മധ്യ അയർലണ്ടിലെ Mullingar റീജിനൽ ഹോസ്പിറ്റലിൽ വച്ച് രണ്ട് സ്ത്രീകളെ ലൈംഗികാതിക്രമം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ Eldhose Yohannan (38) Mullingar കോടതി കുറ്റവിജാരണ നടത്തി. ഇന്ത്യയിൽ നിന്നുള്ള Eldhose, Co. Sligoയിലെ Milltown, Dromcliff-ൽ താമസിക്കുന്നതിനിടെയാണ് 2022-ൽ നടന്ന ഈ സംഭവങ്ങൾക്ക് വിചാരണ നേരിടുന്നത്.
ഒരു കേസിൽ 15-കാരിയായ പെൺകുട്ടിയും, മറ്റൊന്നിൽ ഇരുപതിനും മൂപ്പത്തിനും ഇടയിൽ പ്രായം ഉള്ള യുവതിയുമാണ് ഇരകളായത്. ഒരു Phlebotomist (രക്തസാമ്പിളുകൾ ശേഖരിക്കാൻ പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണൽ) ആയിരുന്ന Eldhose, പൊതുസ്വകാര്യതയിലേക്ക് കടന്നുകയറലും ശരീര സുരക്ഷയ്ക്ക് ആക്രമണവുമാണ് ചെയ്തതെന്ന് Judge Keenan Johnson അഭിപ്രായപ്പെട്ടു.
വിശദാംശങ്ങൾ: ആദ്യ സംഭവം
2022 ആഗസ്റ്റ് 8-ന്, Parnell Square East-ലുള്ള ആശുപത്രിയിൽ, ഒരു ബ്രെസ്റ്റ് ഇൻഫെക്ഷനുമായി അമ്മയുടെ കൂടെ വന്ന 15-കാരിയാണ് ആദ്യ ഇര . ഏൽദോസ് കുട്ടിയുടെ അമ്മയെ പുറത്ത് കാത്തിരിക്കാനാവശ്യപ്പെട്ട് കുട്ടിയെ ഒറ്റയ്ക്കായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. രക്തസാമ്പിളുകൾ ശേഖരിക്കുന്നതിനിടയിൽ, Eldhose കുട്ടിയോട് ബ്രെസ്റ്റ് ഇൻഫെക്ഷൻ പരിശോധിക്കാന് വസ്ത്രം മാറ്റാന് അവശപ്പെടുകയും, കുട്ടിയെ സ്പർശിക്കുകയും ചെയ്തെന്ന് കോടതിയിൽ ഗാർഡ ഡിറ്റെക്ടിവ് പറഞ്ഞു. ഐർലൻഡിൽ നർസ് ആയി രജിസ്ട്രഷേൻ പോലും ഇല്ലാത്ത ഏൽദോസിന് രോഗികളെ പരിശോധിക്കാന് ഉള്ള അനുമതി പോലും ഇല്ല, ഇത് ഡോക്ടർമാർക്ക് മാത്രം ആണ് ഇത് ഉള്ളത്.
കുട്ടി എന്തു സംഭവിച്ചുവെന്ന് അമ്മയെ അറിയിച്ചതിന് പിന്നാലെ അമ്മ ഹോസ്പിറ്റലിൽ പരാതിപ്പെടുകയും Hospital Management ഉടൻ നടപടികൾ കൈക്കൊള്ളുകയും ആണ് ഉണ്ടായത്. ഏൽദോസിനെ അന്നുതന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, Children First Policy ലംഘിച്ചതിനെ സംബന്ധിച്ച ചോദ്യത്തിന് ഏൽദോസിന് മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് ഹോസ്പിറ്റൽ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം സംഭവം: യുവതിയുടെ പരാതി
രണ്ടാമത്തെ സംഭവത്തിൽ, വയറുവേദനക്കായി ആശുപത്രിയിൽ എത്തിയ യുവതിയെ ആണ് ഏൽദോസ് പ്രശ്നകരമായ സ്പർശനം നടത്തിയത് . വൈദ്യപരമായ പരിശോധന നടത്തുമ്പോൾ അവളുടെ വസ്ത്രത്തിന് പുറത്ത് സ്വകാര്യ ഭാഗത്ത് “പിങ്കി” വിരൽ ഉപയോഗിച്ചു സ്പർശിച്ചു എന്നും ഇതൊരു ശരിയായ പ്രവർത്തിയല്ലായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു.
ഇരകളുടെ പ്രതികരണം
കേസുമായി ബന്ധപ്പെട്ട യുവതി കോടതി മുന്നിൽ വെളിപ്പെടുത്തിയത്, ഈ അനുഭവം അവർക്ക് പാനിക് അറ്റാക്ക്, ആത്മഹത്യ പ്രവണതകൾ , ആശുപത്രികളോട് ഉള്ള ഭയം എന്നിവ ഉണ്ടാക്കി എന്നാണ്.
കോടതിയിലെ പ്രതികരണം
കോടതിയിൽ ഏൽദോസ് , തന്റെ കുറ്റത്തിന് മാപ്പ് ആവശ്യപ്പെട്ട് €10,500 അടങ്ങിയ സാമ്പത്തിക സഹായം ഇരകളുടെ ഉന്നമനത്തിനായി നല്‍കാൻ തയ്യാറായി.
ഏൽദോസിനെ Consent Counselling-ലേക്ക് അയച്ചതായും, ഒരു Sex Offender Register-ൽ ഉൾപ്പെടുത്തിയതായും കോടതി അറിയിച്ചു. സാമ്പത്തികമായി ആശ്രിതരായിരുന്ന ഭാര്യയും ഇന്ത്യയിലെ ഗ്രാമീണ കാർഷികകുടുംബവും തനിക്ക് ഉണ്ടെന്ന് Eldhose കോടതിയിൽ പറഞ്ഞു. ഐർലൻഡിൽ പള്ളിയിലെ കപ്യാർ ആയി ജോലി ചെയ്യുന്ന ആളുകൂടി ആണ് ഏൽദോസ് .
ജഡ്ജിയുടെ നിരീക്ഷണം
ജഡ്ജ് ജോൺസൺ , ഈ സംഭവങ്ങളിൽ സാംസ്‌കാരിക ഘടകങ്ങൾ പ്രാമുഖ്യമുണ്ടായേക്കാമെന്ന് നിരീക്ഷിച്ചു. ഏൽദോസ് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത വിലയിരുത്തുന്നതിനായി Probation Service-ന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ജാമ്യം 2025 മാർച്ച് വരെ നീട്ടി.
ഈ കേസിൽ ഏൽദോസിന്റെ പ്രവൃത്തികൾ ആശുപത്രിയുടെ പവിത്രതയും വിശ്വാസവും തകർത്തതാണെന്ന് ജഡ്ജി വിധിയിൽ പറഞ്ഞു. ഇരകൾക്കുള്ള നീതി ഉറപ്പാക്കുന്നതാണ് കോടതി തീരുമാനം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
More About This News: sundayworld.com
മോര്‍ട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്ത: പലിശ നിരക്കുകൾ കുറയുന്നു. Read More