Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

കെറി കൗണ്ടിയിലെ ബ്രോസ്‌ന ഗ്രാമം: വൈദ്യുതി, വെള്ളം ഇല്ലാതെ ഒരു ആഴ്ച്ചത്തോളം

കെറി കൗണ്ടിയിലെ ബ്രോസ്‌ന ഗ്രാമവാസികൾ, കഴിഞ്ഞ ശനിയാഴ്ച മുതൽ വൈദ്യുതിയും വെള്ളവും നഷ്ടപ്പെട്ട അവസ്ഥയിൽ. പ്രാദേശിക നഴ്‌സായ ലിസ കോക്‌സ് (52) ബുധനാഴ്ച റേഡിയോ കെറിയിൽ പറഞ്ഞത് ഈ ദുരിതം കൂടുതലും പ്രായമായ ആളുകളെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഇ.എസ്.ബി. നെറ്റ്‌വർക്ക്സ് പ്രകാരം, പ്രദേശത്തെ ചില വീടുകൾക്ക് വൈദ്യുതി ഈ വെള്ളിയാഴ്ച വരെ വീണ്ടെടുക്കാനാകില്ല.

വെള്ളവിതരണത്തിനായുള്ള ശ്രമങ്ങൾ ഇനിയും തുടരുന്നു
വെള്ളവിതരണം പുനസ്ഥാപിക്കുന്നതിനായി Uisce Éireann കൊണ്ടുവന്ന ഒരു ജെനറേറ്റർ ചൊവ്വാഴ്ച തകരാറിലായതോടെ സ്ഥിതി മോശമായി. ബുധനാഴ്ച പുതിയ ജെനറേറ്റർ സ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു, എന്നാൽ ഗ്രാമവാസികൾ ജലത്തിനായി മഞ്ഞ് ഉരുക്കുക ആണ് ഇപ്പോൾ ചെയ്യുന്നത്.

Sitka spruce വർഗ്ഗത്തിൽപ്പെട്ട മരംകൾ വൈദ്യുതി ലൈനുകളിൽ വീണതും മഞ്ഞിന്റെ കാഠിന്യം കൂട്ടിയതുമൂലം ഗ്രാമം പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട  നിലയിൽ ആണ് ഇപ്പോളും ഉള്ളത് . ഡീസൽ ജെനറേറ്റർ ഉപയോഗിച്ച് ഗ്രാമവാസിയായ  ലിസ കോക്‌സ് ഗ്രാമവാസികളുടെ ഫോണുകൾ ചാർജ് ചെയ്തും , അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുണ്ട് .

പരാമെഡിക്കായ  ലിസയുടെ ഭർത്താവ്  ദിവസംവും  ഫോർ വീൽ ഡ്രൈവ് വാഹനം ഉപയോഗിച്ചാണ് ജോലിക്ക് പോകുന്നത്. സാധാരണ വാഹനങ്ങളുള്ളവർക്ക് ഗ്രാമത്തിലേക്കും ഗ്രാമത്തിൽ നിന്നുമുള്ള യാത്ര അസാധ്യമാണ്. വഴികൾ  തുറന്നിടുന്നതിനായി പ്രാദേശിക ട്രാക്ടറുകൾ ദിവസവും ശ്രമിക്കുന്നുണ്ട് .

വൈദ്യുതിയും ഭക്ഷണവും എത്തിക്കുന്നദിൽ  പരാജയം
ഇ.എസ്.ബി. സമീപ പ്രദേശമായ  അബ്ബിഫീൽഡിൽ നിന്നും  ന്യൂകാസിൽ വെട്സ്ലുള്ള ഹോട്ടലുകളിൽ ഭക്ഷണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, അവിടേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

ബ്രോസ്‌നയിലെ ഈ ദുരിതാവസ്ഥ പ്രദേശവാസികൾക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്.

error: Content is protected !!