Headline
ഐറിഷ് പാസ്‌പോർട്ട് 2025-ൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്.
യംഗ് ഫിനെ ഗെയിൽ ദേശീയ സെക്രട്ടറിയായി കുരുവിള ജോർജ് അയ്യൻകോവിൽ തെരഞ്ഞെടുക്കപ്പെട്ടു
ഡബ്ലിനിലെ ഡൺലെയ്‌റിയിൽ വ്യാജ പാർക്കിംഗ് ടിക്കറ്റ് തട്ടിപ്പ്: സമൂഹം ജാഗ്രതയിൽ
ദീപ ദിനമണി കൊലപാതക വിചാരണ: കുറിപ്പിൽ ക്ഷമാപണവുമായി പ്രതി
യുകെ ചരിത്രകാരി നാടുകടത്തൽ നേരിടുന്നു: ഗവേഷണ യാത്രകൾ മൂലം കൂടുതൽ കാലം രാജ്യത്തിന് പുറത്ത് കഴിഞ്ഞതാണ് കാരണം
Amazon.ie എന്ന പുതിയ വെബ്‌സൈറ്റുമായി AMAZON
മലയാളി ക്രിക്കറ്റ് താരം ഫെബിൻ മനോജ് അയർലൻഡ് U19 ടീമിൽ: സിംബാബ്‌വെ പര്യടനത്തിന് ഒരുങ്ങുന്നു
Taoiseach മൈക്കിൾ മാർട്ടിൻ ട്രംപിനെ കണ്ടു: വ്യാപാര പിരിമുറുക്കവും ഊഷ്മള വാക്കുകളും
ഡിജിറ്റൽ ഡിപ്പോസിറ്റ് റിട്ടേൺ സ്കീം സർക്കാർ നിരസിച്ചു.

2025ൽ ആയർലൻഡിലെ ഗാർഹിക എനർജി ബില്ലുകൾ ഉയരുമെന്ന് പുതിയ മുന്നറിയിപ്പ്

 

ഡബ്ലിൻ: 2025-ൽ ഗാർഹിക എനർജി ബില്ലുകൾ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിദഗ്ധർ.

കഴിഞ്ഞ 12 മാസങ്ങളിൽ വൈദ്യുതി വിതരണക്കാർ ചിലവിൽ കുറവുകൾ വരുത്തിയെങ്കിലും, COVID-19 pandemicനും Ukraine യുദ്ധത്തിനുമുമ്പുണ്ടായ നിരക്കുകളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ ബില്ലുകൾ ഇന്നും വളരെ ഉയർന്ന നിലയിലാണ്.

EU-യുടെ സ്‌റ്റാറ്റിസ്റ്റിക്സ് ബോഡി യൂറോ സ്റ്റാർട്ട്  പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അയർലൻഡിലെ വീടുകൾ യൂറോപ്പിലെ രണ്ടാമത്തെ വിലയേറിയ എനർജി ബില്ലുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. EU ശരാശരിയേക്കാൾ വാർഷികമായി €355 അധികം കൂടുതല് ആണ് ഐർലൻഡിലെ  ഗാർഹിക വൈദ്യുതി ബില്ലുകൾ. ഗ്യാസ് ബില്ലുകൾ കൂടി കൂട്ടുമ്പോൾ ഇത് മിച്ചം €500 ആകുമെന്ന് ആണ് കണക്കുകൾ.

വിലവർധന വരാനിരിക്കുകയാണ്:
യുദ്ധത്തിനുമുമ്പുണ്ടായ നിരക്കുകൾക്ക് തിരിച്ചെത്താൻ ഇനിയും വളരെ നാള് കാത്തിരിക്കണം എന്നും 2025-ൽ നിലനിലവിലുള്ള  വിലയിൽ നിന്നും  വർധന ഉണ്ടാവാം എന്നും പ്രൈസ്  കംപാരിസൺ വെബ്‌സൈറ്റ് Bonkers.ie-ന്റെ കമ്മ്യൂണിക്കേഷൻ തലവൻ Daragh Cassidy പറഞ്ഞു.

ഗ്യാസ്, വൈദ്യുതി നിരക്കുകളിൽ പ്രയാസങ്ങൾ മുന്നിൽ:
“Energy crisis- 0% നിന്ന് 25%-30% ത്തിൽ കുറഞ്ഞുവെങ്കിലും കൂടുതൽ വിലക്കുറവ് ഉടൻ പ്രതീക്ഷിക്കാൻ കഴിയില്ല. ഒരു തണുത്ത ശീതകാലം കൂടെയുണ്ടെങ്കിൽ, വില പെട്ടെന്നുള്ള വർധന അനുഭവപ്പെടും.”

വാഗ്ദാനങ്ങളും മാർഗനിർദ്ദേശങ്ങളും:
2024 നവംബറിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ധാരാളം പാർട്ടികൾ ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതിൽ Electricity & gas ന്റെ വാറ്റ് നിരക്ക് 9%-ൽ നിന്ന് 13.5% ആക്കാനുള്ള പദ്ധതിയോടുള്ള എതിര്‍പ്പും ഉൾപ്പെടുന്നു. Fine Gael, Fianna Fáil പാർട്ടികൾ ഇത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായാൽ ഉപഭോക്താക്കൾക്ക് അധികം €70 വൈദ്യുതി ബില്ലിലും €60 ഗ്യാസ് ബില്ലിലും ചെലവാകുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2025 ൽ കാർബൺ നികുതി വർദ്ധന വരുന്നു. ഓരോ വർഷവും ഉപഭോക്താക്കളുടെ മുൻപിൽ കൂടുതൽ സാമ്പത്തികചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . Grid fees വർദ്ധനയും വിതരണക്കാർക്ക് വിലകുറവുകൾ നൽകാനുള്ള ശേഷിയെ ബാധിക്കുന്നു. ഇതുകൊണ്ട് തന്നെ 2025-ൽ  എനർജി ബില്ലുകൾ ഉയരാനുള്ള സാധ്യത വളരെ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *