Headline
അയർലൻഡിൽ മോട്ടോർ ടാക്സ് ഡിസ്കുകൾ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല: പുതിയ നിയമം 2025-ൽ
ഡബ്ലിനിൽ മന്ന ഡ്രോൺ ഭക്ഷണ വിതരണം: സാങ്കേതികവിദ്യയുടെ പുതിയ മുഖം
യുകെയിലെ ആഷ്ബോണിൽ ചെറു വിമാനം തകർന്ന് രണ്ടു മരണം
ഡബ്ലിനിൽ മരുമകളുടെ ‘കുളിസീൻ’ പകർത്തിയതിന് 50,500 യൂറോ പിഴയും മൂന്ന് വർഷം ജയിലും
കൊച്ചി സ്വദേശി ബെലന്റ് മാത്യുവിന്റെ കാനഡ തിരഞ്ഞെടുപ്പ് പോരാട്ടം
ടിക്‌ടോക്കിന് 500 മില്യൺ യൂറോ പിഴ: ഡാറ്റാ ലംഘനം അയർലൻഡിലെ ടിക്‌ടോക്കേർസിനെ ആശങ്കയിലാഴ്ത്തുന്നു
ലിമറിക്കിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിന് 57,000 യൂറോ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
കോർക്കിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ: മലയാളി സമൂഹത്തെ ഞെട്ടിച്ച വിധി
നാവൻ ആശുപത്രിയിൽ മനപ്പൂർവം തെറ്റായ സ്കാൻ റിപ്പോർട്ടുകൾ നൽകിയെന്ന സൂചന, രോഗികൾ ആശങ്കയിൽ

നാവൻ ആശുപത്രിയിൽ മനപ്പൂർവം തെറ്റായ സ്കാൻ റിപ്പോർട്ടുകൾ നൽകിയെന്ന സൂചന, രോഗികൾ ആശങ്കയിൽ

മീത്ത് കൗണ്ടിയിലെ നാവനിലുള്ള ഔവർ ലേഡീസ് ആശുപത്രിയിൽ (Our Lady’s Hospital Navan) സ്കാൻ റിപ്പോർട്ടുകൾ തെറ്റായി നല്കിയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ, ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അന്വേഷണം ആരംഭിച്ചു. ഹോസ്പിറ്റലിൽ റേഡിയോളജി റിപ്പോർട്ടുകളിൽ, പ്രത്യേകിച്ച് ഒരു റേഡിയോളജിസ്റ്റ് നല്കിയിരുന്ന റിപ്പോർട്ടുകളിൽ സാധാരണയേക്കാൾ കൂടുതൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി രോഗികളെ വീണ്ടും ആശുപത്രിയിലേക്ക് വിളിപ്പിച്ച സംഭവം ഗൗരവമായ അന്വേഷണത്തിന് വഴിവെച്ചിരിക്കുന്നു. ആശുപത്രിയിലെ ഈ റേഡിയോളജിസ്റ്റിന്റെ റിപ്പോർട്ടുകളിൽ പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, ആരോഗ്യ സേവന വിഭാഗമായ എച്ച്എസ്ഇ (ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്) സമഗ്രമായ പരിശോധന ആരംഭിച്ചു.

സംഭവത്തിന്റെ പശ്ചാത്തലം

ഈ സംഭവത്തിൽ ബാധിതരായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടുവേദനയുമായി ആശുപത്രിയിലെത്തിയ അവർക്ക് രക്ത പരിശോധനയിൽ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതിന്റെ സൂചന ലഭിച്ചിരുന്നു. എന്നാൽ, സ്കാൻ ഫലങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാൽ “പ്രശ്നമില്ല” എന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് അയച്ചു. പിന്നീട്, സ്വകാര്യ എംആർഐ സ്കാനിൽ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ആറ് ആഴ്ച മുമ്പ് ആശുപത്രിയിൽ നിന്ന് വിളി ലഭിച്ചപ്പോഴാണ് യഥാർത്ഥത്തിൽ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നുവെന്ന് അവർ അറിഞ്ഞത്. “എന്നെ വീട്ടിലേക്ക് അയച്ചപ്പോൾ ജീവന് ഭീഷണിയായ അവസ്ഥയിലായിരുന്നു. ഇത് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ലെങ്കിൽ എന്തായിരിക്കും സംഭവിച്ചത്?” എന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ 10ന് ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്മെന്റ് അവർക്ക് ലഭിച്ചിട്ടുണ്ട്.

ആർസിഎസ്ഐ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഭാഗമായ നവാൻ ആശുപത്രിയുടെ വക്താവ് പറഞ്ഞതനുസരിച്ച്, ഗുണനിലവാര പരിശോധനയുടെ ഭാഗമായി സ്കാൻ റിപ്പോർട്ടുകളിൽ കണ്ടെത്തിയ പിഴവുകൾക്ക് പിന്നാലെ ബാധിതരായ എല്ലാ രോഗികളെയും ബന്ധപ്പെട്ടു കഴിഞ്ഞു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വിഷയം പ്രാദേശിക രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്. മീത്ത് പ്രദേശത്തെ ഡെപ്യൂട്ടി പീഡർ ടോയ്ബിൻ ഇത് “ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന സംഭവം” എന്ന് വിശേഷിപ്പിച്ചു. “നിരവധി രോഗികൾ എന്നെ ബന്ധപ്പെട്ട് അവരുടെ സ്കാനുകളെക്കുറിച്ച് ഭയം പ്രകടിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണം,” അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച സേവനങ്ങളും ജീവനക്കാരും ഉള്ള നവാൻ ആശുപത്രിയിൽ കൂടുതൽ നിക്ഷേപം വേണമെന്നും എമർജൻസി വിഭാഗം (A&E) അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം തടയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്എസ്ഇയുടെ പ്രതികരണത്തിൽ, നവാൻ ആശുപത്രിയിലെ എമർജൻസി വിഭാഗം 24/7 അക്യൂട്ട് മെഡിക്കൽ അസസ്മെന്റ് യൂണിറ്റാക്കി (AMAU) മാറ്റുന്നതിന് ഇപ്പോൾ നിശ്ചിത സമയപരിധി ഇല്ലെന്ന് വ്യക്തമാക്കി. എന്നാൽ, “അടച്ചുപൂട്ടൽ അടുത്ത ഘട്ടമാണ്” എന്ന സർക്കാർ നിലപാടിനെ ടോയ്ബിൻ വിമർശിച്ചു. ആശുപത്രിയെ രക്ഷിക്കാൻ മെയ് 17-18 തീയതികളിൽ നവാൻ ടൗൺ സെന്ററിൽ “സേവ് നവാൻ ഹോസ്പിറ്റൽ കാമ്പയിൻ” ധനസമാഹരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

HSE അവലോകനവും വിവാദവും

HSE-യുടെ അന്വേഷണം തുടരുകയാണ്—പിഴവുകളുടെ വ്യാപ്തിയോ റേഡിയോളജിസ്റ്റിന്റെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നാൽ, A&E അടയ്ക്കാനുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ ആശങ്ക വർധിക്കുന്നു.

ഇത്തരം തെറ്റുകൾ HSE യിൽ ഉള്ള  വിശ്വാസം തകർക്കുന്നു, “A&E അടച്ചാൽ, സഹായത്തിന് മണിക്കൂറുകൾ അകലെയുള്ള ഡബ്ലിൻ ഹോസ്പിറ്റലില് അല്ലെങ്കിൽ ദ്രോഹെഡ ഹോസ്പിറ്റലിൽ പോകേണ്ടി വരും, ഇത് പെട്ടെന്ന് ചികിൽസ കിട്ടേണ്ട രോഗികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.

HSE-യുടെ Smaller Hospitals Framework-ന് കീഴിൽ ED പുനർനിർമാണം നേരിടുന്ന ഒമ്പത് ആശുപത്രികളിൽ അവസാനത്തേതാണ് നാവൻ.

“എത്ര പേർക്കാണ് തെറ്റായ നിർണയം ലഭിച്ചത്? ഒരാളുടെ പിഴവാണോ അതോ സിസ്റ്റം പരാജയമോ?” എന്ന ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.