ഐറിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഫിയാന ഫെയിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായ ജിം ഗാവിൻ പിന്മാറിയതായി അറിയിച്ചു. മുൻ ഡബ്ലിൻ ഗെയിലിക് ഫുട്ബോൾ മാനേജർ ആയിരുന്ന ഗാവിൻ, തന്റെ സ്വഭാവത്തിനും താൻ സ്വയം നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും അനുസൃതമല്ലാത്ത ആരോപണത്തെ തുടർന്നാണ് പിന്മാറിയത്.
ഗാവിന്റെ പിന്മാറ്റം, ഒരു മുൻ വാടകക്കാരന് €3,300 (₹3,00,000 ഓളം) തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ്. ഐറിഷ് ഇൻഡിപെൻഡന്റ് പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2009-ൽ ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റിയിൽ ഗാവിൻ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് ഒരു വാടകക്കാരൻ മാറിയ ശേഷം, ബാങ്കിംഗ് പിശകിനെ തുടർന്ന് വാടക തുക അബദ്ധവശാൽ ഗാവിന്റെ അക്കൗണ്ടിലേക്ക് തുടർന്നും മാസങ്ങളോളം പൊയ്ക്കൊണ്ടിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞു, തുക തിരിച്ചു ചോദിച്ചപ്പോൾ ഗവികറെ ഭാഗത്തുനിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല എന്നാണ് ആരോപണം
ഞായറാഴ്ച RTÉ-യുടെ “ദി വീക്ക് ഇൻ പൊളിറ്റിക്സ്” എന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിനിടെ ഈ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഗാവിൻ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. “അത് സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് സംഭവിച്ചതിൽ എനിക്ക് വളരെ ദുഃഖമുണ്ട്. ഞാൻ അത് പരിശോധിക്കുകയാണ്, അടിയന്തിരമായി അത് കൈകാര്യം ചെയ്യും,” എന്ന് അദ്ദേഹം പറഞ്ഞു.
ഫിയാന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മിഖേൽ മാർട്ടിൻ ഗാവിന്റെ പിന്മാറാൻ തീരുമാനത്തെ പിന്തുണച്ചു.
ഗാവിന്റെ പിന്മാറ്റത്തോടെ, ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം രണ്ട് സ്ഥാനാർത്ഥികളിലേക്ക് ചുരുങ്ങി:
കാതറിൻ കോണോളി (സ്വതന്ത്ര, ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ)
ഹെതർ ഹംഫ്രീസ് (ഫൈൻ ഗേൽ)
ഗാവിന്റെ പിന്മാറ്റത്തിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്സ് പോളിൽ, കോണോളി 32% വോട്ടുമായി മുന്നിട്ടു നിൽക്കുകയായിരുന്നു, ഹംഫ്രീസ് 23% വോട്ടുമായി രണ്ടാം സ്ഥാനത്തും, ഗാവിൻ 15% വോട്ടുമായി മൂന്നാം സ്ഥാനത്തുമായിരുന്നു.
ഒക്ടോബർ 24, 2025-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥി മൈക്കിൾ ഡി. ഹിഗിൻസിന് പിൻഗാമിയായി അയർലൻഡിന്റെ പ്രസിഡന്റായി ചുമതലയേൽക്കും.
അയർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali