അയർലണ്ട് റോഡുകളിൽ പുതിയ ‘സ്മാർട്ട്’ സ്പീഡ് ക്യാമറകൾ

നൂറുകണക്കിന് ഡ്രൈവർമാർ പിടിയിലാകും

ഗാൾവേയിലെ ഒരു റോഡിൽ ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കുന്നതിനായി Gardaí യുടെ പുതിയ ‘സ്മാർട്ട്’ സ്പീഡ് ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ചു. കൗണ്ടിയിലെ ഏറ്റവും തിരക്കേറിയ വഴികളിൽ ഓവർ സ്പീഡിൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടാനാണ് ഈ ക്യാമറകളുടെ ഉദ്ദേശ്യം.

N59 റോഡിൽ സ്റ്റേഷനറി സ്പീഡ് സുരക്ഷാ ക്യാമറകൾ പ്രവർത്തനക്ഷമമാകും. Moycullen മുതൽ Galway City വരെ ഉള്ള റോഡ് വിഭാഗത്തിൽ , ഈ വർഷം ആദ്യം ക്യാമറ സ്ഥാപിക്കുന്ന ഒൻപത് സ്ഥലങ്ങളിൽ ഒന്നാണ് ഇത് . ബാക്കി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഇൻജിനീയറിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഈ വെള്ളിയാഴ്ചയ്ക്കുള്ളിൽ, രണ്ട് സ്ഥലങ്ങൾ കൂടി ക്യാമറ പ്രവർത്തനക്ഷമമാകും: N5 (Swinford, Mayo), N3 (Cavan). പഴയതായി പ്രവർത്തനരഹിതമായ മഞ്ഞ ബോക്സ് ക്യാമറകൾ മാറ്റി പുതിയ ക്യാമറകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. അമിത വേഗത്തിൽ പോയാൽ ശിക്ഷിക്കപ്പെടുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പും ഇവിടെ സ്ഥാപിക്കും .

സ്മാർട്ട് സ്പീഡ് ക്യാമറകൾ സ്പീഡിംഗ് പ്രശ്നമുള്ള തിരക്കേറിയ ഭാഗങ്ങളിൽ ആണ് സ്ഥാപിക്കുന്നത് . Gardaí പറയുന്നത്, ക്യാമറകൾ കൂടുതൽ സ്ഥലങ്ങളിൽ പരീക്ഷണഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ്.

അവറേജ് സുരക്ഷാ ക്യാമറകൾ ഒരു നിശ്ചിത ദൂരത്തിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിച്ചാണ് പ്രവർത്തിക്കുന്നത്, ഒരു മാത്രം പോയിന്റിൽ അല്ല. ഇതുകൊണ്ടു തന്നെ ക്യാമറയുടെ അടുത്ത് മാത്രം സ്പീഡ്‌ കുറച്ചു പോകുന്ന കളിപ്പിക്കൽ പരിപാടി പുതിയ സ്മാർട്ട് ക്യാമറയുടെ അടുത്ത് വിലപ്പോകില്ല

Gardaí കണക്ക്  അനുസരിച്ച്, പുതിയ കാമറ സ്ഥാപിക്കുന്ന സ്ഥലങ്ങൾ നിരവധി റോഡ് അപകടങ്ങൾ, പരുക്കുകൾ, ഗുരുതര പരുക്കുകൾ, മരണങ്ങൾ എന്നിവ ഉണ്ടായ ഹൈ കൊളിഷൻ സൈറ്റുകളാണ്.

ക്യാമറകൾ സ്ഥാപിക്കുന്ന റോഡുകൾ:

  • N59 (Galway)
  • N25 (Waterford)
  • R772 (Wicklow)
  • N14 (Donegal)
  • N80 (Carlow)
  • Dublin (Dolphin’s Barn)
  • N17 (Mayo)
  • N22 (Cork)
  • N69 (Limerick)
By സ്വന്തം ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *