Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

സ്ലൈഗോയിൽ വൻ മണിചെയിൻ തട്ടിപ്പ് ,നിരവധി മലയാളികൾക്ക് പണം നഷ്ടപ്പെട്ടതായി സൂചന … ഗാർഡ അന്വേഷണം ആരംഭിച്ചു.

സ്ലൈഗോ :സ്ലൈഗോയിലും പരിസരപ്രദേശങ്ങളിലുമായി ‘ബിസിനെസ്സ് പ്ലാൻ’ എന്ന വ്യാജേന വൻ മണി ചെയിൻ തട്ടിപ്പു അരങ്ങേറിയതായി സൂചന.മോർട്ടഗേജിനായി വച്ചിരുന്ന തുക മുതൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സ്വരുക്കൂട്ടിയിരുന്ന തുക വരെ നഷ്ടമായതായി തുക നഷ്ടപ്പെട്ടവർ പറയുന്നു,തിരികെ ചോദിച്ചവർക്കു ഭീഷണിയും ലഭിച്ചു

അയർലണ്ടിലെ പ്രമുഖ പത്രങ്ങളായ independent.ie യും സ്ലൈഗോ ചാംപ്യൻ പത്രവുമാണ് തട്ടിപ്പു പുറത്തു കൊണ്ടുവന്നത് .റിപ്പോർട്ടർ ജെസീക്ക ഫാരിയുടെ മുഴുപേജ് റിപ്പോർട്ടിൽ തട്ടിപ്പിന്റെ വിശദാംശങ്ങളുണ്ട് .7000 യൂറോ ‘ഇൻവെസ്റ്റ് ‘ ചെയ്ത ഒരു വ്യക്തി ‘ഗ്യാരന്റീഡ് റിട്ടേൺ’ ലഭിക്കും എന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചത് .വാഗ്ദാനം ചെയ്ത ഒരു തുകയും ലഭിക്കാതെ വന്നതോടെ മുടക്കുമുതൽ തിരികെ ആവശ്യപ്പെട്ട ഇദ്ദേഹത്തിനോട് , മിഡിൽ  ഈസ്റ്റിലെ ഒരുപ്രത്യക മതവിഭാഗത്തില്പെട്ടവരാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത് ,അവരോടു കളിച്ചു തടി കേടാക്കാൻ നിൽക്കണ്ട എന്ന ഭീഷണിയാണ് തിരികെ ലഭിച്ചത് .പണം ലഭിക്കാതെ വന്നതോടെ ലോൺ എടുത്താണ് ഇദ്ദേഹം മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനു പണം കണ്ടെത്തിയത്.

ബിസിനസിന്റെ ‘ട്രയിനിങ് സെഷന് ‘ വേണ്ടി കുറഞ്ഞത് 2  തവണ എങ്കിലും ഒരു പശ്ചിമേഷ്യൻ രാജ്യത്തേക്ക് അയർലണ്ടിൽനിന്നും ആളുകളെ തട്ടിപ്പു നടത്തിയ വ്യക്തി കൊണ്ടുപോയിട്ടുണ്ട് ,പക്ഷെ തുക മുടക്കിയത് കമ്പനി അല്ല ,പങ്കെടുത്തവരാണെന്നു മാത്രം.യാതൊരു ട്രെയിനിങ്ങും ഇല്ലെന്നു മാത്രമല്ല ശബ്ദവും വെളിച്ചവും ഉപയോഗിച്ചുള്ള കോലാഹലം മാത്രമാണെന്ന് പങ്കെടുത്ത ഒരു വ്യകതി പറഞ്ഞു,900 ത്തിൽപ്പരം യൂറോ വിമാനക്കൂലിയായും ,താമസത്തിനായും ഇവർക്ക് ചിലവുണ്ട് ,ആദ്യം മുടക്കിയ 7000 യൂറോക്ക്‌ പുറമെയാണിത് .ഫഹദ് ഫാസിലിന്റെ Trance മൂവിക്കു സമാനമായ അനുഭവമാണ് ലഭിച്ചതെന്നു പങ്കെടുത്തവർ പറയുന്നു.

അയർലണ്ടിൽ വിവിധ ഗ്രൂപ്പ്കളായി  പ്രവർത്തിക്കുന്ന ഇവരുടെ ‘ബിസിനസിൽ ‘ സ്ലൈഗോയിലും പരിസരങ്ങളിലുമായി 22 തിൽപ്പരം വ്യക്തികൾ പണം മുടക്കിയിട്ടുണ്ട്.ഭർത്താവും,ഭാര്യയും പോളിസികൾ എടുത്ത വകയിൽ 14000ത്തില്പരം യൂറോ നഷ്ടമായവരും ഉണ്ട് .സുഹൃത്തുക്കളേ നിർബന്ധിച്ചു ചേർത്ത വകയിൽ ആജന്മ ശതുക്കളായ കഥകൾ വേറെയും .

ഇതുവരെ 3 പരാതികൾ ഗാർഡക്കു ലഭിച്ചതായാണ് അറിയുന്നതു ,വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതി നല്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട് .

തട്ടിപ്പിന് അയർലണ്ടിൽ നേതൃത്ത്വം നൽകിയ വ്യക്തി ഒരിക്കലും നേരിട്ടു പണം വാങ്ങിയിരുന്നില്ല പകരം മിഡിൽ ഈസ്റ്റിലെയോ ,ഇന്ത്യയിലെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നതു് ,ഈ തുകക്ക് റെസിപ്റ്റും നൽകിയിരുന്നില്ല.

ഇവരുടെ സ്‌കീമിൽ ചേരുന്നവരോട് ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചേർക്കാൻ നിർബന്ധിച്ചിരുന്നു ,ആളുകളെ ചേർത്തില്ലെങ്കിൽ ബിസിനെസ്സ് വളരില്ലത്രേ ! നിക്ഷേപിക്കാൻ ഇത്രയും തുക ഇല്ലെന്നു പറഞ്ഞവർക്കും ഇവർ തന്നെ പരിഹാരം നിർദേശിച്ചു ,ഒരു ക്രെഡിറ്റ്  കാർഡ് എടുത്തു അതിൽ നിന്ന് തുക പിൻവലിച്ചാൽ മതിയത്രെ!

പിരമിഡ് സ്കീമുകൾ നിയമവിരുദ്ധമാണ്

അയർലണ്ടിലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ  2007-ലെ സെക്ഷൻ 65 പ്രകാരം, ഒരു പിരമിഡ് സ്കീം സ്ഥാപിക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും ,പ്രോത്സാഹിപ്പിക്കുന്നതും, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അതിൽ പങ്കെടുക്കുന്നതും അയർലണ്ടിൽ നിയമവിരുദ്ധമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ, ഒരു ഓപ്പറേറ്റർ, പ്രൊമോട്ടർ അല്ലെങ്കിൽ പിരമിഡ് സ്കീമിൽ പങ്കെടുക്കുന്നയാൾ എന്നിവർക്ക് 150,000 യൂറോ വരെ പിഴയോ അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

The Competition and Consumer Protection Commission (CCPC) ഉം പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .ഇത്തരം സ്കീമുകളിൽ പണം നഷ്ട്മായവരോ ,ഇതേപ്പറ്റി അറിവുള്ളവരോ 01-4025555  നമ്പറിൽ CCPCയെ അറിയിക്കാൻ കമ്മീഷൻ അഭ്യർത്ഥിച്ചു.
CCPC യെ ബന്ധപ്പെട്ട റിപ്പോർട്ടറോട് വ്യക്തിഗത കേസുകളിൽ പ്രതികരിക്കാറില്ലെന്നു കമ്മീഷൻ വ്യക്തമാക്കി .എല്ലാ മണി ചെയിൻ തട്ടിപ്പുകളും വിവിധ പേരുകളിലാണ്  പ്രവർത്തിക്കുന്നതെങ്കിലും പ്രവർത്തന രീതി ഒന്നാണ് .പുതിയ ആളുകളെ ചേർത്തെങ്കിൽ മാത്രമേ ഓപ്പറേറ്റേഴ്‌സ്നു പണം ലഭിക്കുന്നുള്ളൂ കാരണം ഇവർ യാഥാർത്ഥത്തിൽ യാതൊരു ബിസിനസും ചെയ്യുന്നില്ല ,ചൈനയിൽ നിന്ന് ലഭിക്കുന്ന ചില ഉൽപ്പന്നങ്ങൾ കൂടിയ വിലക്ക് വിൽക്കുന്നതു ഒഴിച്ച് .ചേരുന്ന എല്ലാവര്ക്കും പണം സമ്പാദിക്കണമെങ്കിൽ ചെയിൻ ഒരിക്കലും മുറിയാൻ പാടില്ല  ,പക്ഷെ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല ,എല്ലാ സ്കീമുകളും ഒരു ഘട്ടത്തിൽ നിലക്കും ,ആ സമയത്തു ഓപ്പറേറ്റേഴ്‌സ്നെ ബന്ധപ്പെടാൻ സാധിക്കില്ല ,കമ്മീഷൻ വിശദീകരിച്ചു .
ഇൻവെസ്റ്റ്മെന്റ് പ്രൊഡക്ടുകൾ അയർലണ്ടിൽ വിൽക്കുന്ന, കമ്പനികളോ വ്യക്തികളോ സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ അനുവാദത്തോടുകൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു ,അവരുടെ പ്രവർത്തങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ നിരീക്ഷണത്തിലും ആയിരിക്കും (Authorisation & regulation by central bank of Ireland ).സെൻട്രൽ ബാങ്കിന്റെ ഓൺലൈൻ രെജിസ്റ്ററിൽ നിയമാനുസരണം പ്രവർത്തിക്കുന്ന കമ്പനികളുടെ വിവരങ്ങൾ പൊതുജങ്ങൾക്കു തിരയാവുന്നതാണ് .

ഏതെങ്കിലും വ്യക്തി അറിഞ്ഞോ അറിയാതെയോ ഒരു മണി ചെയിൻ / പോൺസി / പിരമിഡ് സ്‌കീമിന്റെ ഭാഗമായാൽ എത്രയും വേഗം അടുത്തുള്ള ഗാർഡ സ്റ്റേഷനെയോ CCPC യെ ബന്ധപ്പെടാൻ കമ്മീഷൻ അഭ്യർത്ഥിച്ചു .

(ഗാർഡ / CCPC അന്വഷണത്തിന്റെ പരിധിയിൽ ഉള്ള കേസ് ആയതിനാൽ പേരുകൾ നല്കാൻ നിർവാഹമില്ല -എഡിറ്റർ )

error: Content is protected !!