Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

അനീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തീകരിക്കും, പൊതുദർശനം വെള്ളിയാഴ്ച കിൽക്കെനിയിൽ

കിൽക്കെനി: അയർലന്റിലെ കിൽക്കെനി മലയാളി അസോസിയേഷൻ അംഗവും, എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകനുമായ അനീഷ് ശ്രീധരന്റെ (38) പോസ്റ്റുമോർട്ടം നടപടികൾ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്ന് പൂർത്തീകരിക്കും.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോകുന്ന വിവരം കിൽക്കെനിയിലെ താൻ ജോലിചെയ്യുന്ന റെസ്റ്റോറന്റിൽ അറിയിക്കുന്നതിനായി പോകുന്ന വഴിയിൽ വാഹനം നിയന്ത്രണം വിട്ടു ഇടിച്ചുനിൽക്കുകയും, പാരാമെഡിക്കൽ സംഘം എത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നുമില്ല. കാർ ഓടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോർട്ടം, എംമ്പാം നടപടികൾക്കു ശേഷം മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കുന്നതും 28-ആം തീയതി വെള്ളിയാഴ്ച്ച 3 പി.എം. നു ഹൈന്ദവ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ശേഷം 4 പി.എം മുതൽ 8 പി.എം. വരെ പൊതുദർശനം കിൽക്കെനിയിലെ ജോൺസ്റ്റൺസ് ഫ്യൂണറൽ ഹോമിൽ ക്രമീകരിച്ചിട്ടുള്ളതുമാണ്.
 തുടർന്ന് വരും ദിവസങ്ങളിൽ തന്നെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള നടപടി ക്രമങ്ങൾക്കു ശേഷം മൃതശരീരം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
 അനീഷിന്റെ ഭാര്യ ജ്യോതിമോൾ ഷാജി, മക്കൾ 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ്വിക് എന്നിവർ സുഹൃത്തുക്കൾക്കൊപ്പം ഇന്ന് 1.30 പി . എം നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

അനീഷിന്റെ കുടുംബത്തെ സഹിയിക്കുന്നതിനായി ഭാര്യ ജ്യോതിയുടെ പേരിൽ gofundme – ഫണ്ട് റൈസിംഗ് ക്യാംപെയിനും അസോസിയേഷൻ ആരംഭിച്ചിട്ടുണ്ട്.

ലിങ്ക് ചുവടെ ചേർക്കുന്നു.
https://gofund.me/bf3a09b1

error: Content is protected !!