Dublin. ഫൈൻ ഗെയിൽ പാർട്ടി യുടെ നോർത്ത് ഡബ്ലിനിലേ ലോക്കൽ ഇലെക്ഷൻ സ്സ്ഥാനാർഥിയാണ് ലിങ്ക്വിൻസ്റ്റർ മറ്റത്തിൽ മാത്യു എന്ന മലയാളി.
kilmore നു അടുത്തായി പാർട്ടി പ്രവർത്തകരുമായി തന്റെ ഇലെക്ഷൻ പോസ്റ്ററുകൾ തൂക്കുന്നതിനിടയിൽ 4 ഐറിഷ് പൗരന്മാർ എത്തുകയുംപോസ്റ്ററുകൾ താഴെ ഇറക്കണമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. പിന്നീട് ഇവരിൽ നിന്നും പുലഭ്യ വാക്കുകളും വർഗീയമായുള്ള അധിക്ഷേപവും നേരിടേണ്ടി വന്നു.
കഴഞ്ഞ 20 വർഷക്കാലമായി അയർലണ്ടിൽ healthcare ഇൽ ജോലി ചെയ്യുകയാണ് ലിങ്ക്വിൻസ്റ്റർ മറ്റത്തിൽ മാത്യു . ഭൂരിഭാഗം വരുന്ന ജനങ്ങൾ തന്നെ സ്വീകരിക്കുന്നുണ്ടെന്നും, സൗമ്യമായും സ്നേഹത്തോടെയും മാത്രമേ പെരുമാറിയിട്ടുള്ളു എന്നും അതിനാൽ ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമായി കാണാൻ ആണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യം ഇതുവരെ ഗാർഡ ഇൽ പരാതിപ്പെടാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് മറ്റത്തിൽ മാത്യു വിന്റെ ഉത്തരം ഇങ്ങനെ ..
“ഞാൻ പോസ്റ്റർ താഴ്ത്തിക്കോളാം എന്ന് ഞാൻ അവരോട് വിനീതമായി പറഞ്ഞു. പോസ്റ്റർ താഴ്ത്തിയതിന് ശേഷം ഞാൻ മറ്റൊരു സ്ഥലത്തേക്കു പ്രചാരണത്തിനായി പോവുകയും ചെയ്തു. ഇതിൽ എനിക്ക് സങ്കടമോ ആരോടെങ്കിലും ദേഷ്യമൊ ഇല്ല”
ഇതിനു ശേഷം വിവിധ പാർട്ടികളിലെ സ്ഥാനാർത്തിമാരായ, ജാനറ്റ് ഹോർണർ (green party councillor -north inner city )
ടാന്യ ഡോയിൽ (fingal county council )
സൂസി ഡെനിയി (fianna Fáil- Limerick city north) എന്നിവർക്കും പ്രചാരണത്തിനിടെ സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു.