Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ സുവിശേഷയോഗം ഓഗസ്റ്റ് 19 മുതല്‍ 24 വരെ

അയര്‍ലന്‍റ് : കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 19 മുതല്‍ 24 വരെ അയര്‍ലന്‍റിന്‍റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നതാണ്.
ഓഗസ്റ്റ് 19ന്  Galway-യിലും, 20ന്  Cavan-ലും, 21നു   Wexford-ലും, 23നു  Cork-ലും, 24ന്  Dublin-ലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും  Retd. BSNL ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. V. C. മാത്യൂസ് തിരുവചനസന്ദേശം നല്‍കുന്നതാണ് .
കാല്‍വറിയില്‍ കര്‍ത്താവായ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ക്കായി മരിച്ച് ഉയര്‍ത്തെഴുന്നേറ്റതു മൂലമാണ് ക്രൈസ്തവ മാര്‍ഗ്ഗം ഉളവായത്. ദൈവീക സമാധാനവും നിത്യജീവനുമാണ് ഈ മാര്‍ഗ്ഗത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ലക്ഷ്യം. സഭയോ സമുദായമോ മാറാതെ ക്രിസ്തു തരുന്ന ദൈവീക സ്നേഹവും  ഹൃദയവിശുദ്ധിയും പ്രാപിച്ചു സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശികളായിത്തീരാമെന്ന നിര്‍മ്മല സുവിശേഷമാണ് ഈ കൂട്ടായ്മ പഠിപ്പിക്കുന്നത്.
യേശുക്രിസ്തുവിന്‍റെ നിര്‍മ്മലസുവിശേഷം കേള്‍ക്കുവാന്‍ ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു.

 

For more details: www.calvaryministry.net
+353 87 218 2948

error: Content is protected !!