കോർക്ക്: (ജൂലൈ 31, 2025) അയർലൻഡ് Taoiseach (പ്രധാനമന്ത്രി) മൈക്കിൾ മാർട്ടിന്റെ കോർക്കിലുള്ള ഓഫീസിന് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെയാണ് ടേർണേഴ്സ് ക്രോസിലെ ഓഫീസിന്റെ ചുവരുകളിൽ ചുവപ്പും പച്ചയും സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘Pawn’, ‘Scum’, ‘MD’, ‘Traitor’ (രാജ്യദ്രോഹി) എന്നിങ്ങനെ എഴുതിയ നിലയിൽ കണ്ടെത്തിയത്.
ഈ വർഷം ജൂൺ 18-ന് സമാനമായ രീതിയിൽ ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് ‘Zionist Pawn’ എന്ന് ചുവരിൽ എഴുതുകയും, ഗാസയിലെ സാഹചര്യത്തിൽ സർക്കാരിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ഒരു നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. ഈ ആക്രമണവും പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു.
മൈക്കിൾ മാർട്ടിന്റെ ഓഫീസിലെ വക്താക്കൾ ഇത്തരം പ്രവൃത്തികളെ “ജനാധിപത്യ വിരുദ്ധം” എന്ന് വിശേഷിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. മുൻപ് വ്യക്തിപരമായ ഭീഷണികളും ഓഫീസിലേക്ക് ലഭിച്ചിരുന്നതായി വക്താക്കൾ അറിയിച്ചു.
പുതിയ ആക്രമണത്തെക്കുറിച്ച് ഗാർഡാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സാങ്കേതിക പരിശോധനകൾ നടത്തുകയും ദൃക്സാക്ഷികളുണ്ടെങ്കിൽ വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഐർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali