17
Oct
അയർലണ്ടിൽ താമസിക്കുന്ന എല്ലാവർക്കും IRP (Irish Residence Permit) കാർഡ് പുതുക്കുന്നതിനായി ഇനി ഗാർഡ സ്റ്റേഷനുകളിൽ പോകേണ്ടതില്ല. നവംബർ 4, 2024 മുതൽ, എല്ലാ IRP കാർഡ് പുതുക്കലുകളും Immigration Service Delivery (ISD) Registration Office ഓൺലൈനായി മാത്രം കൈകാര്യം ചെയ്യും. ഇത് Garda National Immigration Bureau (GNIB) നിന്ന് ISD-യിലേക്ക് മുഴുവനായും ഉത്തരവാദിത്തം കൈമാറുന്നതായി നീതിന്യായ വകുപ്പ് അറിയിച്ചു. പുതുക്കലുകൾക്ക് ഓൺലൈൻ പോർട്ടൽ ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ, രാജ്യത്ത് ഏത് കൗണ്ടിയിൽ താമസിക്കുന്നവർക്കും ISD ഓൺലൈൻ പോർട്ടൽ (https://inisonline.jahs.ie/user/login) വഴി IRP കാർഡ് പുതുക്കാൻ അപേക്ഷിക്കാം. മുൻപ്, ഡബ്ലിൻ, കോർക്ക്, ലിമറിക്ക്, മീത്ത്, കിൽഡെയർ, വിക്ക്ലോ എന്നിവിടങ്ങളിലെ താമസക്കാർക്ക് മാത്രം ഓൺലൈൻ പുതുക്കൽ ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ള. അപേക്ഷ സമർപ്പിക്കൽ സമയം നിലവിലെ IRP കാർഡിന്റെ കാലാവധി തീരുന്നതിന് 12 ആഴ്ച മുമ്പ് അപേക്ഷകൾ സമർപ്പിക്കാം. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുന്നതും അത്യാവശ്യമാണ്. അപേക്ഷയുടെ പുരോഗതി സംബന്ധിച്ച അപ്‌ഡേറ്റുകൾ…