Headline
വാഹന ഇൻഷുറൻസ് തട്ടിപ്പ്: കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്
അയർലൻഡിൽ ചരിത്രനേട്ടവുമായി Garda Síochána; സേനയിലെ അംഗങ്ങളുടെ എണ്ണം റെക്കോർഡ് തലത്തിൽ
അയർലൻഡിൽ ചരിത്രനേട്ടവുമായി Garda Síochána; സേനയിലെ അംഗങ്ങളുടെ എണ്ണം റെക്കോർഡ് തലത്തിൽ
ഡ്രോഗഡയിൽ വൻ ആയുധശേഖരവും പ്രവർത്തനസജ്ജമായ പൈപ്പ് ബോംബും കണ്ടെത്തി: അന്വേഷണം ഊർജിതം
ഡ്രോഗഡയിൽ വൻ ആയുധശേഖരവും പ്രവർത്തനസജ്ജമായ പൈപ്പ് ബോംബും കണ്ടെത്തി: അന്വേഷണം ഊർജിതം
ഡബ്ലിൻ ടാലാഗിൽ വൻ സുരക്ഷാ പരിശോധന; സ്ഫോടകവസ്തുക്കളുമായി നാലുപേർ പിടിയിൽ
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട 24 റൊമാനിയൻ പൗരന്മാരെ അയർലൻഡിൽ നിന്ന് നാടുകടത്തി
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട 24 റൊമാനിയൻ പൗരന്മാരെ അയർലൻഡിൽ നിന്ന് നാടുകടത്തി
അമിതവണ്ണത്തെ നേരിടാൻ ചരിത്രപരമായ തീരുമാനം: മൗഞ്ചാറോ മരുന്നിനായി 3 ബില്യൺ യൂറോ അനുവദിക്കാൻ HSE ആലോചിക്കുന്നു
അമിതവണ്ണത്തെ നേരിടാൻ ചരിത്രപരമായ തീരുമാനം: മൗഞ്ചാറോ മരുന്നിനായി 3 ബില്യൺ യൂറോ അനുവദിക്കാൻ HSE ആലോചിക്കുന്നു
ശമ്പള വിതരണത്തിലെ പിഴവ്: മൂന്ന് വർഷത്തിനിടെ ജീവനക്കാർക്ക് 30 ദശലക്ഷം യൂറോ അധികം നൽകി HSE
ശമ്പള വിതരണത്തിലെ പിഴവ്: മൂന്ന് വർഷത്തിനിടെ ജീവനക്കാർക്ക് 30 ദശലക്ഷം യൂറോ അധികം നൽകി HSE
ബ്രിട്ടൻ കേരളത്തിലെ നഴ്സിനോട് യഥാർത്ഥത്തിൽ ആവശ്യപ്പെടുന്നത്
ഐറിഷ് പോലീസ് ഔദ്യോഗിക എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു: നിയന്ത്രണം തിരിച്ചുപിടിച്ചതായി ഗാർഡ സ്ഥിരീകരണം
ഐറിഷ് പോലീസ് ഔദ്യോഗിക എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു: നിയന്ത്രണം തിരിച്ചുപിടിച്ചതായി ഗാർഡ സ്ഥിരീകരണം

ചിരിയുടെയും സംഗീതത്തിന്റെയും പൂരമൊരുക്കാൻ ദിലീപും നാദിർഷായും അയർലൻഡിലേക്ക്; ‘ദിലീപ് നാദിർഷാ ഷോ’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഡബ്ലിൻ: പ്രിയ നായകൻ ദിലീപും പ്രശസ്ത സംവിധായകനും ഗായകനുമായ നാദിർഷായും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ സ്റ്റേജ് ഷോ ‘ദിലീപ് നാദിർഷാ ഷോ’ (Dilieep Nadir Show) അയർലൻഡിൽ എത്തുന്നു. നാടൻ ചായ ഫിലിംസ് & ഇവൻ്റ്സ് ലിമിറ്റഡ് (Naadan Chaaya Films & Events Ltd) അണിയിച്ചൊരുക്കുന്ന ഈ മെഗാ ഇവൻ്റ് സെപ്റ്റംബർ 5 ശനിയാഴ്ച ഡബ്ലിനിലെ ചർച്ച് ഓഫ് സയൻ്റോളജി ആൻഡ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ചാണ് നടക്കുന്നത്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീളും.

ഹാസ്യവും സംഗീതവും കോർത്തിണക്കി എല്ലാ പ്രായത്തിലുള്ള പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ലൈവ് സ്റ്റേജ് ഷോ ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെയും നാദിർഷായുടെയും തനത് ശൈലിയിലുള്ള നർമ്മവും പാട്ടുകളുമായി ഡബ്ലിനിലെ വേദി അവിസ്മരണീയമാക്കാൻ മറ്റ് പ്രമുഖ കലാകാരന്മാരും ഇവർക്കൊപ്പം അണിനിരക്കുന്നു.അയർലണ്ട് മലയാളി (Ireland Malayali) മാസ്സ് ഇവൻ്റ്സ് (Mass Events), മല്ലൂസ് ഇൻ അയർലൻഡ് (Mallus in Ireland), ജമ്പ് സ്ട്രീറ്റ് (Jump Street), ഇവൻ്റ് ബ്ലിറ്റ്സ് (Event Blitz) എന്നീ പ്രമുഖ ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ് ഈ പരിപാടി ഒരുക്കുന്നത്.

അയർലൻഡ് മലയാളി (Ireland Malayali) ആണ് ഈ വമ്പൻ ഷോയുടെ ഒരു ഔദ്യോഗിക ഓൺലൈൻ പ്രൊമോട്ടർ. പ്രാദേശിക വാർത്തകളും വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള അയർലൻഡ് മലയാളി തന്നെയാണ് ഈ വാർത്തയും നിങ്ങളിലേക്ക് എത്തിക്കുന്നത്.

ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്! വിഐപി (VIP), പ്ലാറ്റിനം (Platinum), ഗോൾഡ് (Gold), സിൽവർ (Silver) എന്നിങ്ങനെ വിവിധ നിരക്കുകളിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. വേഗത്തിൽ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക.

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക്: https://www.eventblitz.ie/event/dileeplive2026

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

error: Content is protected !!