ഡബ്ലിനിലെ ഡോൾഫിൻസ് ബാർനിൽ, ക്രംലിൻ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റാറ്റിക് സേഫ്റ്റി സ്പീഡ് ക്യാമറ 2025 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഗാർഡ (അയർലണ്ടിലെ പോലീസ് സേന) അറിയിച്ചു. ഈ ക്യാമറ മാക്സോൾ ഗാരേജിന് സമീപം ക്രംലിൻ റോഡിൽ, ഡോൾഫിൻസ് ബാർന് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുണ്ട്. നിർദ്ദിഷ്ട വേഗപരിധി കവിഞ്ഞ് വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഓഗസ്റ്റ് 1 ഉച്ചയ്ക്ക് 12 മണി മുതൽ നിയമനടപടികൾ നേരിടേണ്ടി വരും.
ഡോൾഫിൻസ് ബാർനിലെ ഈ റോഡ്, കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ മാരകവും ഗുരുതരവുമായ അപകടങ്ങളുടെ ഡാറ്റ, വേഗതയുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൂടാതെ പ്രാദേശിക ജനങ്ങളുടെ അഭിപ്രായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലം ക്യാമറ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുത്തത്. 2023 നവംബറിൽ ഡോൾഫിൻസ് ബാർന് പാലത്തിൽ സൈക്കിൾ യാത്രക്കിടെ മരണപ്പെട്ട ബ്രസീലിയൻ കെയർ വർക്കർ ജോസിലൈൻ റിബൈറോയുടെ കുടുംബം ഈ പ്രദേശത്ത് റോഡ് സുരക്ഷ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. UCD WeCount Traffic Impact ഡാറ്റാ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ സ്പീഡ് സർവേകൾ, ഈ പ്രദേശത്ത് മണിക്കൂറിൽ 100-ലധികം കാറുകൾ വേഗപരിധി ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു.
ശിക്ഷാ നടപടികൾ
വേഗപരിധി ലംഘിക്കുന്നവർക്ക് ഫിക്സഡ് ചാർജ് നോട്ടീസ് (FCN) മുഖേന ശിക്ഷ നൽകും. നിലവിലെ FCN പ്രകാരം 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും ലഭിക്കും. ഈ ക്യാമറ റോഡിന്റെ ഇരുദിശകളിലും വാഹനങ്ങളുടെ വേഗത നിരീക്ഷിക്കും.
ഡബ്ലിൻ സിറ്റി കൗൺസിൽ ഈ സംരംഭത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. “ഡബ്ലിൻ സിറ്റി കൗൺസിൽ ഏരിയയിൽ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ സ്റ്റാറ്റിക് സ്പീഡ് ക്യാമറയുടെ സ്ഥാപനത്തിനും പ്രാരംഭ പ്രവർത്തനത്തിനും ഞങ്ങൾ ഗാർഡയുമായി അടുത്ത് പ്രവർത്തിച്ചു,” “റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി ഞങ്ങൾ തുടർന്നും ഗാർഡയുമായി സഹകരിക്കും.” എന്ന് കൗൺസിൽ വക്താവ് പറഞ്ഞു.
ദേശീയ പദ്ധതിയുടെ ഭാഗം
ഈ ക്യാമറ, അയർലണ്ടിൽ സ്ഥാപിക്കപ്പെടുന്ന ഒമ്പത് പുതിയ സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിൽ ഒന്നാണ്. മറ്റ് ക്യാമറകൾ ഗാൽവേ (N59), വാട്ടർഫോർഡ് (N25), വിക്ലോ (R772), ഡോണഗൽ (N13), കാർലോ (N80), മായോ (N17), കോർക്ക് (N22), ലിമറിക്ക് (N69) എന്നിവിടങ്ങളിൽ സ്ഥാപിക്കപ്പെടും. ഈ ക്യാമറകൾ ഗാർഡ ബജറ്റിൽ നിന്ന് 2.4 മില്യൺ യൂറോ ചെലവിൽ ആണ് സ്ഥാപിക്കപ്പെടുന്നത് . 2025-ലെ ബജറ്റിൽ 100 പുതിയ സ്റ്റാറ്റിക് ക്യാമറകൾക്കായി 9 മില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്.
അയർലഡിലെ എല്ലാ സ്പീഡ് ക്യാമറകളുടെയും ലൊക്കേഷൻ മനസിലാക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ. irishspeedtraps
ഐർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali