Headline
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ് – അയർലഡിനുള്ള പണി
ലേർണർ പെര്മിറ്റുകാർക്ക് എക്സ്ട്രാ ക്ലാസുകൾ

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ: ഇന്ത്യൻ സർക്കാർ ഇടപെടുന്നു

അയർലൻഡിൽ ഇന്ത്യൻ സമൂഹത്തിനെതിരെ നടന്ന ആക്രമണങ്ങളിൽ ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഗൗരവമായി ഇടപെട്ടിരിക്കുകയാണ്. കേരള എംപി അന്റോ ആന്റണി അയച്ച കത്തിന് മറുപടിയായി ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രി ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.

അയർലൻഡിലെ ഡബ്ലിനിലുള്ള ഇന്ത്യൻ എംബസിയും ന്യൂഡൽഹിയിലെ അയർലൻഡ് എംബസിയും വഴി ഈ വിഷയം ഉന്നതതലത്തിൽ ഉന്നയിച്ചിട്ടുണ്ട്. അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസും ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസും ഈ സംഭവങ്ങളെ “അക്രമത്തിന്റെയും വംശീയതയുടെയും ഗുരുതരമായ പ്രവർത്തികൾ” എന്ന് വിശേഷിപ്പിച്ച് പരസ്യമായി അപലപിച്ചിട്ടുണ്ട്.

ഡബ്ലിനിലെ ഇന്ത്യൻ എംബസി ഇരകളുമായി നിരന്തരം ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നൽകി വരുന്നു. കൂടാതെ, അയർലൻഡ് പോലീസ് അധികൃതരുമായി ഏകോപനം മെച്ചപ്പെടുത്തുന്നതിനും നടന്നുകൊണ്ടിരിക്കുന്നതും മുൻപ് നടന്നതുമായ കേസുകളുടെ തുടർനടപടികൾക്കുമായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.

അയർലൻഡിൽ ആറ് വയസ്സുള്ള ഇന്ത്യൻ പെൺകുട്ടി ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്കെതിരെ ആക്രമണങ്ങൾ നടന്നിരുന്നു. ഇത് ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 35,000 ത്തിൽ അധികം പേർ അയർലൻഡിൽ താമസിക്കുന്നുണ്ട്, അവരിൽ പലരും ഐടി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്.

Screenshot of the official letter sent to Anto Antony

കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഇടപെടൽ

മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള എം.പി മാർ വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീ അന്റോ ആന്റണിക്ക് സെപ്റ്റംബർ 7, 2025-ന് മന്ത്രി മറുപടി നൽകിയത്.

ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ തുടർന്നും സജീവമായി ഇടപെടുമെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!