Headline
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
ഐറിഷ് റോഡ് അപകടങ്ങൾ വർധിക്കുന്നു: കണക്കുകളെ ന്യായീകരിച്ച് ഗതാഗത മന്ത്രി
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
അയർലണ്ടിലെ ഭവന വിപണി വഴിത്തിരിവിൽ: പത്ത് വർഷത്തെ കുതിപ്പിന് വിരാമമാകുന്നുവോ?
മികച്ച ജീവിതം തേടി അയർലണ്ടിലെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നു! ഞെട്ടിക്കുന്ന സർവേ റിപ്പോർട്ട് പുറത്ത്; 10-ൽ 7 പേരും രാജ്യം വിടാനൊരുങ്ങുന്നു
കോടികൾ ഒഴുകുന്നത് എങ്ങോട്ട്? അയർലൻഡിന്റെ പുതിയ സാമ്പത്തിക കണക്കുകളിലെ ആരും കാണാത്ത സത്യങ്ങൾ!
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ടാലയിൽ വൻ മോഷണപരമ്പര; മൂന്നുപേർക്കെതിരെ കേസെടുത്തു, കോടതിയിൽ ഹാജരാക്കും
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
ഗൾഫിൽ യാത്രാദുരിതം തുടരുന്നു: 2026 സെപ്റ്റംബറിലെ വിമാന സർവീസ് റദ്ദാക്കലുകൾ ആഗോള കണക്റ്റിവിറ്റിയെ ബാധിച്ചു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
സുരക്ഷാ പരിശോധനയ്ക്കിടെ പുറത്തെ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഗൂഗിൾ ജെമിനി എഐ; ആശങ്കയേറുന്നു
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
എഐ ലോകാവസാനം വരുമെന്ന പ്രചാരണം ഉത്തരവാദിത്തമില്ലാത്തതെന്ന് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി
വിവാദ പരാമർശം: ഖേദം പ്രകടിപ്പിച്ച് റയൻ എയർ സിഇഒ മൈക്കൽ ഓ ലിയറി

എം. ബി രാജേഷിനെയും അലോഷിയെയും സ്വീകരിക്കാൻ ആവേശപൂർവ്വം അയർലണ്ട് പ്രവാസി മലയാളികൾ; ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന അതിവേഗത്തിൽ പുരോഗമിക്കുന്നു.

കിൽക്കെനി: ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിൽപ്പന ക്രാന്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കിൽക്കെനിയിലെ GAA
ക്ലബ്ബിൽ മെയ് രണ്ടിനാണ്
പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത പരിപാടി
അരങ്ങേറുന്നത് . വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന മെയ്ദിന പരിപാടിയിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായ എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.തുടർന്നാണ് ഹൃദയസ്പർശിയായ ഗാനങ്ങൾ കോർത്തിണക്കിയുള്ള
 സംഗീത പരിപാടി ആരംഭിക്കുന്നത്.
ഗൃഹാതുരത്വത്തിന്റെ മണം, പ്രണയത്തിന്റെ നനവ്, വിരഹത്തിന്റെ നൊമ്പരം,വിപ്ലവത്തിന്റെ തീവ്രത തുടങ്ങി അലോഷിയുടെ ഓരോ ഗാനവും ഒരു അനുഭവമാണ്. മലയാളിയുടെ ജനകീയ പാട്ടുപാരമ്പര്യത്തിന്റെ മുഖമായി ഇന്ന് അലോഷി മാറിയിരിക്കുന്നു. നമ്മുടെ പോയകാലത്തിന്റെ സമരതീക്ഷ്ണമായ ഓർമ്മകൾ അലോഷിയുടെ പാട്ടുകളിൽ ഇതൾ വിടർത്തുന്നതുകാണാം. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ കിനാവുകാണാൻ ആ പാട്ടുകൾ നമ്മെ പ്രേരിപ്പിക്കുന്നു .
അലോഷിയുടെ മാന്ത്രിക സംഗീതം ഇപ്പോൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ നിറയുകയാണ്.
 ഗസൽ സന്ധ്യയിലേക്ക്
ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി
 കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഗസൽ സന്ധ്യയുടെ ടിക്കറ്റുകൾക്കായി ബന്ധപ്പെടുക.
 *ഡബ്ലിൻ*
പ്രണാബ് കുമാർ
089 255 3944
വിനീഷ് വി.കെ
087 164 5540
 *കിൽക്കെനി*
ജിത്തിൻ റാഷിദ്
087 484 5884
 *വാട്ടർഫോർഡ്*
രാഹുൽ രവീന്ദ്രൻ
089 274 0770
 *ദ്രോഗഡ*
റോബിൻ ജോസഫ്
089 271 3944
 *ലെറ്റർകെന്നി*
സജീവ് നാരായൺ
089 436 6552
 *കോർക്ക്*
രാജു ജോർജ്
087 944 9893
 *ലിമറിക്ക്*
ഫിവിൻ തോമസ്
089 417 3626
ക്രാന്തി ഫേസ്ബുക്ക് പേജ് വഴി ഓൺലൈനിലും ടിക്കറ്റുകൾ ലഭ്യമാണ്.
error: Content is protected !!