Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

അയർലൻഡിൽ വാട്ടർ ചാർജ് തിരികെ വരുന്നു: അമിത ഉപയോഗത്തിന് വാർഷിക പരിധി €500

പ്രതിഷേധം മൂലം എട്ട് വർഷം മുമ്പ് നിർത്തിവച്ച ഗാർഹിക ജല ഉപയോഗ ചാർജ് അയർലൻഡ് വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്ന് സൂജന. ഭവന നിർമാണ വകുപ്പ് 2025 മുതൽ ഈ നയം നടപ്പാക്കാൻ പദ്ധതിയിടുന്നതായാണ് അറിയാൻ കഴിഞ്ഞത്. വാർഷിക ജല അനുവദനീയത കവിയുന്ന വീടുകൾക്ക് പരമാവധി €500 വരെ ഈടാക്കും. ജല നഷ്ടം തടയാനും ചോർച്ച പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം, അയർലൻഡിലെ മലയാളി സമൂഹം ഉൾപ്പെടെയുള്ളവർക്കിടയിൽ ചർച്ചയായിരിക്കുന്നു, 2014-ലെ ജല ചാർജ് സമരങ്ങൾ ആലുകള്ക്ക് ഇപ്പോഴും ഓർമയുണ്ട്.

നയത്തിന്റെ അടിസ്ഥാനം

2017-ലെ വാട്ടർ സർവീസസ് ആക്ട് പ്രകാരം, ഒരു വീട്ടിന് വർഷം 2,13,000 ലിറ്റർ ജലം അനുവദനീയമാണ്—ശരാശരി ഉപയോഗമായ 1,25,000 ലിറ്ററിന്റെ 1.7 മടങ്ങ്. ഇതിനപ്പുറം ഉപയോഗിക്കുന്നവർക്ക് ചാർജ് ബാധകമാകും. 2014-16-ൽ പൊതു ബില്ലിംഗിനെതിരായ പ്രക്ഷോഭം മൂലം ഈ നിയമം നടപ്പാക്കാതിരുന്നെങ്കിലും, ഇപ്പോൾ “അസാധാരണമായി വലിയ” ഉപയോഗമുള്ള വീടുകളെ ലക്ഷ്യമിട്ട് നടപ്പാക്കലിന് “ഉയർന്ന മുൻഗണന”യുണ്ടെന്ന്പറയപ്പെടുന്നു. €500-ന്റെ പരിധി—€250 ജലത്തിനും €250 മലിനജലത്തിനും എന്നിങ്ങനെ ആണ് കണക്ക് കൂട്ടുന്നത്.

നടപ്പാക്കലും നിലവിലെ സ്ഥിതിയും

2016-ൽ ഓയ്‌റാക്ടാസ് വാട്ടർ കമ്മിറ്റി പൊതു ചാർജ് ഉപേക്ഷിച്ച് പണം തിരികെ നൽകിയിരുന്നു. എന്നാൽ, Uisce Éireann 8,80,000-ലധികം വീടുകളിൽ മീറ്ററുകൾ നിലനിർത്തി, ഓരോ വർഷവും  ഉപയോഗം നിരീക്ഷിക്കുന്നു.

മലയാളി സമൂഹത്തിന്റെ പ്രതികരണം

ഡബ്ലിനിലും കോർക്കിലും താമസിക്കുന്ന മലയാളികൾക്ക് ഈ വാർത്ത സമ്മിശ്ര വികാരമാണ്. “കേരളത്തിൽ കൂടുതൽ പേർക്കും സ്വന്തം ആയി കിണർ ഉള്ളത് കാരണം  ജലം സൗജന്യമാക്കുന്നു, ഇവിടെ അത് പറ്റില്ല ,” എന്ന് കോർക്കിലെ നഴ്‌സ് പ്രിയ മാത്യു പറഞ്ഞു. “പക്ഷേ, വെള്ളത്തിന്റെ ചോർച്ച ഞങ്ങളുടെ കുറ്റമല്ലെങ്കിൽ €500 കടുത്തതാണ്.” വലിയ കുടുംബങ്ങൾക്കും വാടകക്കാർക്കും ഇത് കടുത്ത തീരുമാനം ആയേക്കാം.

മലയാളി പ്രവാസികൾക്ക്, കേരളത്തിന്റെ ജല സമൃദ്ധിയിൽ നിന്ന് വ്യത്യസ്തമായ ഈ നിയന്ത്രണങ്ങൾ ഒരു ഓർമപ്പെടുത്തലാണ്.

error: Content is protected !!