തെരുവുകൾ സുരക്ഷിതമല്ല – നേതൃത്വത്തിന്റെ നിശബ്ദത ഇനിയും താങ്ങാനാകില്ല. ഞങ്ങൾ നടപടി ആവശ്യപ്പെടുന്നു. ഞങ്ങൾ സുരക്ഷ ആവശ്യപ്പെടുന്നു.”

ഡബ്ലിനിൽ ഇത്തരം സംഭവങ്ങൾ ഇപ്പോൾ ഒറ്റപ്പെട്ടത് അല്ലതായി മാറിയിരിക്കുന്നു. ഇത് ഇന്ത്യൻ സമൂഹത്തിൽ വലിയ ഭീതി ഉയർത്തുന്ന ഒന്നാണ് . ഇത്തരം ആക്രമണങ്ങൾ തടയാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പൊതുസ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.

ഐർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!