Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഐറിഷ് ട്രാവലറിന്റെ കൊലയാളിക്ക് ജീവപര്യതം തടവ് വിധിക്കപ്പെട്ടു

2017 മാർച്ചിൽ ഇന്ത്യയിലെ ഗോവയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഡാനിയൽ മക്ലാഫ്ലിന്റെ (Danielle McLaughlin) കേസിൽ വിചാരണ കഴിഞ്ഞ് എട്ടു വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചു. 31 വയസ്സുള്ള വികത് ഭഗത് (Vikat Bhagat), ഡാനിയലിന്റെ പീഡനവും കൊലപാതകവും നടത്തിയതായി കണ്ടെത്തപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

ഡോനെഗാലിലെ ബൺക്രാനയിൽ നിന്നുള്ള 28 വയസ്സുള്ള ഡാനിയൽ മക്ലാഫ്ലിൻനെ , 2017 മാർച്ചിൽ ഗോവയിലെ കനാക്കോണയിലെ ഒരു മൈതാനിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോളി ഉത്സവത്തിൽ പങ്കെടുത്തതിന് ശേഷം, അടുത്ത ദിവസം ഒരു കർഷകൻ ആണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്. മരണാനന്തര പരിശോധനയിൽ തലച്ചോറിന് ഗുരുതരമായ പരിക്കുകളും ശ്വാസനാളം മുറിവുകളും ആണ് മരണകാരണമാണെന്ന് സ്ഥിരീകരിച്ചു.

വികത് ഭഗത്, ഡാനിയലിന്റെ പരിചയക്കാരൻ ആയിരുന്നു, കുറ്റകൃത്യം നടന്നതിന് മണിക്കൂറുകൾക്കുള്ളിൽ വികത് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നിരുന്നാലും, ഇന്ത്യൻ നിയമ വ്യവസ്ഥയിലെ കാലതാമസം വിചാരണ എട്ടു വർഷം നീണ്ടു. 2025 ഫെബ്രുവരി 14-ന്, ദക്ഷിണ ഗോവയിലെ ജില്ലാ കോടതി ഭഗത് കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഫെബ്രുവരി 17-ന് ശിക്ഷ വിധിച്ചു. മരണശിക്ഷ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്.

ഡാനിയലിന്റെ കുടുംബം നീണ്ട വിചാരണ സമയത്ത് നിരവധി വെല്ലുവിളികൾ നേരിട്ടു. അവരുടെ അഭിഭാഷകൻ ഡെസ്മണ്ട് ഡൊഹർട്ടി മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ, “ഡാനിയലിന്റെ മരണത്തിൽ മറ്റ് ആരും കാരണക്കാർ അല്ല എന്നും; വികത് ഭഗത് മാത്രമാണ് അവളുടെ മനോഹരമായ ജീവിതം ക്രൂരമായി അവസാനിപ്പിച്ചത് എന്നും പറയുന്നു. ഈ  എട്ടു വർഷം നീണ്ട വിചാരണയിൽ നിരവധി തടസങ്ങളും പ്രശ്നങ്ങളും നേരിട്ടു, എല്ലാം ഡാനിയലിന്റെ വീട്ടിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെയുള്ള ഇന്ത്യയിൽ,” എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനത്തോടെ, ബ്രിട്ടീഷ്, ഐറിഷ് കോൺസുലർ സ്റ്റാഫുകളുടെ സഹായത്തോടെ, കുടുംബം സത്യത്തിനും നീതിക്കും വേണ്ടി കാത്തിരുന്നു. “ഡാനിയൽ അവളുടെ അവസാന ദിവസങ്ങൾ ചെലവഴിച്ച പ്രദേശം സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു, പക്ഷേ അത് വേദനാജനകമായിരുന്നുവെന്നും,” അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “ഇനി ഡാനിയൽ സമാധാനത്തോടെ വിശ്രമിക്കട്ടെ, കൂടാതെ അവളെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന വ്യക്തിക്ക് ലഭിച്ച ശിക്ഷയിൽ അവളുടെ ആത്മാവിന് ശാന്തി  ലഭിക്കട്ടെ എന്നും പ്രസ്താവനയിൽ  പറയുന്നു.”

ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, കുടുംബത്തിന്റെ സഹനത്തിനും ദൃഢനിശ്ചയത്തിനും പ്രശംസ അറിയിച്ചു. “അവരുടെ നഷ്ടത്തിന്റെ വേദനയെ കുറയ്ക്കാൻ ഒന്നും കഴിയില്ലെങ്കിലും, ഈ വിധി കുടുംബത്തിന് കുറച്ചെങ്കിലും ആശ്വാസം നൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,” ഹാരിസ് പറഞ്ഞു.

ഈ കേസിൽ, ഇന്ത്യൻ നിയമ വ്യവസ്ഥയിലെ കാലതാമസവും വെല്ലുവിളികളും, വിദേശികളായ കുടുംബങ്ങൾക്ക് നീതി നേടുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവയെ ശ്രദ്ധയിൽ കൊണ്ടുവരുന്നതാണ്. ഡാനിയൽ മക്ലാഫ്ലിന്റെ കുടുംബം, അവരുടെ സഹനവും ദൃഢനിശ്ചയവും കൊണ്ട്, നീതി നേടുന്നതിൽ വിജയിച്ചു, ഇത് മറ്റുള്ളവർക്ക് ഒരു വലിയ  പ്രചോദനമാണ്.

error: Content is protected !!