അയർലൻഡിലെ ഒരു കടയിൽ ഇന്ത്യൻ രൂപ നൽകി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ച ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യക്കാരനെ വിവാഹം കഴിച്ച ഐറിഷുകാരിയായ യുവതിയാണ് ഈ രസകരമായ പരീക്ഷണം നടത്തിയത്. Hello Accentmade എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അയർലൻഡ് മലയാളിയുടെ ഇൻസ്റ്റാഗ്രാം പേജും ഈ വീഡിയോയിൽ ഒരു കൊളാബോറേറ്റർ ആണ്.
“അയർലൻഡിലെ ഒരു ഇന്ത്യൻ കടയിൽ രൂപ കൊണ്ട് സാധനങ്ങൾ വാങ്ങാൻ ഞാൻ ശ്രമിച്ചു” എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ തുടങ്ങുന്നത്. “ഞാൻ ഏഷ്യൻ കടയിൽ പോയി ഈ രൂപകൾ ഉപയോഗിച്ച് അയർലൻഡിൽ സാധനങ്ങൾ വാങ്ങാൻ പോകുകയാണ്. അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് നോക്കാം,” എന്ന് യുവതി പറയുന്നു.
തുടർന്ന് അവർ കടയിൽ പ്രവേശിച്ച് സാധനങ്ങൾ വാങ്ങുന്നതും, പിന്നീട് 500 രൂപ, 20 രൂപ തുടങ്ങിയ ഇന്ത്യൻ കറൻസി നോട്ടുകൾ കടയുടമയ്ക്ക് നൽകുന്നതും വീഡിയോയിൽ കാണാം. തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ കടയുടമ ചിരിച്ചുകൊണ്ട് “ഇതെവിടെ നിന്ന് കിട്ടി?” എന്ന് ചോദിക്കുന്നു.
View this post on Instagram
തന്റെ പ്രതികരണം റെക്കോർഡ് ചെയ്യുകയാണെന്ന് കടയുടമയ്ക്ക് കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഈ തമാശ നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചിരിയും പ്രതികരണങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
അയർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY? Facebook: https://www.facebook.com/irelandmalayali