Headline
ഒരൊറ്റ സിനിമ കൊണ്ട് ചരിത്രം സൃഷ്ടിച്ച് പ്രവാസി Ireland മലയാളി! ആദ്യ ചിത്രത്തിന് തന്നെ ഫിലിം ക്രിട്ടിക്സ് അവാർഡ്!
അയർലണ്ടിലെ ലേണേഴ്സ് പെർമിറ്റ് ഉള്ളവർക്ക് വമ്പൻ പണി വരുന്നു! ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങൾ വീണ്ടും ഡ്രൈവിംഗ് ആദ്യം മുതൽ പഠിക്കേണ്ടി വരും!
കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; ഒടുവിൽ ബ്രിട്ടനെ അമ്പരപ്പിച്ച് ഈ തിരുവനന്തപുരം സ്വദേശി ജെബി ജോസഫിന് പുരസ്കാരം
അടിയന്തര ഡ്യൂട്ടിക്കിടെ പൊലീസ് കാറിന്റെ ചാർജ് തീർന്നു; ഒടുവിൽ റോഡിൽ കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് ഗാർഡ! ഐറിഷ് പൊലീസിന്റെ ഗതികേട് കേട്ടാൽ ഞെട്ടും
ഇന്ധന, വൈദ്യുതി നിരക്കുകളും വാടകയും കുതിച്ചുയർന്നു; പണപ്പെരുപ്പം 2024-ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിൽ.സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം! ഒറ്റ വർഷം കൊണ്ട് കൂടിയത് 58 ശതമാനം
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
രാത്രികാല ഡ്രൈവിംഗ് അപകടം: യുവ ഡ്രൈവർമാർക്കിടയിലെ മരണനിരക്ക് കൂടുന്നതായി RSA റിപ്പോർട്ട്
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്കിൽ വ്യാപക അക്രമം: സ്വത്തുവകകൾ നശിപ്പിച്ച സംഭവം ഞെട്ടിച്ചെന്ന് അധികൃതർ, അന്വേഷണം ആരംഭിച്ച് Gardaí
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ഷാനൻ വിമാനത്താവളത്തിലെ 50 ദശലക്ഷം യൂറോയുടെ നിക്ഷേപം പിൻവലിക്കുമെന്ന് റയാൻഎയർ: ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിനെതിരെ മുന്നറിയിപ്പ്
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ
ബജറ്റ് 2025: അഭയാർത്ഥി താമസ സൗകര്യങ്ങൾക്കായുള്ള തുക വെട്ടിക്കുറച്ചു; 682 മില്യൺ യൂറോയുടെ കുറവ് വരുത്തി സർക്കാർ

ഡബ്ലിനിൽ Tuslaയിൽ കൊല്ലപ്പെട്ടത് ഉക്രേനിയൻ കൗമാരക്കാരൻ വാദിം ദാവിദെൻകോ

ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിനിൽ Tuslaയിൽ നടന്ന കത്തികൊണ്ടുള്ള ആക്രമണത്തിൽ 17 കാരനായ ഉക്രേനിയൻ കൗമാരക്കാരൻ വാദിം ദാവിദെൻകോയാണ് മരിച്ചത് എന്ന് സ്ഥിതീകരിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഡബ്ലിൻ 13 ലെ ഗ്രാട്ടൻ വുഡ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഈ സംഭവം നടന്നത്.

അയർലണ്ടിലെത്തി ഒരാഴ്ച മാത്രം കഴിഞ്ഞ സമയത്താണ് വാദിമിനെ മരണം തട്ടിയെടുത്തത്. അയർലണ്ടിന്റെ കുട്ടികളുടെയും കുടുംബങ്ങളുടെയും ഏജൻസിയായ ടുസ്‌ലയുടെ അടിയന്തര സംവിധാനത്തിലാണ് ആക്രമണം നടന്നത്. അന്താരാഷ്ട്ര സംരക്ഷണം തേടിയെത്തിയ ഒറ്റപ്പെട്ട കൗമാരക്കാർക്കായി 24 മണിക്കൂർ പരിചരണം നൽകുന്ന ഈ സൗകര്യത്തിൽ നാല് പേരാണ് താമസിച്ചിരുന്നത്.

തലയ്ക്കും മുഖത്തിനും ശരീരത്തിന്റെ മുകൾഭാഗത്തിനും ഗുരുതരമായ പരിക്കുകൾ ഏറ്റ നിലയിലാണ് വാദിമിനെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ എത്തിയെങ്കിലും രക്ഷിക്കാനായില്ല . സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിൽ മറ്റൊരു 17 കാരനായ കൗമാരക്കാരനും വയറ്റിൽ പരിക്കേറ്റ് ആശുപത്രിയിലുണ്ട്. ഒരു സ്ത്രീയെയും ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും അവരുടെ പരിക്കുകൾ ജീവഭീഷണിയുള്ളതല്ല.

ഉക്രെയ്നിൽ തുടരുന്ന യുദ്ധത്തിൽ നിർബന്ധിത സൈനിക വിളംബരം ഒഴിവാക്കാൻ അയർലണ്ടിലേക്ക് രക്ഷപ്പെട്ടുവന്ന ധാരാളം ഉക്രേനിയൻ കൗമാരക്കാരിൽ ഒരാളാണ് വാദിം. രക്ഷാകർതൃ സഹായമില്ലാതെയെത്തിയ വാദിമിനെ ചൈൽഡ് കെയർ യൂണിറ്റിൽ താമസിപ്പിച്ചിരുന്നു.

അയർലണ്ടിലെ ഉക്രേനിയൻ എംബസി വാദിമിന്റെ കുടുംബത്തിന് കോൺസുലർ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഉക്രെയ്നിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ടെന്നും അറിയിച്ചു. “ഈ അഗാധമായ ദുഃഖത്തിന്റെ സമയത്ത് വാദിമിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,” എംബസി പ്രസ്താവനയിൽ അറിയിച്ചു.

ഗാർഡ (അയർലൻഡ് പോലീസ്) സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.  ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പോലീസ് വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ വാദിമിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഡബ്ലിൻ സിറ്റി മോർച്ചറിയിലേക്ക് മാറ്റി.

ചിൽഡ്രൻസ് റൈറ്റ്സ് അലയൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടാന്യ വാർഡ് പറഞ്ഞു, ഇത്തരം യൂണിറ്റുകളിൽ കുട്ടികളുടെ കൊലപാതകം വളരെ അപൂർവമായ സംഭവമാണെന്ന്. സംഭവത്തെക്കുറിച്ച് നാഷണൽ റിവ്യൂ പാനൽ അന്വേഷിക്കുകയും അവർ അഭിപ്രായപ്പെട്ടു.

ടുസ്‌ല അറിയിച്ചതനുസരിച്ച്, യൂണിറ്റിലെ മറ്റ് യുവജനങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയും ക്ഷേമവുമാണ് അവരുടെ പ്രധാന മുൻഗണന. സംഭവം നേരിട്ട് ബാധിച്ച എല്ലാവർക്കും അധിക പിന്തുണ നൽകുന്നുണ്ട്.

യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷ തേടിയെത്തിയ ഒരു കുട്ടിയുടെ ജീവൻ ഇങ്ങനെ നഷ്ടപ്പെട്ടത് ലോകമെമ്പാടുമുള്ള ഉക്രേനിയൻ സമൂഹത്തിലും മാനുഷിക സമൂഹത്തിലും ആഴമായ വേദന സൃഷ്ടിച്ചിട്ടുണ്ട്.

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s Facebook: https://www.facebook.com/irelandmalayali

error: Content is protected !!