Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

ഡബ്ലിൻ :കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ റിപ്പബ്ലിക് ദിന ആഘോഷം

അയർലണ്ടിലെ വാകിൻസ്ടൗൺ, ഡബ്ലിനിൽ കേരള മുസ്ലിം കമ്മ്യൂണിറ്റി അയർലണ്ടിന്റെ (കെഎംസിഐ) ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാചരണം ആകർഷകമായ രീതിയിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ മുഖ്യാതിഥിയായി അയർലൻഡിലെ ഇന്ത്യൻ അംബാസഡർ ശ്രീ. അഖിലേഷ് മിഷ്റ പങ്കെടുക്കുകയും, റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.
*കലാപരിപാടികളും ഗാനമേളയും ആഘോഷത്തിന്റെ ഹൈലൈറ്റ്*
വർണ്ണശബളമായ കലാപരിപാടികളും മികവാർന്ന ഗാനമേളയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. കെഎംസിഐ അംഗങ്ങളുടെയും കുട്ടികളുടെയും പ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ നിറം നൽകി.
( a photo from the event)
കെഎംസിഐ സെക്രട്ടറി ശ്രീ ഫമീർ സി കെ യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ഔദ്യോഗിക പരിപാടിയിൽ ചെയർമാൻ ശ്രീ അനസ്. എം.സയ്യിദ് അധ്യക്ഷ പ്രസംഗം നിർവഹിച്ചു.അധ്യക്ഷ പ്രസംഗത്തിൽ കേരളത്തിലെ സ്വാതന്ത്യസമര സേനാനിയായ മുഹമ്മദ്‌ അബ്ദുറഹിമാൻ അവർകളെ പ്രേത്യേകം അനുസ്മരിച്ചു.മുഖ്യാതിഥി, ഇന്ത്യൻ അംബാസിഡർ ശ്രീ. അഖിലേഷ് മിഷ്റ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഭരണഘടനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനോടൊപ്പം കേരളം ഇന്ത്യയുടെ സംശുദ്ധ പരിച്ഛേദം ആണെന്നും  കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം മാതൃകയാക്കപ്പെടേണ്ടതാണെന്നും അഭിപ്രായപെട്ടു.കൂടാതെ ശ്രീമതി. റീത്തി മിശ്രയുടെ സാന്നിദ്ധ്യവും,കെഎംസിഐയുടെ പ്രവർത്തനത്തെ അവരുടെ സംഭാഷണത്തിൽ പ്രശംസിക്കുകയും ചെയ്തത് ചടങ്ങിന് ഭംഗി കൂട്ടി.
കെഎംസിഐ വൈസ് പ്രസിഡന്റ്‌ ശ്രീമതി ജാസ്മിൻ ഷറഫ്‌ നന്ദി പ്രകാശനം നിർവഹിച്ചു.
Regards
Mohammed Jesal
Media Coordinator
KMCI
Ireland

Kerala Muslim Community Ireland

ചെയർമാൻ
അനസ് സയ്യിദ് (087 322 6943)
സെക്രട്ടറി
ഫമീർ സി. കെ (089 409 0747)
error: Content is protected !!