അയർലൻഡിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ വ്യക്തിയും ഹോളി ഗ്രെയിൽ റെസ്റ്റോറന്റിന്റെ ഉടമയുമായ ബിജു വറവുങ്കൽ (53) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യായാമത്തിനായി ജിമ്മിൽ പോയി മടങ്ങിയെത്തിയ ഉടനെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. അടിയന്തിര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വാട്ടർഫോർഡ് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.
പാചകരംഗത്തെ നിറസാന്നിധ്യം
പാലാ ഭരണങ്ങാനം, ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമായ ബിജു, 30 വർഷത്തിലേറെ നീണ്ട പാചകജീവിതത്തിലൂടെ അയർലൻഡിലെ പ്രവാസികൾക്കിടയിൽ വളരെ പ്രിയങ്കരനായിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി വെക്സ്ഫോർഡ് മേഖലയിലെ ഭക്ഷണപ്രേമികൾക്ക് ബിജു സുപരിചിതനായിരുന്നു. എനിസ്കോർത്തി, വെക്സ്ഫോർഡ് ടൗൺ, ബല്ലിൻഡാഗിൻ, ഗോറി, ന്യൂ റോസ് എന്നിവിടങ്ങളിലെ ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റുകൾ ബിജുവിന്റെ നേതൃത്വത്തിൽ വളരെ വേഗം ശ്രദ്ധേയമായി. വൈവിധ്യമാർന്നതും രുചികരവുമായ വിഭവങ്ങൾ നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു.
പാചകത്തിന് പുറമെ, സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും ബിജു സജീവമായിരുന്നു. എനിസ്കോർത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൗസ്, ബാൺടൗൺ ബാഡ്മിന്റൺ ക്ലബ്ബ് തുടങ്ങിയ നിരവധി പ്രാദേശിക സംഘടനകൾക്കും ക്ലബ്ബുകൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.
ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ, അർച്ചന.
അയർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s Facebook: https://www.facebook.com/irelandmalayali












