ഡബ്ലിൻ: ഇന്ത്യൻ ടയർ നിർമ്മാണ കമ്പനിയായ ബി.കെ.ടി ടയേഴ്‌സ് (BKT Tires – ബാലകൃഷ്ണ ഇൻഡസ്ട്രീസ് ലിമിറ്റഡ് ) ആണ് യുണൈറ്റഡ് റഗ്ബി ചാംപ്യൻഷിപ്പ് (URC) നോർത്ത് ഹെമിസ്ഫിയർ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് 2022 മുതൽ ഉള്ളത് എന്ന് അധികം ഇൻഡ്യക്കാർ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യം ആയിരിക്കും. . ഐറിഷ്, സ്കോട്ടിഷ്, വെൽഷ്, ഇറ്റാലിയൻ, സൗത്ത് ആഫ്രിക്കൻ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങൾ അയർലൻഡ് അടക്കം ഉള്ള വേദികളിൽ ആണ് നടക്കുന്നത്.
ബി കെ ടി ടയേഴ്‌സിന്റെ പങ്കാളിത്തം
മുൻപ് Celtic League എന്നറിയപ്പെടുകയും പിന്നീട് Pro14 ആയി മാറുകയും ചെയ്ത ടൂർണമെന്റാണ് ഇപ്പോൾ BKT United Rugby Championship എന്ന പേരിൽ അറിയപ്പെടുന്നത്. 2025 വരെ നീളുന്ന ഈ സ്പോൺസർഷിപ്പ് , URC-യുടെ ഗ്ലോബൽ പ്രേക്ഷക ശ്രേണിയിലേക്ക് ബി കെ ടി-യുടെ ബ്രാൻഡ് നെറ്റ്‌വർക്കിനും വലിയ ഉത്തേജനം നൽകും.
ഐറിഷ് ടീമുകളുടെ പങ്കാളിത്തം
ഐറിഷ് റഗ്ബി ടീമുകളുടെ പ്രബല പങ്കാളിത്തം URC-യിലേക്ക് അയർലൻഡിന്റെ ശ്രദ്ധയും അഭിമാനവും കൂട്ടുന്ന ഘടകമാണ്. URC ടൂർണമെന്റിൽ പങ്കെടുക്കുന്ന ലൻസ്റ്റർ, മൺസ്റ്റർ, കോണാച്ച്, ഉൾസ്റ്റർ എന്നീ പ്രമുഖ ഐറിഷ് ടീമുകൾ അയർലൻഡിലെ സ്പോർട്സ് അനുഭൂതി ഊർജ്ജസ്വലമാക്കുന്നു. ഐറിഷ് കായിക രംഗത്തെ വളർച്ചയ്ക്ക് ഇതുവഴി BKT നൽകുന്ന പിന്തുണ അവിസ്മരണീയമാണ്.
ടയർ വ്യവസായത്തിൽ നിന്ന് കായിക രംഗത്തേക്ക്
BKT ടയേഴ്‌സ്, കാര്‍ഷിക, വ്യാവസായിക, നിർമാണ വാഹനങ്ങളിലേക്കുള്ള ടയറുകളുടെ പ്രമുഖ നിർമ്മാതാക്കളാണ്. അഗ്രിഗിയർ എന്ന ഐറിഷ് ടയർ വിതരണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് അയർളണ്ടിലെ BKT ടയറുകളുടെ ഔദ്യോഗിക ഇറക്കുമതിക്കാരും വിതരണക്കാരും.
BKT-യുടെ ‘Growing Together’ ദർശനം
BKT Europe-ന്റെ CEO ലൂസിയ സൽമാസോയുടെ അഭിപ്രായത്തിൽ, “URC-യുമായി സഹകരണം സ്പോർട്സിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരത്ഭുതകരമായ പങ്കാളിത്തമാണ്. മികച്ച ഫാൻ അനുഭവങ്ങൾ സൃഷ്ടിക്കാനും BKTഎന്ന ബ്രാൻഡ് ലോകമാകെ ഊന്നിയുറപ്പിക്കാനുമുള്ള ഒരു അവസരം ആയി ആണ് ഞങ്ങൾ ഇതിനെ കാണുന്നത് എന്നും അവര് പറഞ്ഞു.”
Heineken Champions Cup-ലേക്കുള്ള യോഗ്യത നേടുന്ന 8 മികച്ച ടീമുകൾ URC-യിൽ നിന്ന് തിരഞ്ഞെടുക്കപ്പെടും. URC തികച്ചും സാംസ്കാരിക ഐക്യത്തിന്റെയും കായിക മാറ്റത്തിന്റെയും ഒരു വേദിയായി മാറുന്നു.
അയർലൻഡിൽ നടക്കുന്ന URC മത്സരങ്ങൾ ഡബ്ലിൻ, കോർക്ക്, ഗാൽവേ എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ ആണ് നടക്കുന്നത്. ആഗോള കായിക പരിപാടികളിൽ ഇന്ത്യയും അയർലൻഡും കൈകോർക്കുന്ന ഈ അവസരം റഗ്ബി പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാക്കും. ഐറിഷ് റഗ്ബിയുടെ വിജയഗാഥയിലേക്ക് ഇത് തിളക്കമേകുമെന്ന് ഉറപ്പാണ്.